Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജീവിക്കാന്‍ പോപ്പുലർ ഫ്രണ്ടിന്റേയും ആർഎസ്എസിന്റെയും സായുധബലം ആവശ്യമില്ലെന്ന് പറയാന്‍ സാധിക്കണം'

പാലക്കാട്: രാജ്യത്ത് ജീവിക്കാൻ ഒരു പോപ്പുലർ ഫ്രണ്ടുകാരന്റെയും ആയുധത്തിന്റെ പിൻബലം ആവശ്യമില്ല എന്ന് പറയാൻ മുസ്‌ലിംകൾക്ക് സാധിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. തങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാൻ ഒരു ആർ എസ് എസ്സുകാരന്റെയും സായുധബലം ആവശ്യമില്ലെന്ന് ഹിന്ദുക്കൾക്കും പറയാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പാലക്കാട് നടന്ന ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിംകളെ കുറിച്ചുള്ള ഭീതിയാണ് ആർ എസ്എ സ്സിന്റെ ബലം. മറുവശത്ത് ആർ എസ്എ സ്സിനെ കുറിച്ചുള്ള ഭീതിയാണ് എസ് ഡി പി ഐയുടെ ബലമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ജനാധിപത്യ ഇന്ത്യയിൽ തോളോട് തോൾ ചേർന്ന് ഇവരെ പ്രതിരോധിക്കാനായില്ലെങ്കിൽ എരിഞ്ഞടങ്ങാനല്ലാതെ മറ്റൊന്നിനും നമുക്ക് ശേഷിയുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ആര് കൊല്ലപ്പെട്ടാലും അവരുടെ ഉറ്റവർക്കും ഉടയവർക്കുമെന്ന പോലെ മനുഷ്യത്വമുള്ള എല്ലാർക്കും വേദനയുണ്ടാകും. പാലക്കാട്ടെ കൊലപാതകങ്ങളിൽ ഒരു മനുഷ്യൻ എന്ന നിലക്കുള്ള എന്റെ വേദന ഞാൻ പങ്ക് വെക്കുന്നു.

മുസ്‌ലിം വിദ്വേഷവും വെറുപ്പും പ്രത്യയശാസ്ത്രമായി കൊണ്ടു നടക്കുന്നവരാണ് ആർ എസ്എ സ്സുകാർ. ഒപ്പം ഹിന്ദുക്കൾക്ക് ആശ്രയിക്കാവുന്ന സംഘമായും അവർ അവകാശപ്പെടുന്നു. എന്നാൽ ആർ എസ്എ സ് ക്രിമിനലുകളുടെ കൊലക്കത്തിക്കിരയായവർ മുസ്ലിംകൾ മാത്രമായിരുന്നില്ല. അവരാൽ കൊല്ലപ്പെട്ട ഹിന്ദുക്കളും ക്രിസ്ത്യാനികളും സിഖുകാരും ആയിരക്കണക്കിനാണ്.

pk-firos

ആർ എസ്എ സ്സിനെ പ്രതിരോധിക്കാനെന്ന രീതിയിൽ രൂപീകരിച്ച സംഘടനയാണ് എൻ ഡി എഫ് ഒപ്പം മുസ്ലിംകൾക്ക് ആശ്രയിക്കാവുന്ന സംഘടനയായും അവർ അവകാശപ്പെടുന്നു. പേര് പല തവണ മാറ്റി ഇപ്പോൾ എസ് ഡി പി ഐ - പി എഫ്ഐ എന്നൊക്കെയാണ് അറിയപ്പെടുന്നത്. ഇവരാൽ കൊല്ലപ്പെട്ടവർ ആർ എസ്എ സ്സുകാർ മാത്രമായിരുന്നില്ല. മുസ്‌ലിം ലീഗ് പ്രവർത്തകരും സി പി എമ്മുകാരും കോൺഗ്രസുകാരുമൊക്കെ പലപ്പോഴായി ഇവരുടെ കൊലക്കത്തിക്കിരയായി.

അവധിക്കാലം വയനാട്ടില്‍ അടിച്ചുപൊളിച്ച് ആരാധകരുടെ സ്വന്തം ലിച്ചി; വൈറലായി ചിത്രങ്ങള്‍

മുസ്‌ലിംകളെ കുറിച്ചുള്ള ഭീതിയാണ് ആർ എസ്എ സ്സിന്റെ ബലം. ഇതിനായി ഒട്ടേറെ കള്ളക്കഥകളും വസ്തുതാ വിരുദ്ധമായ കാര്യങ്ങളും ആർ എസ്എ സ് ഫാക്ടറിയിൽ നിന്നും ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ആർ എസ്എ സ്സിനെ കുറിച്ചുള്ള ഭീതിയാണ് എസ് ഡി പി ഐയുടെ ബലം. ആർ എസ്എ സ്സിന്റെ അക്രമണങ്ങളെ ചെറുക്കാൻ തങ്ങൾക്ക് മാത്രമേ സാധിക്കൂ എന്നും അവർ അവകാശപ്പെടുന്നു. ആർ എസ്എ സ് ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥക്ക് പുറമേ ഇക്കൂട്ടരും ഭീതി നിറക്കാൻ ആവശ്യമായ പ്രചാരണം നടത്തുന്നു.

രണ്ട് കൂട്ടരുടെയും ലക്ഷ്യം ഒന്നാണ്. ഹിന്ദുക്കളെയും മുസ്‌ലിംകളെയും രണ്ട് കള്ളിയിലാക്കുക. ഇങ്ങനെ കള്ളികളാക്കാനുള്ള ശ്രമത്തെ ചെറുക്കുക എന്നതാണ് മനുഷ്യർ ചെയ്യേണ്ടത്. വർഗീയവാദികളുടെ നുണഫാക്ടറികളിൽ നിന്നും പടച്ചു വിടുന്ന നുണബോംബുകളെ നിർവീര്യമാക്കാൻ നമുക്ക് സാധിക്കണം.

സ്വാതന്ത്ര്യാനന്തരം ഇതിനേക്കാൾ ഭീകരമായ സാഹചര്യത്തിലൂടെയായിരുന്നു ഇന്ത്യൻ മുസ്‌ലിംകൾ കടന്നു പോയത്. 75 വർഷം അവരീ രാജ്യത്ത് ജീവിച്ചത് ആയുധത്തിന്റെ ബലത്തിലല്ല. ഈ നാട് ഉയർത്തിപ്പിടിച്ച മതേതര പാരമ്പര്യത്തിന്റെയും ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും പിൻബലത്തിലാണ്.

ആ വിശ്വാസത്തിലൂന്നി നിന്ന് കൊണ്ട് പറയട്ടെ. ഈ രാജ്യത്ത് ജീവിക്കാൻ ഒരു പോപ്പുലർ ഫ്രണ്ടുകാരന്റെയും ആയുധത്തിന്റെ പിൻബലം ആവശ്യമില്ല എന്ന് പറയാൻ മുസ്‌ലിംകൾക്ക് സാധിക്കണം. തങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാൻ ഒരു ആർ എസ് എസ്സുകാരന്റെയും സായുധബലം ആവശ്യമില്ലെന്ന് ഹിന്ദുക്കൾക്കും പറയാൻ സാധിക്കണം.

ജനാധിപത്യ ഇന്ത്യയിൽ തോളോട് തോൾ ചേർന്ന് ഇവരെ പ്രതിരോധിക്കാനായില്ലെങ്കിൽ എരിഞ്ഞടങ്ങാനല്ലാതെ മറ്റൊന്നിനും നമുക്ക് ശേഷിയുണ്ടാവില്ല. ആ യാഥാർത്ഥ്യം ഉൾക്കൊണ്ട് നമുക്ക് മുന്നോട്ടു പോവാം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+