ഐസിസില്‍ കൂടുതല്‍ മലയാളികള്‍!! ബന്ധുക്കള്‍ക്ക് അവര്‍ സന്ദേശമയച്ചു!! അതില്‍ പറയുന്നത്....

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: അഫ്ഗാനിസ്താനിലെ ഐസിസ് ക്യാംപില്‍ കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയം. അവര്‍ തങ്ങളുടെ ബന്ധുക്കള്‍ക്കു സന്ദേശം അയച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുടെ ആക്രമണത്തില്‍ പതറില്ലെന്നും മരണം വരിക്കാന്‍ തയ്യാറാണെന്നും അവര്‍ ബന്ധുക്കള്‍ക്കു സന്ദേശം അയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

സന്ദേശം ഇങ്ങനെ

ഒരു സഹോദരന്‍ കൂടി സത്യവിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിയായിരിക്കുന്നു. തങ്ങളെല്ലാം അതേ മാര്‍ഗത്തില്‍ കാത്തിരിക്കുകയാണെന്നും സന്ദേശത്തില്‍ പറയുന്നു. അമേരിക്കന്‍ ബോംബാക്രമണത്തില്‍ മരിച്ചവരില്‍ മലയാളികളുമുണ്ടെന്ന് സന്ദേശത്തില്‍ പറയുന്നുവത്രേ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനു വേണ്ടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അഫ്ഗാനിലേക്ക് തിരിച്ചേക്കുമെന്നാണ് സൂചന.

ടെലഗ്രാം വഴി

ടെലഗ്രാം മെസഞ്ചര്‍ വഴിയാണ് ബന്ധുക്കള്‍ക്കു സന്ദേശം വന്നത്. തങ്ങള്‍ വിശുദ്ധ യുദ്ധത്തിനു തയ്യാറായിരിക്കുകയാണെന്നും ഇതില്‍ വ്യക്തമാക്കുന്നു. തിരികെവരാനുള്ള ബന്ധുക്കളുടെ അഭ്യര്‍ഥന വിഡ്ഡിത്തമാണെന്നും ഇതില്‍ പറയുന്നുണ്ട്.

അഞ്ചിലേറെ പേര്‍ കൊല്ലപ്പെട്ടു

അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ അഞ്ചിലധികം മലയാളികള്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ദേശീയ അന്വേഷണ ഏജന്‍സിക്കു ഇതേക്കുറിച്ചു സൂചന നല്‍കിയിട്ടുണ്ട്.

90ല്‍ അധികം പേര്‍ മരിച്ചു

അഫ്ഗാനിലെ ഐസിസ് താവളത്തില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ 90ല്‍ അധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 36 ഐസിസ് ഭീകരര്‍ മരിച്ചുവെന്നായിരുന്നു നേരത്തേ അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചത്.

ബോംബുകളുടെ മാതാവ്

അഫ്ഗാനിലെ നംഗര്‍ഹാറിലെ ഐസിസ് താവളത്തില്‍ ബോംബുകളുടെ മാതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ജിബിയു 43 ഉപയോഗിച്ചാണ് അമേരിക്ക ആക്രമണം നടത്തിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം. അഫ്ഗാന്‍- പാക് അതിര്‍ത്തിക്കു സമീപമുള്ള അചിന്‍ ജില്ലയിലെ മലയിടുക്കുകളില്‍ ഒളിച്ചുതാമസിക്കുന്ന ഐസിസ് ഭീകരരെ വധിക്കുകന്നതേടൊപ്പം ഗുഹകളും തുരങ്കങ്ങളും തകര്‍ക്കുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം.

അഫ്ഗാനില്‍ തമ്പടിച്ച് ഐസിസ്

അഫ്ഗാനിസ്താനിലാണ് ഐസിസ് ഭീകരര്‍ ഇപ്പോള്‍ തമ്പടിച്ചിരിക്കുന്നത്. സിറിയിയും ഇറാഖിലുമെല്ലാം ശക്തി ക്ഷയിച്ചതോടെയാണ് അവര്‍ അഫ്ഗാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

ട്രംപ് പറഞ്ഞത്

അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് ഐസിസിനെ ലോകത്തു നിന്നു തുടച്ചുനീക്കുമെന്നായിരുന്നു. ഇതിന്റെ ഭാഗമായിട്ടു കൂടിയാണ് അമേരിക്ക അഫ്ഗാനിലെ ഐസിസ് കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തിയത്.

English summary
More malayalees in ISIS camp in afganistan.
Please Wait while comments are loading...