കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചുവരാനില്ലെന്ന സൂചനയുമായി ജേക്കബ് തോമസ്!! തണലാകേണ്ടവര്‍ താണ്ഡവമാടുന്നുവെന്ന്!!

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരിച്ചു വരില്ലെന്ന സൂചനകളും ജേക്കബ് തോമസ് നല്‍കി. മാര്‍ച്ച് 31നാണ് ജേക്കബ് തോമസിനോട് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിനെതിരെയും പോലീസിനെതിരെയും രൂക്ഷ വിമര്‍ശനവുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ജിഷ്ണു പ്രണോയിയുടെ വിഷയം ഉള്‍പ്പെടെയുള്ളവ എടുത്തുകാട്ടിയാണ് ജേക്കബ് തോമസിന്റെ വിമര്‍ശനം. ഉന്നതരുടെ അഴിമതി ചൂണ്ടിക്കാട്ടിയാല്‍ വിജിലന്‍സ് രാജെന്ന് വിളിക്കുമെന്നും അദ്ദേഹം.

അതേസമയം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരിച്ചു വരില്ലെന്ന സൂചനകളും ജേക്കബ് തോമസ് നല്‍കി. മാര്‍ച്ച് 31നാണ് ജേക്കബ് തോമസിനോട് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ബന്ധിച്ച് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

 പോലീസിനെതിരെ

പോലീസിനെതിരെ

പോലീസിനെ രൂക്ഷ ഭാഷയിലാണ് ജേക്കബ് തോമസ് വിമര്‍ശിച്ചത്. നിലവിലെ പ്രശ്‌നങ്ങളടക്കം ഉയര്‍ത്തിക്കാട്ടിയാണ് ജേക്കബ് തോമസ് പോലീസിനെതിരെ ആഞ്ഞടിച്ചത്. പോലീസിനെതിരെ നിരവധി വാര്‍ത്തകള്‍ വരുന്നുണ്ടെന്നും ഒരമ്മയ്ക്കു പോലും നീതി ലഭിതക്കുന്നില്ലെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തണലാകേണ്ടവര്‍ താണ്ഡവമാടുക എന്നത് നമ്മുടെ സംസ്‌കാരമല്ലേ എന്നും ജേക്കബ് തോമസ് ചോദിച്ചു.

 വിജിലന്‍സ് രാജ്

വിജിലന്‍സ് രാജ്

അഴിമതിയുടെ നിര്‍വചനം ഓരോ ദിവസം മാറിക്കൊണ്ടിരിക്കുകയാണെന്ന് ജേക്കബ് തോമസ് പറഞ്ഞു.ബജറ്റ് വില്‍പ്പന അഴിമതിയല്ലെന്നാണ് പറയുന്നതെന്നും ജേക്കബ് തോമസ്. അധികാരത്തിലെത്തിലായാല്‍ സ്വന്തക്കാര്‍ക്ക് കസേര ഉറപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തുന്നു. അഴിമതിക്കാര്‍ക്കെതിരെ നടപടി എടുത്താല്‍ വിജിലന്‍സ് രാജെന്ന് ആക്ഷേപിക്കുമെന്നും ജേക്കബ് തോമസ്. മുലകളിലുള്ളവരുട അഴിമതി അന്വേഷക്കേണ്ടെന്നാണ് പറയുന്നതെന്നും അദ്ദേഹം പറയുന്നു.

 നിരീക്ഷണം വേണം

നിരീക്ഷണം വേണം

വിജിലന്‍സ് ഡയറക്ടറാവാന്‍ ഇനിയില്ലെന്ന സൂചനകളും ജേക്കബ് തോമസ് നല്‍കി. തിരിച്ചുവരവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താനിപ്പോള്‍ തിരുവനന്തപുരത്തു നിന്ന് കുറേ അകലെയല്ലേയെന്നാണ് അദ്ദേഹം പറഞ്ഞത്. മുന്നോട്ടല്ലേ നടക്കേണ്ടത് തിരിച്ച് പോകുന്നത് നല്ലതാണോ എന്നും അദ്ദേഹം ചേദിച്ചു. അഴിമതി കുറയ്ക്കാന്‍ ഓരോരുത്തരും നിരക്ഷണം നത്തി വരണമെന്നും അദ്ദേഹം.

 പിണറായിയുടെ നിര്‍ദേശം

പിണറായിയുടെ നിര്‍ദേശം

മാര്‍ച്ച് 31നാണ് ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത്. പിണറായി നിര്‍ബന്ധിച്ച് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കാണ് ഇപ്പോൾ വിജിലൻസിന്റെ ചുമതല. തുടര്‍ച്ചയായി ഹൈക്കോടതിയില്‍ നിന്ന് വിജിലൻസിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് നടപടി എന്നാണ് സൂചന.

 സംരക്ഷിച്ചത് പിണറായി

സംരക്ഷിച്ചത് പിണറായി

ഇപി ജയരാജനെതിരെയുള്ള ബന്ധു നിയമന കേസിൽ ജേക്കബ് തോമസ് സ്വീകരിച്ച കർശന നിലപാടുകളെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ നീക്കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ജയരാജനെതിരെയുള്ള കേസ് കൂടാതെ ടിപി ദാസനെതിരെയുള്ള സ്പോർട്സ് ലോട്ടറി കേസിലും ജേക്കബ് തോമസ് ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇത് പാര്‍ട്ടിക്കുളളില്‍ തന്നെ ജേക്കബ് തോമസിനെതിരെ കടുത്ത അതൃപ്തി ഉണ്ടാകാന്‍ കാരണമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പലപ്പോഴും ജേക്കബ് തോമസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

English summary
former vigilance director jacob thomas against police and government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X