കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെ കുടുക്കാന്‍ വീണ്ടും ഹര്‍ജി... തിരുവഞ്ചൂരും കുടുങ്ങും?

Google Oneindia Malayalam News

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസില്‍ സൂപ്പര്‍ താരം മോഹന്‍ ലാലിന് ഉടനെയൊന്നും രക്ഷപ്പെടാന്‍ കഴിയുമെന്ന് തോന്നുന്നില്ല. നിയമത്തില്‍ ലഭിച്ച ഇളവിലൂടെ താരം രക്ഷപ്പെടുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.

സംഭവത്തില്‍ വിജിലന്‍സ് കോടതിയ്ക്ക് മുന്നില്‍ വീണ്ടും ഹര്‍ജി എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ അല്ല ഈ പരാതിയില്‍ ഒന്നാം പ്രതി എന്നതാണ് സത്യം. അന്ന് വനം മന്ത്രി ആയിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പരാതിയിലെ ഒന്നാം പ്രതി.

ആനക്കൊമ്പ് കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് പരാതിയില്‍ പറയുന്നത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് ഹര്‍ജി ലഭിച്ചത്. കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

ആനക്കൊമ്പ്

ആനക്കൊമ്പ്

2011 ജൂലായിലാണ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ പരിശോധന നടത്തുന്നത്. ഈ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.

തുടര്‍നടപടി

തുടര്‍നടപടി

ഈ കേസില്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപിച്ചാണ് ഏലൂര്‍ അന്തിക്കാട്ട് വീട്ടില്‍ എഎ പൗലോസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പ്രതികള്‍

പ്രതികള്‍

അന്ന് വനംവകുപ്പ് മന്ത്രി ആയിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് പരാതി. മോഹന്‍ലാല്‍ ഏഴാം പ്രതിയും.

വാദം കേള്‍ക്കും

വാദം കേള്‍ക്കും

ജൂണ്‍ 22 ന് കേസില്‍ വാദം കേള്‍ക്കും. മുന്‍ വനംവകുപ്പ് സെക്രട്ടറി മാരപാണ്ഡ്യന്‍, മലയാറ്റൂര്‍ ഡിഎഫ്ഒ, സിറ്റി പോലീസ് കമ്മീഷണറായിരുന്ന കെ പത്മകുമാര്‍ തുടങ്ങിയവരെയും പ്രതി ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

എഫ്‌ഐആര്‍ ഇല്ല?

എഫ്‌ഐആര്‍ ഇല്ല?

ആനക്കൊമ്പുകള്‍ കണ്ടെടുത്തിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ നിയമനടപടി സ്വീകരിയ്ക്കാനോ അധികൃതര്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം.

മോഹന്‍ലാലിനെ സംരക്ഷിയാക്കാന്‍

മോഹന്‍ലാലിനെ സംരക്ഷിയാക്കാന്‍

ഇത്ര കാലമായിട്ടും കേസ് ഇഴഞ്ഞു നീങ്ങുകയാണെന്ന് പൗലോസ് ആക്ഷേപിയ്ക്കുന്നു. ഇത് മോഹന്‍ലാലിനെ രക്ഷിയ്ക്കാനാണെന്നാണ് പരാതി.

നിയമത്തില്‍ ഇളവ്

നിയമത്തില്‍ ഇളവ്

ആനക്കൊമ്പ് കൈവശം വയ്ക്കുന്നത് സംബന്ധിച്ച് ഇളവ് നല്‍കണം എന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. കേന്ദ്രം ഇക്കാര്യത്തില്‍ ഇളവ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഇനിയും പരസ്യമാക്കാം

ഇനിയും പരസ്യമാക്കാം

ആനക്കൊമ്പ് കൈവശം ഉണ്ട് എന്നത് സംസ്ഥാന സര്‍ക്കാരിന് മുന്നിലോ ചീഫ് വല്‍ഡ് ലൈഫ് വാര്‍ഡന് മുന്നിലോ പ്രഖ്യാപിയ്ക്കാനുള്ള അവസരമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്.

English summary
Ivory Case: New petition filed against Mohanlal and Thiruvanchur Radhakrishnan at Muvattupuzha Vigilance Court. The court will hear the case on June 22.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X