കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശാപ്പ് നിരോധിച്ചിട്ടില്ല, യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കി അമിത് ഷാ...

കശാപ്പ് നിരോധനമല്ല സുപ്രീം കോടതി വിധിയിലെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തുക മാത്രമാണ് ചെയ്തതെന്ന് അമിത് ഷാ.

  • By Jince K Benny
Google Oneindia Malayalam News

കൊച്ചി: രാജ്യത്ത് ഗോവധം നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഓര്‍ഡിനസ് കേരളത്തില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വിശദീകരണം.

രാജ്യത്ത് കശാപ്പ് നിരോധിച്ചിട്ടില്ലെന്നും സുപ്രീം കോടതി വിധി പ്രകാരമുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുക മാത്രമാണ് ചെയ്ത്. കശാപ്പ് നിരോനം സംബന്ധിച്ചുള്ള ആശംങ്കകള്‍ എന്‍ഡിഎ ഘടകകക്ഷി നേതാക്കള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. കേരള ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Amit Shah

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയിലും പങ്കെടുത്ത അദ്ദേഹം സംസ്ഥാനത്തെ മത മേലധ്യക്ഷന്മാരുമായും കൂടിക്കാഴ്ച നടത്തി. എന്നാല്‍ സൗഹൃദ കൂടിക്കാഴ്ച മാത്രമായിരുന്നു രാഷ്ട്രീയം സംസാരിച്ചില്ലെന്നും സീറോ മലബാര്‍ സഭ അറിയിച്ചു.

കേന്ദ്ര സ്ഥാപനങ്ങളിലെ പദവികള്‍ പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നും അമിത് ഷാ ഘടക കക്ഷി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

English summary
Center Government is not ban Cattle Slaughter executing the Supreme Court verdict, says Amit Shah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X