കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് കേന്ദ്രസർക്കാരിൻറെ ചട്ടമ്പിത്തരം,ഫെഡറൽ തത്വങ്ങൾക്കെതിരും'; എംവി ജയരാജൻ

Google Oneindia Malayalam News

കണ്ണൂർ: മഹാപ്രളയ കാലത്ത് കേരളത്തിന് നൽകിയ അരിയുടെ വില ഉടൻ തിരിച്ച് നൽകണമന്ന കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എംവി ജയരാജൻ. ബി ജെ പി സർക്കാർ നടപടി പിടിച്ചുപറിയാണെന്ന് അദ്ദേഹം വിമർശിച്ചു. 9540 ടൺ അരിയുടെ വിലയായ 205 കോടി രൂപയാണ് ഉടൻ നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. തുക നൽകിയില്ലെങ്കിൽ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും വസൂലാക്കുമെന്ന ഭീഷണിയുമുണ്ട്. ദുരന്ത നിവാരണ ഫണ്ട് 75 ശതമാനം കേന്ദ്രത്തിന്റെയും 25 ശതമാനം സംസ്ഥാനത്തിന്റെയും വിഹിതം ചേർന്നുള്ളതാണ്. സബ്‌സിഡി പോലും നിഷേധിച്ച് ഒരുകിലോ അരിക്ക് 25 രൂപ വീതം ഈടാക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ ചട്ടമ്പിത്തരമാണെന്നും അദ്ദേഹം വിമർശിച്ചു.

കേന്ദ്രത്തിന്റെ ചട്ടമ്പിത്തരമാണ്


ജയരാജന്റെ വാക്കുകൾ - കേന്ദ്രസർക്കാറിന്റെ ചട്ടമ്പിത്തരം
പ്രളയകാലത്ത് കേന്ദ്രം കേരളത്തിന് നൽകിയ അധിക അരിക്ക് വിലയീടാക്കുന്ന ബി ജെ പി സർക്കാർ നടപടി പിടിച്ചുപറിയാണ്. 89540 ടൺ അരിയുടെ വിലയായ 205 കോടി രൂപയാണ് ഉടൻ നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. തുക നൽകിയില്ലെങ്കിൽ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും വസൂലാക്കുമെന്ന ഭീഷണിയുമുണ്ട്. ദുരന്ത നിവാരണ ഫണ്ട് 75 ശതമാനം കേന്ദ്രത്തിന്റെയും 25 ശതമാനം സംസ്ഥാനത്തിന്റെയും വിഹിതം ചേർന്നുള്ളതാണ്. സബ്‌സിഡി പോലും നിഷേധിച്ച് ഒരുകിലോ അരിക്ക് 25 രൂപ വീതം ഈടാക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ ചട്ടമ്പിത്തരമാണ്.

2.7 മില്യണ്‍ തട്ടിയെടുത്ത് ഓടിയ കള്ളനെ തടഞ്ഞുവെച്ച് ഇന്ത്യക്കാരന്‍; സർപ്രൈസുമായി ദുബായ് പോലീസ്‌2.7 മില്യണ്‍ തട്ടിയെടുത്ത് ഓടിയ കള്ളനെ തടഞ്ഞുവെച്ച് ഇന്ത്യക്കാരന്‍; സർപ്രൈസുമായി ദുബായ് പോലീസ്‌

 രണ്ട് പ്രളയകാലത്തും ഉണ്ടായി

രക്ഷാ പ്രവർത്തനത്തിനുപയോഗിച്ച ഹെലികോപ്ടറുകളുടെ വാടകയും കേന്ദ്ര സേനകളുടെ സേവനത്തിനും അരിക്കും തുക ഈടാക്കിയ അനുഭവം 2018ലും 2019ലും പ്രളയകാലത്തുണ്ടായി. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവന്നതാണ്. എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രത്യേക സഹായം നൽകാറുമുണ്ട്. പിന്നോക്ക വിദ്യാർത്ഥികൾക്ക് കേന്ദ്രം നൽകിവരുന്ന സ്‌കോളർഷിപ്പ് തുകയിലെ വിഹിതം വെട്ടിക്കുറച്ചത് 1.85 ലക്ഷം കുട്ടികളെ ദ്രോഹിക്കുന്ന നടപടിയാണ്.

ഇത് സാമൂഹ്യ ദ്രോഹമാണ്


സംസ്ഥാനവിഹിതം കൂടി ചേർത്ത് ഒന്നാം ക്ലാസ് മുതൽ നൽകിയിരുന്ന സ്‌കോളർഷിപ്പ് ഇനി മുതൽ 9, 10 ക്ലാസ്സുകളിൽ മാത്രം മതിയെന്നാണ് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ തീരുമാനം. ഉന്നതവിദ്യാഭ്യാസമേഖലയിലെ സ്‌കോളർഷിപ്പും വെട്ടിക്കുറച്ചിട്ടുണ്ട്. ഇത് സാമൂഹ്യനീതിയല്ല, സാമൂഹ്യദ്രോഹമാണ്.

ഫെ‍‍ഡറൽ തത്വങ്ങൾക്ക് എതിരുമാണ്


സെസ്സുകളാണ് കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പുതിയ നികുതി സമ്പ്രദായം. ജി.എസ്.ടി. ആകുമ്പോൾ സംസ്ഥാനങ്ങൾക്ക് വിഹിതം നൽകണം. സെസ്സ് ആകുമ്പോൾ നൽകേണ്ടതില്ല. സംസ്ഥാനങ്ങൾക്ക് കടമെടുക്കാൻ നിയന്ത്രണവും ബജറ്റിതര സാമ്പത്തിക സമാഹരണത്തിന് നിരോധനവും കൊണ്ടുവന്നു. ഇതെല്ലാം ഫെഡറൽ തത്വങ്ങൾക്കെതിരും ചട്ടമ്പിത്തരവുമാണ്', ജയരാജൻ പറഞ്ഞു.

'ഇടതും വലതും അറിയില്ലേ?'; രാഹുല്‍ ഗാന്ധിയെ ആരതി നടത്തുന്നത് പഠിപ്പിക്കാനെത്തിയ അമിത് മാളവ്യക്ക് ട്രോള്‍ പൂരം'ഇടതും വലതും അറിയില്ലേ?'; രാഹുല്‍ ഗാന്ധിയെ ആരതി നടത്തുന്നത് പഠിപ്പിക്കാനെത്തിയ അമിത് മാളവ്യക്ക് ട്രോള്‍ പൂരം

നയം അംഗീകരിക്കാൻ സാധിക്കില്ല

അതേസമയം മന്ത്രി പി രാജീവും ഇന്ന് കേന്ദ്രനടപടിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. അരിയുടെ വില പിടിച്ചുവാങ്ങുകയാണ് കേന്ദ്രസർക്കാരെന്നായിരുന്നു മന്ത്രി വിമർശിച്ചത്. സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനും വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് തടയിടാനുമുള്ള മറ്റൊരു ശ്രമമായിട്ടേ ഈ നീക്കത്തെ കാണാനാകൂ. രണ്ട് പ്രളയം വലിയ രീതിയിൽ സാമ്പത്തിക പ്രയാസങ്ങളുണ്ടാക്കിയ നാടിന് അർഹമായ ധനസഹായം പോലും നൽകാതിരിക്കുകയും അവശ്യസഹായത്തിന് പോലും പണം ചോദിക്കുകയും ചെയ്യുന്നതിലൂടെ കേന്ദ്രസർക്കാർ കേരളത്തോട് സ്വീകരിക്കുന്ന നയം അംഗീകരിക്കാൻ സാധിക്കില്ല. തുക ഈടാക്കുന്നത്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരളം നൽകിയ കത്ത്‌ അവഗണിച്ചുകൊണ്ടാണ് ദുരിതകാലത്ത് നൽകിയ അരിയുടെ പണം വേണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നതെന്നും പി രാജീവ് പറഞ്ഞു.

ഇടത് കണ്ണിന്റെ കാഴ്ച കുറഞ്ഞു, ജ്യൂസിൽ വിഷം കലർത്തുന്നത് നേരിട്ട് കണ്ടു, സരിതയുടെ പരാതിയിൽ അന്വേഷണംഇടത് കണ്ണിന്റെ കാഴ്ച കുറഞ്ഞു, ജ്യൂസിൽ വിഷം കലർത്തുന്നത് നേരിട്ട് കണ്ടു, സരിതയുടെ പരാതിയിൽ അന്വേഷണം

English summary
'It is against federal principles,'; MV Jayarajan on Money Asked by Cetral Gov for Rice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X