Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് സര്‍ക്കാരിനേക്കാള്‍ ഭദ്രതയുള്ള സര്‍ക്കാരാണ് കേരളത്തിലുള്ളത്; നടന്നത് ഒറ്റപ്പെട്ട സംഭവം

തിരുവനന്തപുരം: കേരളത്തില്‍ ക്രമസാമാധാനം തകര്‍ന്നെന്ന് പറയാന്‍ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നടിക്ക് നേരെയുണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നും കോടിയേര് പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാരിനേക്കാള്‍ ഭദ്രദയുള്ള ക്രമസമാധാന നിലയാണ് എല്‍ഡിഎഫ് സര്‍ക്കാരിന് കീഴിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ചും കോടിയേരി പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയേക്കാള്‍ കേമനാകാനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്നായിരുന്നു കോടിയേരിയുടെ പരാമര്‍ശം. ഒരൊറ്റ സംഭവം കൊണ്ട് സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

സ്ത്രീ സുരക്ഷയുടെ പേരില്‍ വോട്ട് തേടി അധികാരത്തില്‍ വന്ന ഇടത് മുന്നണി സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീ സുരക്ഷിതയല്ലെന്നും അതിന്റെ ഏറ്റവും ഒടുവിലത്തെ സൂചനയാണ് കൊച്ചിയില്‍ സിനിമാ നടിക്ക് നേരെ ഉണ്ടായ അതിക്രമമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശനിയാഴ്ച്ച ആരോപിച്ചിരുന്നു.

 മഹിള കോണ്‍ഗ്രസ്

മഹിള കോണ്‍ഗ്രസ്

കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നെന്ന് മഹിളാകോണ്‍ഗ്രസ് ദേശീയ അധ്യക്ഷ ശോഭ ഓജയും ആരോപിച്ചിരുന്നു.

 ഭാഗ്യ ലക്ഷ്മി

ഭാഗ്യ ലക്ഷ്മി

കൊച്ചിയില്‍ നടിയ്‌ക്കെതിരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിച്ച് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി പറഞ്ഞു. നിയമത്തിലുള്ള പഴുതുകളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

 പെണ്‍കുട്ടികള്‍

പെണ്‍കുട്ടികള്‍

സ്ത്രീകളെ രക്ഷിക്കാന്‍ ഒരു നിയമവും സര്‍ക്കാരുമില്ല. പെണ്‍മക്കളെ ആയുധമെടുക്കാന്‍ സ്ത്രീകള്‍ പഠിപ്പിക്കണമെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു.

 ആലോചിക്കുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല

ആലോചിക്കുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല

രണ്ട് ദിവസത്തിനുള്ളില്‍ ഈ വിഷയം ഒന്നുമില്ലാതെ ആകാനാണ് പോകുന്നത്. അത് ഞാന്‍ എഴുതി തരാം. അറസ്റ്റിലായ ആളെ ഒരാഴ്ച്ച കഴിയുമ്പോള്‍ ജാമ്യത്തില്‍ വിടും. പിന്നെ നൂറായിരം ആളുകള്‍ അയാളെ രക്ഷിക്കാന്‍ ആളുകള്‍ വരും. ഇവിടെ സെലിബ്രിറ്റി ആണോ അല്ലയോ എന്നതൊന്നുമല്ല വിഷയം. സാധാരണക്കാരന്‍ അനുഭവിക്കുന്ന മാനസിക പീഡനമുണ്ടല്ലോ, അത് ആലോചിക്കുമ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+