കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ മന്ത്രിയെ അവതരിപ്പിക്കാന്‍ സിപിഐ: 1964 ലെ പിളര്‍പ്പിന് ശേഷം ഇതാദ്യം

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ 20 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെ മന്ത്രി പദവികളില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. നാളെ ഇടതുമുന്നണിയോഗം ചേരുന്നതിന് മുന്നോടിയായി ഘടകക്ഷികളില്‍ ആര്‍ക്കൊക്കെ എത്രയെല്ലാം മന്ത്രിസ്ഥാനം സ്ഥാനം എന്നതില്‍ അന്തിമ തീരുമാനം ഉണ്ടാകും. യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായേക്കും. അതേസമയം സിപിഎം, സിപിഐ ഉള്‍പ്പടേയുള്ള കക്ഷികളില്‍ നിന്നും ആരൊക്കെ മന്ത്രിസഭയില്‍ എന്തുമെന്ന കാര്യത്തിലും ഇതോടൊപ്പം ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നത്.

എല്‍ഡിഎഫില്‍

എല്‍ഡിഎഫില്‍

എല്‍ഡിഎഫില്‍ സിപിഎം കഴിഞ്ഞാല്‍ ഏറ്റവും വലിയ കക്ഷിയായ സിപിഐക്ക് നാല് മന്ത്രിമാര്‍ ഇത്തവണയും ഉണ്ടാകും. കഴിഞ്ഞ തവണ 27 സീറ്റില്‍ മത്സരിച്ച് 19 ഇടത്ത് വിജയിച്ച സിപിഐക്ക് നാല് മന്ത്രിമാര്‍ക്ക് പുറമെ ചീഫ് വിപ്പ്, ഡപ്യൂട്ടി സ്പീക്കര്‍ എന്നീ പദവികളായിരുന്നു ലഭിച്ചിരുന്നത്.

സീറ്റിന്‍റെ എണ്ണം കുറഞ്ഞു

സീറ്റിന്‍റെ എണ്ണം കുറഞ്ഞു

ഇത്തവണ രണ്ട് ഘടകക്ഷികള്‍ മുന്നണിയിലേക്ക് അധികമായി വന്നതോടെ സിപിഐ മത്സരിച്ച സീറ്റുകളുടെ എണ്ണം 27 ല്‍ നിന്നും 25 ആയി കുറഞ്ഞു. വിജയിച്ച സീറ്റുകളുടെ എണ്ണത്തിലും കുറവുണ്ടായി. 17 സീറ്റുകളിലാണ് ഇത്തവണ വിജയിക്കാന്‍ സാധിച്ചത്. മൂവാറ്റുപുഴ, കരുനാഗപ്പള്ളി സീറ്റുകളിലാണ് അവര്‍ക്ക് പരാജയം നേരിടേണ്ടി വന്നത്.

ആരൊക്കെ മന്ത്രമാര്‍

ആരൊക്കെ മന്ത്രമാര്‍

മന്ത്രിസഭാ ചര്‍ച്ചകളിലേക്ക് കടന്നപ്പോള്‍ തന്നെ ചില വിട്ട് വീഴ്ചകള്‍ വേണ്ടി വരുമെന്ന സൂചന സിപിഎം സിപിഐക്ക് നല്‍കിയുരുന്നു. എന്നാല്‍ മന്ത്രിമാരുടെ എണ്ണം കുറച്ചുകൊണ്ടുള്ള ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന കാര്യം സിപിഐ സിപിഎം നേതാക്കളെ അറിയിച്ചു. ഇതോടെ നാല് മന്ത്രി പദവി ഇത്തവണയും അവര്‍ക്ക് ലഭിക്കും.

ചീഫ് വിപ്പ്, ഡപ്യൂട്ടി സ്പീക്കര്‍

ചീഫ് വിപ്പ്, ഡപ്യൂട്ടി സ്പീക്കര്‍

ചീഫ് വിപ്പ്, ഡപ്യൂട്ടി സ്പീക്കര്‍ പദവികളില്‍ നിന്നും ഏതെങ്കിലും ഒന്ന് മാത്രം അവര്‍ വിട്ട് നല്‍കുക. ഇതോടെ നാല് മന്ത്രിമാര്‍ അടക്കം അഞ്ച് ക്യാമ്പിനറ്റ് പദവികള്‍ ഇത്തവണ സിപിഐക്ക് ഉറപ്പിക്കാം. ഈ പദവികളില്‍ ആരൊക്കെ എന്ന കാര്യത്തിലെ ചര്‍ച്ചകളാണ് സിപിഐയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഒന്നാം പിണറായി സര്‍ക്കാര്‍

ഒന്നാം പിണറായി സര്‍ക്കാര്‍

ഇ ചന്ദ്രശേഖരന്‍, വിഎസ് സുനില്‍ കുമാര്‍, കെ രാജു, പി തിലോത്തമന്‍ എന്നിവരായിരുന്നു ഒന്നാം പിണറായി സര്‍ക്കാറിലെ സിപിഐ മന്ത്രിമാര്‍. ഇതില്‍ ഇ ചന്ദ്രശേഖരന്‍ മാത്രമാണ് ഇത്തവണ മത്സര രംഗത്ത് ഉണ്ടായിരുന്നത്. അദ്ദേഹം ഇത്തവണയും മന്ത്രിസഭയില്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇ ചന്ദ്രശേഖരന്‍ ഇല്ലെങ്കില്‍

ഇ ചന്ദ്രശേഖരന്‍ ഇല്ലെങ്കില്‍

ഇ ചന്ദ്രശേഖരനെ പരിഗണിച്ചില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് എത്തുന്നവര്‍ എല്ലാം പുതുമുഖങ്ങളായിരിക്കും. റവന്യു മന്ത്രിയായ ചന്ദ്രശേഖരന് പകരം ജി ആര്‍ അനില്‍, ഇ കെ വിജയന്‍ എന്നിവരില്‍ ഒരാളെ പരിഗണിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.

വനിതാ മന്ത്രി

വനിതാ മന്ത്രി

ഒരു വനിതാ മന്ത്രിയെന്ന തീരുമാനത്തിലേക്കും സിപിഐ എത്തിയതായിട്ടുള്ള സൂചനകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണിക്കാണ് സാധ്യത. അങ്ങനെയെങ്കില്‍ 1964 ലെ പിളര്‍പ്പിന് ശേഷം സിപിഐയില്‍ നിന്നും ഉണ്ടാവുന്ന ആദ്യ വനിതാ മന്ത്രിയാവും ചിഞ്ചുറാണി.

മറ്റുള്ളവര്‍

മറ്റുള്ളവര്‍

സംസ്ഥാന അസി. സെക്രട്ടറി പി പ്രസാദ്, ചീഫ് വിപ്പായിരുന്ന കെ രാജന്‍ എന്നിവര്‍ മന്ത്രിപദത്തിലേക്ക് എത്തുമെന്നതായും സുചയുണ്ട്. ഒല്ലൂരില്‍ നിന്നും കെ രാജന്‍റെ സിവില്‍ സപ്ലൈസ് മന്ത്രിയായേക്കും. വിഎസ് സുനില്‍ കുമാര്‍ കൈകാര്യം ചെയ്ത കൃഷി വകുപ്പായിരിക്കും പി പ്രസാദിന് ലഭിക്കുക.

അന്തിമ തീരുമാനം

അന്തിമ തീരുമാനം

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ചിറ്റയം ഗോപകുമാര്‍, ഇ കെ വിജയന്‍ എന്നീ പേരുകളും സജീവമായി പരിഗണിക്കുന്നുണ്ട്. ഇകെ വിജയന്‍ മന്ത്രിസഭയിലേക്ക് വന്നാല്‍ ചിറ്റയം ഗോപകുമാര്‍ തന്നെ ഡപ്യൂട്ടി സ്പീക്കറായേക്കും. മന്ത്രിമാരുടേയും ഡെപ്യൂട്ടി സ്പീക്കറുടേയും കാര്യത്തില്‍ അന്തിമ തീരുമാനം 18 ന് ചേരുന്ന സിപിഐ സംസ്ഥാന കൗണ്‍സിലും, എക്‌സിക്യൂട്ടീവിലും ഉണ്ടാവും.

വകുപ്പ് മാറ്റം

വകുപ്പ് മാറ്റം


വകുപ്പുകളുടെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ സിപിഎം ഉദ്ദേശിക്കുന്നുണ്ടെങ്കിലും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സിപിഐയ്ക്ക്. നിലവിലുള്ള വകുപ്പുകള്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് സിപിഐ, സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. നാളെ ചേരുന്ന എല്‍ഡിഎഫ് യോഗത്തിലും സിപിഐ ഇത് ആവര്‍ത്തിക്കും.

English summary
J Chinchurani may be the second Pinarayi Vijayan to join the cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X