ഐഎസ്ആർഒ ചാരക്കേസ്: ആദ്യം ചോദ്യം ചെയ്യേണ്ടത് ആന്റണിയെയും ഉമ്മൻചാണ്ടിയെയുമാണെന്ന് പി.സി ചാക്കോ
കൊച്ചി: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ ആദ്യം ചോദ്യം ചെയ്യേണ്ടത് എ.കെ ആന്രണിയെയും ഉമ്മൻ ചാണ്ടിയെയുമാണെന്ന് എൻസിപി നേതാവ് പി.സി ചാക്കോ. സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് എ ഗ്രൂപ്പ് നേതാക്കൾക്കെതിരെ പി.സി ചാക്കോ ആഞ്ഞടിച്ചത്. അവര്‍ നടത്തിയ ഗൂഢാലോചനയ്ക്കും ശ്രീവാസ്തവയ്‌ക്കെതിരെ സിബി മാത്യൂവിനെ പോലൊരുദ്യോഗസ്ഥന്‍ നടത്തിയ ഗൂഢാലോചനയ്ക്കും ബലിയാടാകേണ്ടി വന്നത് ഇന്ത്യയിലെ പ്രഗല്‍ഭനായ ശാസ്ത്രജ്ഞനാണെന്നും പി.സി ചാക്കോ ആരോപിച്ചു.
"കെ കരുണാകരനോട് പടവെട്ടി ജയിക്കാന്‍ കഴിയാതെ പോയ ഭീരുത്വമാണ് എ ഗ്രൂപ്പ് നേതാക്കളെ അത്തരത്തിലൊരു ഗൂഢാലോചനയിലേക്ക് നയിച്ചത്. ചാരക്കേസില്‍ നിഷ്പക്ഷമായ ഒരന്വേഷണമാണ് നടക്കുന്നതെങ്കില്‍ അത് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും ആരംഭിക്കണം. ആദ്യം ചോദ്യം ചെയ്യേണ്ടത് എകെ ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും ആണ്." പി.സി ചാക്കോ പറഞ്ഞു.
ഇതുവരെയുള്ള കളികളില്‍ ഏറ്റവും ആവേശകരം, കാണാം ഡല്‍ഹി-രാജസ്ഥാന്‍ മത്സരത്തിന്റെ ചിത്രങ്ങള്‍

മറ്റെന്തും സഹിക്കാം എന്നാല്‍ താന്‍ ചാരക്കേസ് പ്രതിയാണെന്ന് സഹപ്രവര്‍ത്തകര്‍ തന്നെ ആരോപിക്കുക എന്നത് സഹിക്കാന്‍ കഴിയില്ലെന്നും ഇതെല്ലാം ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും അറിവോടെയായിരുന്നുവെന്ന് കരുണാകരന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും പി സി ചാക്കോ ആരോപിച്ചു. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപിസത്തെ തടയാന്‍ അന്നും ഹൈക്കമാന്‍ഡിന് കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Recommended Video

വ്യഴാഴ്ചയാണ് ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്. ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി കണക്കാക്കാമെന്നും കോടതി പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നമ്പി നാരായണന്‍ ആവശ്യപ്പെട്ടെങ്കിലും തള്ളി. സിബിഐ അന്വേഷണത്തിനെ സ്വാഗതം ചെയ്യുന്നതായി നമ്പി നാരായണന്‍ പ്രതികരിച്ചു.
കാഷ്വൽ ലുക്കിൽ തമന്ന ഭാട്ടിയ, ചിത്രങ്ങൾ കാണാം
റിപ്പോര്‍ട്ടില്‍ ഉചിതമായ നടപടി വേണ്ടിവരുമെന്ന് ജസ്റ്റിസ് എഎം ഖാൻവീൽക്കർ പറഞ്ഞു. അന്വേഷണം ആവശ്യമായ വിഷയമാണെന്നും കോടതി നിരീക്ഷിച്ചു. സിബിഐ ഡയറക്ടര്‍ക്കോ, സിബിഐ ആക്ടിങ് ഡയറക്ടര്‍ക്കോ റിപ്പോർട് കൈമാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് മാസത്തിനകം സിബിഐ അന്വേഷണം നടത്തി റിപ്പോർട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications