
'അഭിപ്രായം പറയുന്നത് ഉചിതമല്ല, ഇന്ത്യയിൽ തന്നെ ഇത്തരം സംഭവമുണ്ടോയെന്ന് സംശയം'; ധനമന്ത്രി ബാലഗോപാൽ
തിരുവനന്തപുരം: ഗവർണർ കത്ത് നൽകിയ സംഭവത്തിൽ പ്രതികരിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണെന്നും വിഷയത്തിൽ ഗവർണർക്ക് മുഖ്യമന്ത്രി മറുപടി നൽകിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്നും ധനമന്ത്രി പറഞ്ഞു. ഇത്തരമൊരു സംഭവം ഇന്ത്യയിൽ തന്നെ ആദ്യമാണോയെന്ന സംശയം തനിക്കുണ്ട്. കാര്യങ്ങൾ ഭരണഘടനാപരമായി തന്നെ നടക്കും. ഇക്കാര്യത്തിൽ താൻ കൂടുതൽ പ്രതികരണങ്ങൾ നടത്തുന്നത് ശരിയല്ല,ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
'ഗവർണർ നൽകിയ കത്തോ തിരിച്ചുള്ള മറുപടിയോ ഞാൻ കണ്ടിട്ടില്ല.മുഖ്യമന്ത്രിയാണ് മന്ത്രിസഭയുടെ തലവൻ. അദ്ദേഹമാണ് മന്ത്രിമാരേയെല്ലാം നിശ്ചയിക്കേണ്ടത്. ഗവർണർ കത്ത് നൽകിയ സംഭവം കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ഉണ്ടായിട്ടുണ്ടോയെന്ന് തനിക്ക് അറിഞ്ഞ് കൂട. വിഷയത്തിൽ ചർച്ച നടക്കുകയാണല്ലോ. മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകിയിട്ടുണ്ട്. അക്കാര്യത്തിൽ താൻ പ്രതികരിക്കുന്നത് ശരിയല്ല. താൻ പരസ്യ പ്രതികരണമാണ് നടത്തിയത്. അക്കാര്യത്തിൽ ഇനിയൊരു വിശദീകരണത്തിന്റെയോ പ്രതികരണത്തിന്റെയോ ആവശ്യമില്ല.
ഗവര്‍ണര്‍ ആര്‍എസ്എസ് ഓഫീസ് ശിപായിയുടെ ചുമതല ഏറ്റെടുത്തെന്ന് സ്വരാജ്: പരിഹാസ്യമെന്ന് ബല്‍റാമും
പ്രസംഗത്തിന്റെ മെറിറ്റിലേക്കൊന്നും കടക്കാൻ ഉദ്ദേശിക്കുന്നില്ല. വിഷയങ്ങൾ എല്ലാം മാധ്യമങ്ങളും ജനങ്ങളും കാണുന്നുണ്ട്. ഇതിനകത്ത് ഇപ്പോൾ ഞാൻ പ്രതികരിക്കുന്നത് ഉചിതമല്ല. കേരളത്തിലെ ജനങ്ങൾക്കും മാധ്യമങ്ങൾക്കുമെല്ലാം എന്നെ അറിയാം. താൻ പരസ്യമായി പറഞ്ഞ കാര്യങ്ങൾ അല്ലാതെ രഹസ്യമായിട്ടൊന്നും ഇതിൽ ഇല്ല', കെഎൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.
ധനമന്ത്രി കെഎന്‍ബാലഗോപാലിലുള്ള പ്രീതി നഷ്ടപ്പെട്ടുവെന്നും ഉചിതമായ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
യുപിയിലെ സർവ്വകലാശാലയിൽ വിസിയുടെ സുരക്ഷാ ജീവനക്കാരൻ വിദ്യാർത്ഥികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെടുത്തിയ ധനമന്ത്രിയുടെ പ്രസംഗമാണ് ഗവർണറെ ചൊടിപ്പിച്ചത്. യുപിയിലുള്ളവർക്ക് കേരളത്തിലെ സർവ്വകലാശാലകളിൽ നടക്കുന്ന കാര്യം മനസിലാക്കാൻ സാധിക്കില്ലെന്നതായിരുന്നു തിരുവനന്തപുരത്ത് കേരള സർവ്വകലാശാലയിൽ വെച്ച് നടന്ന പരിപാടിയിൽ ധനമന്ത്രിയുടെ വാക്കുകൾ.
ഭരണഘടനയിലുണ്ട്... പക്ഷെ ഉപയോഗിക്കാന്‍ പാടാണ്..; എന്താണ് ഗവര്‍ണറുടെ 'പ്രീതി'?
എന്നാൽ മന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഗവർണറുടെ പ്രതിച്ഛായ തകർക്കാനും പദവിയുടെ അന്തസിനെ ഇല്ലാതാക്കാനുമുള്ള ശ്രമമാണ് അദ്ദേഹം നടത്തിയതെന്നുമാണ് മുഖ്യമന്ത്രിക്കയച്ച കത്തിൽ ഗവർണർ ചൂണ്ടിക്കാട്ടിയത്. അതേസമയം ഗവർണറുടെ ആവശ്യത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. പ്രീതിപിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും ധനമന്ത്രിയിലുളള തന്റെ വിശ്വാസം അചഞ്ചലമായി തുടരുന്നുവെന്നും ഗവർണർക്ക് മുഖ്യമന്ത്രി മറുപടി കത്തിൽ വിശദീകരിച്ചു. അതുകൊണ്ട് തന്നെ വിഷയത്തിൽ ഇനി തുടർ നടപടികളുടെ ആവശ്യം ഇല്ലെന്ന് ഗവർണർ മനസിലാക്കണമെന്നും കത്തിൽ അദ്ദേഹം പറഞ്ഞു.
'യുപിയിലുള്ളവർക്ക് കേരളത്തിലെ കാര്യം മനസിലാകില്ല'; ഗവർണറെ ചൊടിപ്പിച്ച ധനമന്ത്രിയുടെ പ്രസംഗം