കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാവരെയും കുടുക്കുന്ന ജേക്കബ് തോമസും കുടുങ്ങുന്നു; അതും സോളാറില്‍

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: എല്ലാവരെയും കുടുക്കുന്ന അഴിമതിയെ നഖശികാന്തം എതിര്‍ക്കുന്ന ജേക്കബ് തോമസിനെതിരെയും അഴിമതി ആരോപണം. നേരത്തെ തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കുമ്പോള്‍ ജേക്കബ് തോമസ് നടത്തിയ ഇടപാടുകളില്‍ വന്‍ ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വകുപ്പ് തല നടപടി വേണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം ആവശ്യപ്പെട്ടു.

2013-14 കാലയളവില്‍ ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ തുറമുഖ വകുപ്പിന് കീഴിലുളള 15 ഓഫിസുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനായി അനുവദിച്ചിരുന്ന തുകയില്‍ നിന്നും ഇരട്ടിയില്‍ അധികം തുക ചെലവാക്കി. എന്നാല്‍ സ്ഥാപിച്ച സോളാര്‍ പാനലുകളില്‍ നാലെണ്ണവും പ്രവര്‍ത്തന രഹിതമായിരുന്നെന്നും ധനകാര്യവകുപ്പ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ ഇതിനായി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനായി 2.10 കോടി രൂപ നീക്കിവെച്ചപ്പോള്‍ 5.84 കോടി രൂപ തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ചെലവഴിച്ചതായും ധനകാര്യവകുപ്പ് കുറ്റപ്പെടുത്തുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 ദുരുപയോഗം ചെയ്തു

ദുരുപയോഗം ചെയ്തു

സാമ്പത്തിക വര്‍ഷം അവസാനം സര്‍ക്കാരിന്റെയും ഐടി വകുപ്പിന്റെയും അനുമതിയില്ലാതെ 54.28 ലക്ഷം രൂപയ്ക്ക് ഡെസ്‌ക്‌ടോപ്പ് കംപ്യൂട്ടറുകള്‍, ലാപ് ടോപ്പ്, പ്രിന്റര്‍ എന്നിവ വാങ്ങുകയും ഇതുവഴി പൊതുമുതല്‍ ദുരുപയോഗം ചെയ്‌തെന്നും ധനകാര്യ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

 പ്രവര്‍ത്തിക്കാത്ത സോളാര്‍

പ്രവര്‍ത്തിക്കാത്ത സോളാര്‍

തുറമുഖ ഓഫിസുകളില്‍ പ്രവര്‍ത്തിക്കാത്ത സോളാര്‍ പാനല്‍ സ്ഥാപിച്ച് സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയെന്ന് ധനകാര്യ വകുപ്പ് കുറ്റപ്പെടുത്തുന്നു.

സ്വന്തം താല്‍പ്പര്യത്തിന്

സ്വന്തം താല്‍പ്പര്യത്തിന്

സര്‍ക്കാരിന്റെ അനുമതിയില്ലാതെ 54 ലക്ഷം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങി എന്നിങ്ങനെയുളള ക്രമക്കേടുകളെ തുടര്‍ന്നാണ് ഇദ്ദേഹത്തിനെതിരെ വകുപ്പുതല നടപടിക്ക് ധനകാര്യ പരിശോധനാ വിഭാഗം ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

ക്രമക്കേട്

ക്രമക്കേട്

നേരത്തെ തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കുമ്പോള്‍ ജേക്കബ് തോമസ് നടത്തിയ ഇടപാടുകളില്‍ വന്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ധനകാര്യ വകുപ്പിന്റെ ശുപാര്‍ശ.

English summary
In what could be a setback for vigilance director Jacob Thomas, the state government's finance inspection wing (FIW) has found serious irregularities in the solar power projects implemented in 15 offices of the ports department when he was the ports director and has recommended departmental action against him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X