• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദിലീപിനേയും വിജയ് ബാബുവിനേയും ഡബ്ല്യുസിസി ടാർഗെറ്റ് ചെയ്യുന്നുണ്ടോ? നടി പദ്മപ്രിയയുടെ മറുപടി

Google Oneindia Malayalam News

കൊച്ചി; ഡബ്ല്യുസിസി ഇരകളെ മുൻവിധിയോടെ സമീപിക്കില്ലെന്നും മറിച്ച് അവർക്ക് ആവശ്യമായ വൈകാരികവും മാനസികവുമായ പിന്തുണ നൽകുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും നടി പത്മപ്രിയ. പീഡന പരാതികൾ നിയമപരമായി ഏറ്റെടുക്കണോ അതോ കോടതിക്ക് പുറത്ത് പരിഹരിക്കണോ എന്നത് ഓരോ ഇരയുടെയും വ്യക്തിഗത തിരഞ്ഞെടുപ്പാണ്, നീതി എന്നത് ഓരോ വ്യക്തിക്കും വ്യത്യസ്തമാണെന്നും പത്മപ്രിയ പറഞ്ഞു. ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു പത്മപ്രിയയുടെ പ്രതികരണം. വായിക്കാം

'ചെറി ബോംബ്'; അല്ല സ്ട്രോബറിയെന്ന് ആരാധകർ..ഞെട്ടിച്ച് സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ

1


'പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംഘടനയല്ല ഡബ്ല്യുസിസി. ഇത് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങൾ ഇരകൾക്കൊപ്പമായിരുന്നു. തങ്ങൾ നേരിട്ട പീഡനങ്ങളെ കുറിച്ച് ആർക്കും ഞങ്ങളോട് സംസാരിക്കാം. ഞങ്ങൾ ഇത്തരത്തിൽ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് ആരെങ്കിലും സംഘടനയോട് വന്ന് സംസാരിക്കുമ്പോൾ നമ്മൾ അവരെ ജഡ്ജ് ചെയ്യാൻ പോകുന്നില്ല'.

6


'പീഡനത്തിനരയായവർക്ക് ഡബ്ല്യുസിസി പിന്തുണ നൽകും. അല്ലാതെ പീഡനാരോപണം ഉയർന്ന ആളുകൾ നല്ലതാണോ അതോ ഇര മോശമാണോ എന്നൊന്നും പറയലല്ല ഞങ്ങളുടെ ജോലി. ഇരയ്ക്കൊപ്പം നിൽക്കുകയെന്നതാണ്. ഇരയിൽ നിന്ന് അതിജീവിതയിലേക്കുള്ള യാത്രയിൽ നമ്മൾ അവർക്ക് ആവശ്യമായ വൈകാരികവും മാനസികവുമായ പിന്തുണ നൽകും. എന്നാൽ ഇവരെ പിന്തുണക്കാത്ത നിരവധി ആളുകൾ ഉണ്ട്'.

2


'സിനിമയിൽ നടിമാർ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടാകുന്നത്? ചൂഷണം ചെയ്യുന്നവർക്ക് എങ്ങനെയാണ് ഇത്രയും ധൈര്യം ലഭിക്കുന്നത്. സിനിമ മേഖല ഒരു തൊഴിലിടമാണ്. സിനിമ ചെയ്യണമെങ്കിൽ ചൂഷണത്തിന് വിധേയമായാലേ സാധിക്കൂ എന്ന സാഹചര്യം എതിർക്കപ്പെടേണ്ടതാണ്. ഒരുപാട് പ്രതീക്ഷളുമായാണ് പലരും സിനിമാ മേഖലയിലേക്ക് വരുന്നത്. ചൂഷണം എന്നത് എപ്പോഴും ലൈംഗിക ചൂഷണം ആകണമെന്നില്ലെന്നും പദ്മപ്രിയ പറഞ്ഞു.

3


'ലൈംഗിക പീഡനാരോപണങ്ങളിൽ ചില നടൻമാരെ മാത്രം ഡബ്യുസിസി ടാർഗറ്റ് ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് പത്മപ്രിയയുടെ മറുപടി ഇങ്ങനെയായിരുന്നു- 'അത് നിയമപരമായി ഏറ്റെടുക്കണോ അതോ കോടതിക്ക് പുറത്ത് പരിഹരിക്കണോ എന്നത് ഓരോ ഇരയുടെയും വ്യക്തിഗത തിരഞ്ഞെടുപ്പാണ്, നീതി എന്നത് ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. നേരത്തേ നടൻ അലൻസിയറിനെതിരെ സംഘടനയുടെ അംഗം കൂടിയായ ദിവ്യ ഗോപിനാഥ് പരാതി ഉയർത്തിയിരുന്നു. അദ്ദേഹം പരസ്യമായി തന്നോട് മാപ്പ് പറയണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം. അദ്ദേഹം അത് പറഞ്ഞു ആ പ്രശ്നം അവിടെ തീർന്നു. ദിലീനെതിരെ അല്ലേങ്കിൽ വിജയ് ബാബുവിനെതിരെ നിയമപരമായി പോകാനായിരുന്നു ഇരകളുടെ തിരുമാനം. ദിലീപിനും വിജയ് ബാബുക്കും എതിരെ ഡബ്ല്യുസിസി എന്നല്ല. മറിച്ച് ഞങ്ങൾ ഇരയ്ക്കൊപ്പമാണ്'.

4


'ഓൺലൈനിലൂടെ മീടുവിനെ കുറിച്ച് വെളിപ്പെടുത്തുന്ന പലരും പക്ഷേ വിഷയത്തിൽ പോരാടാറില്ല. ഒരുപക്ഷേ പ്രതീക്ഷ ഇല്ലാത്തത് കൊണ്ടായിരിക്കും അല്ലേങ്കിൽ പോരാടാനുള്ള ശക്തി ഇല്ലാത്തത് കൊണ്ടായിരിക്കാം. വിജയ് ബാബു കേസിലും നടി ആക്രമിക്കപ്പെട്ട കേസിലും ഇരയായ നടിമാർ നിയമത്തിന്റെ സഹായത്തോടെ പോരാടാൻ തിരുമാനിച്ചവരാണ്. അവരുടെ യാത്ര വേറെയാണ്'.

5


'99 ശതമാനം പീഡന കേസുകളിലും വെറും ഒരു ശതമാനത്തിന് മാത്രമാണ് നീതി ലഭിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ വൈകുന്നത് നമ്മൾ കണ്ടതാണ്. ആ കേസിൽ മാത്രമല്ല കേരളത്തിലെ നിരവധി പീഡന കേസുകളിലെ സ്ഥിതി അതാണ്. വിചാരണ എന്നത് മറ്റൊരു പീഡനമാണ്. അതിലൂടെ പോകാൻ അവർ തിരുമാനിച്ചാൽ അതിന് പിന്നിൽ ഒരു കാരണമുണ്ടാവും. അതുകൊണ്ട് തന്നെ ഇരയെ സംരക്ഷിക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്', പത്മപ്രിയ പറഞ്ഞു.

'ബെഹ്റയ്ക്ക് ദിലീപുമായി പലതരത്തിലുള്ള ബന്ധം ..കേസിൻറെ ഓരോ ഘട്ടത്തിലും ഇടപെട്ടു';ലിബർട്ടി ബഷീർ'ബെഹ്റയ്ക്ക് ദിലീപുമായി പലതരത്തിലുള്ള ബന്ധം ..കേസിൻറെ ഓരോ ഘട്ടത്തിലും ഇടപെട്ടു';ലിബർട്ടി ബഷീർ

cmsvideo
  ദൃശ്യങ്ങൾ കണ്ട മഞ്ജു ഫോൺ പുഴയിലെറിഞ്ഞു ; മൊഴി
  English summary
  Is WCC targeting Dileep and Vijay Babu? Actress Padmapriya's reply goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X