ലൗ ജിഹാദ് ഭാവനസൃഷ്ടി; പുതിയൊരു ഇടതുപക്ഷം ഉദയം ചെയ്യേണ്ടതുണ്ട് ഗീവർഗിസ് മാർ കുറിലോസ്
ലൗ ജിഹാദ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി യാക്കോബായ മെത്രാപൊലിത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസ്. ലൗ ജിഹാദ് ഭാവനാസൃഷ്ടിയാണെന്നും ഇത്തരം പദ്ധതികളിൽ ന്യൂനപക്ഷങ്ങൾ വീഴരുതെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ വിഭാഗങ്ങൾക്ക് സംഘപരിവാറുമായി ഒരു തരത്തിലും ചേർന്ന് പോകാൻ സാധിക്കില്ലെന്നും അദ്ദേഹം മീഡയ വണ്ണിനോട് പറഞ്ഞു.
ലൗ ജിഹാദ് പരിശോധിക്കണമെന്ന ജോസ് കെ.മാണിയുടെ പ്രസ്താവനയോടും വിശ്വാസികൾക്കിടയിലുള്ള വിദ്വേഷ പ്രചരണങ്ങളോടും പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇരകളെ ഭിന്നിപ്പിക്കുക എന്നത് ഫാഷിസ്റ്റ് അജണ്ടയാണ്. അതിനെതിരെ ന്യൂനപക്ഷങ്ങൾ ഒന്നിച്ച് നിൽക്കണം. അതിനുള്ള സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം ഫാഷിസ്റ്റ് നീക്കങ്ങളോട് ഇടതുപക്ഷം പോലും സമരസപ്പെടുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യധാരാ പാർട്ടികളിൽ ഇടതുപക്ഷ സ്വഭാവമുള്ളവ ഇനി അവശേഷിക്കുന്നുണ്ടോയെന്ന് സംശയമാണെന്നും കോൺഗ്രസ് നയമാണ് സിപിഎമ്മും ഇപ്പോൾ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയൊരു ഇടതുപക്ഷം ഉദയം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ലൗ ജിഹാദ് പ്രതികരണത്തിൽ ജോസ് കെ മാണിയെ പിന്തുണച്ച് കെസിബിസി (കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ) രംഗത്തെത്തി. ജോസിന്റെ പ്രതികരണം ക്രീയാത്മകവും സന്തോഷകരവുമെന്ന് ഫാ ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. ലൗ ജിഹാദ് ഇല്ലെന്നത് ലീഗിന്റെ മാത്രം അഭിപ്രായമാണെന്നും സഭയുടെ ആശങ്ക സർക്കാർ നീക്കണമെന്നും ഫാ ജേക്കബ് പാലക്കാപ്പിള്ളി ആവശ്യപ്പെട്ടു.
ലൗ ജിഹാദ് വിഷയം പരിശോധിക്കപ്പെടേണ്ടതാണെന്ന് കെസിബിസി. ഇക്കാര്യം മുഖ്യധാര പാർട്ടികൾ ശ്രദ്ധിക്കണം. സമ്മർദ്ദം ചെലുത്തിയുള്ള മതം മാറ്റം അംഗീകരിക്കാനാകില്ല. മതത്തിന് പുറത്തുള്ള വിവാഹത്തെ സഭ എതിർക്കുന്നില്ല. കെസിബിസി വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി പറഞ്ഞു.
കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍
ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നായിരുന്നു കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി ആവശ്യപ്പെട്ടത്. ഇതിൽ യാഥാർഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണം. പൊതുസമൂഹത്തിൽ വിഷയം ചർച്ചയാകുന്നുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു. എൽഡിഎഫ് ഘടകക്ഷിയിൽനിന്ന് ഇങ്ങനെയൊരു ആവശ്യം ഉയരുന്നത് ഇതാദ്യമാണ്.
മാളവിക മോഹനന്റെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം