കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്കെതിരായ നിയമ നടപടി; ജേക്കബ് തോമസിന് അനുമതിയില്ല

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: തന്നെ പരസ്യമായി അപകീര്‍ത്തിപ്പെടുത്തുന്നവിധം സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കോടതിയെ സമീപിക്കാന്‍ ഡിജിപി ജേക്കബ് തോമസിന് അനുമതി നല്‍കിയില്ല. മുഖ്യമന്ത്രിക്കെതിരെ നിയമനടപടിയെടുക്കാന്‍ അനുവദിക്കണമെന്ന് കാട്ടി ജേക്കബ് തോമസ് ചീഫ് സെക്രട്ടറി ജിജി തോംസണ് കത്ത് നല്‍കിയിരുന്നു.

എന്നാല്‍ അനുമതി നല്‍കേണ്ടതില്ലെന്ന് ജിജി തോംസണ്‍ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നിലപാട് അറിയിച്ചു. നിയമനടപടി സ്വീകരിക്കാന്‍ അനുമതി തേടുകയാണെങ്കില്‍ ആ നിമിഷം അനുമതി നല്‍കുമെന്ന് ഉമ്മര്‍ ചാണ്ടി അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാടില്‍ വെള്ളം ചേര്‍ക്കുകയായിരുന്നെന്നാണ് സൂചന.

jacob-thomas

ഡിജിപിക്ക് സ്വകാര്യ അന്യായമായി നേരിട്ട് കോടതിയെ സമീപിക്കാമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. വിഷയത്തില്‍ ജേക്കബ് തോമസിന് മറുപടി നല്‍കുന്നതിന് മുന്‍പ് ഉമ്മന്‍ ചാണ്ടിയുമായി അലോചിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞതിനാല്‍ വാക്കുമാറ്റുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയുണ്ടെന്ന കാരണത്താലാണിത്.

ഫയര്‍ ഫോഴ്‌സ് ഡിജിപി ആയിരിക്കെ 77 ഫ് ളാറ്റുകള്‍ക്ക് സുരക്ഷാ പ്രശ്‌നത്തിന്റെ കാരണത്താല്‍ ജേക്കബ് തോമസ് അനുമതി നിഷേധിച്ചിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തെ സ്ഥാനത്തുനിന്നും മാറ്റി. ജേക്കബ് തോമസിനെതിരെ ജനദ്രോഹ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മാറ്റിയതെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ അത്തരമൊരു പരാതി ആരും രേഖാമൂലം നല്‍കിയിട്ടില്ലെന്ന് വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ തെളിഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് അനുമതി തേടിയത്.

English summary
Jacob Thomas denied permission to move court for legal action against Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X