കലോത്സവം ഹൈടെക്കായി; ഐടി@സ്കൂളിന്റെ 'പൂമരം' ആപ്പ് റെഡി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം/കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കണ്ണൂര്‍ ഒരുങ്ങി കഴിഞ്ഞു. ഹൈടെക് കലോത്സവമാണ് വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത്. റിസല്‍ട്ട് അറിയാനും, മത്സര ക്രമങ്ങള്‍ അറിയാനും സ്‌റ്റേജുകള്‍ തോറും ഓടി നടക്കേണ്ട. ഇതിനായി പ്രത്യേക മൊബൈല്‍ ആപ്പും പോര്‍ട്ടലും തയ്യാറാക്കിയിരിക്കുകയാണ് ഐടി അറ്റ് സ്‌കൂള്‍ പ്രൊജക്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴിയും വിവരങ്ങള്‍ അറിയിക്കും.

State School Youth fest 2017

രജിസ്ട്രഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് അച്ചടിയും എല്ലാം ഓണ്‍ലൈന്‍ വഴിയാണ് നടത്തുക. 'പൂമരം' എന്നാണ് മൊബൈല്‍ അപ്ലിക്കേഷന്‌റെ പേര്. www.live.schoolkalothsavam.in എന്ന പോര്‍ട്ടല്‍ വഴി എല്ലാ വിവരങ്ങളും ലഭിക്കും. മത്സരാര്‍ത്ഥികളുടെ ക്ലസ്റ്ററുകള്‍, മത്സര ഇനങ്ങള്‍, സമയക്രമം, സ്‌കോര്‍ ഷീറ്റ് എന്നിവയെല്ലാം ഈ പോര്‍ട്ടലില്‍ ലഭ്യമായിരിക്കും.

പോര്‍ട്ടല്‍ വഴി പ്രധാന വേദിയില്‍ നിന്നുള്ള മത്സരം തത്സമയം കാണാനുള്ള സൗകര്യവും ഉണ്ട്. മത്സരം പുരോഗമിക്കവേ, ബാക്കിയുള്ള മത്സരാര്‍ത്ഥികളുടെ എണ്ണം, സമയം എന്നിവയും അറിയാം.

അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ട വിധം

* ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് it@school poomaram എന്ന് സെര്‍ച്ച് ചെയ്ത് അപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാം

* മത്സരത്തിന്‌റെ തത്സമയം സംപ്രേക്ഷണം കാണാം.

*വിക്ടേഴ്‌സ് ചാനലിലും തത്സമയ സംപ്രേക്ഷണം ഉണ്ടാവും.

സ്‌കൂള്‍ വിക്കി(www.schoolwiki.in) എന്ന സൈറ്റില്‍ രചനാമത്സരങ്ങളുടെ ഫലപ്രഖ്യാപനത്തിന് ശേഷം വിവരങ്ങള്‍ ചേര്‍ക്കാം.സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക് , ട്വിറ്റര്‍, വാട്‌സ്ആപ്പ് എന്നിവ വഴിയും വിവരങ്ങള്‍ എത്തിക്കും. അതോടൊപ്പം തന്നെ മത്സരഫലം സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനവും ഓണ്‍ലൈനായി ഒരുക്കിയിട്ടുണ്ട്.

English summary
Kerala it@school launches 'Poomaram' Mobile app for State Youth festival in Kannur.There you will have the facility to watch live streaming of events.
Please Wait while comments are loading...