• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അന്ന് പതിവിലും സന്തോഷവാനായിരുന്നു മണി; ജാഫര്‍ ഇടുക്കി പറയുന്നു, ഒന്നര വര്‍ഷം പുറത്തിറങ്ങിയില്ല

കൊച്ചി: മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ് കലാഭവന്‍ മണിയുടെ അകാലചരമം. ഇത്രയും ജനകീയനായ നടന്‍ വേറെയുണ്ടോ എന്ന് സംശയമാണ്. അവസാന നോക്കു കാണാന്‍ ചാലക്കുടിയിലേക്ക് ഒഴുകയെത്തിയ ജനക്കൂട്ടം മലയാളിയുടെ മനസില്‍ മണി എന്ന കലാകാരന്‍ എത്രത്തോളം സ്വാധീനം ചെലുത്തി എന്നതിന് തെളിവാണ്. മണിയുടെ മരണത്തില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുണ്ട് എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

അക്കൂട്ടത്തില്‍ സംശയമുനയില്‍ നിര്‍ത്തപ്പെട്ട നടനായിരുന്നു ജാഫര്‍ ഇടുക്കി. വിശദമായ അന്വേഷണം നടന്നെങ്കിലും അതെല്ലാം വെറും ആരോപണങ്ങളാണ് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത്. ആ ദിവസങ്ങളില്‍ താന്‍ കടന്നുപോയ സാഹചര്യം വനിത മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുകയാണ് ജാഫര്‍ ഇടുക്കി...

ഒന്നര വര്‍ഷത്തോളം

ഒന്നര വര്‍ഷത്തോളം

കലാഭവന്‍ മണിയുടെ മരണ ശേഷം ഒന്നര വര്‍ഷത്തോളം വീട്ടില്‍ തന്നെ അടച്ചിരുിന്നുവെന്ന് ജാഫര്‍ ഇടുക്കി പറയുന്നു. സിനിമയുമില്ല, ജീവിതവുമില്ല എന്ന അവസ്ഥയിലേക്ക് എത്തി. നാട്ടില്‍ ആദരിക്കപ്പെടുന്ന തന്റെ കുടുംബാംഗങ്ങള്‍ക്കും ഈ ആരോപണങ്ങള്‍ ഏറെ വിഷമമുണ്ടാക്കിയെന്ന് അദ്ദേഹം പറയുന്നു.

 അവരും പ്രയാസം നേരിട്ടു

അവരും പ്രയാസം നേരിട്ടു

മണിയ്ക്ക് ചാരായത്തില്‍ വിഷം കലര്‍ത്തി നല്‍കി, മദ്യപാനിയാക്കി എന്നെല്ലാമാണ് നേരിട്ട ആരോപണങ്ങളെന്ന് ജാഫര്‍ ഇടുക്കി ഓര്‍ത്തെടുക്കുന്നു. എന്റെ തറവാട്ടിലെ അംഗങ്ങള്‍ പള്ളിയിലെ മുസ്ലിയാര്‍മാരാണ്. ഞാന്‍ കാരണം അവരും പ്രയാസം നേരിട്ടു. കുടുംബത്തിലുള്ളവരെ ആദ്യം പോയി നന്നാക്കൂ എന്ന് വരെ അവര്‍ക്ക് കേള്‍ക്കേണ്ടി വന്നു.

തീര്‍ത്തും ഒറ്റപ്പെട്ടു

തീര്‍ത്തും ഒറ്റപ്പെട്ടു

ആ സംഭവവും ആരോപണങ്ങളും തന്നെ തീര്‍ത്തും ഒറ്റപ്പെടുത്തി. പുറത്തിറങ്ങാന്‍ തോന്നിയില്ല. ലോക്ക് ഡൗണ്‍ കാലത്തെ വീട്ടിലിരുത്തം തന്നെ ബോറഡിപ്പിച്ചിട്ടില്ല. കാരണം ഞാന്‍ അതിന് മുമ്പ് തന്നെ ഈ സാഹചര്യം നേരിട്ടിരുന്നു. ആ ഒരു ജീവിതത്തോട് ഞാന്‍ പൊരുത്തപ്പെട്ടിരുന്നുവെന്നും ജാഫര്‍ ഇടുക്കി പറയുന്നു.

പതിവിലും സന്തോഷവാന്‍

പതിവിലും സന്തോഷവാന്‍

മണി തന്റെ ആത്മാര്‍ഥ സുഹൃത്താണ്. സിനിമയില്‍ എത്തിച്ചത് മണിയാണ്. നിരവധി സ്റ്റേജ് ഷോകളില്‍ ഒരുമിച്ചിട്ടുണ്ട്. മണിയെ അവസാനമായി കണ്ടത് ഞാനാണ്. അന്ന് വേഗം പോകാന്‍ ഞാന്‍ മണിയോട് പറഞ്ഞു. അടുത്ത ദിവസം ഒരു സിനിമ ചെയ്യാനുള്ളതായിരുന്നു. അന്ന് പതിവിലും സന്തോഷവാനായിരുന്നു മണി എന്നും ജാഫര്‍ ഇടുക്കി ഓര്‍ക്കുന്നു.

cmsvideo
  saudi singer hashim abbas singing kalabhavan mani's song | Oneindia Malayalam
  ഓടി രക്ഷപ്പെട്ടു

  ഓടി രക്ഷപ്പെട്ടു

  തൊട്ടടുത്ത ദിവസം മണിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഉച്ചത്തില്‍ കരയുവാന്‍ പോലും സാധിച്ചില്ല. അതിനിടെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. മറക്കാന്‍ ശ്രമിച്ചു എല്ലാം. പിന്നീട് തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയാണ് അഭിനയിച്ചത്. സെറ്റിലെത്തിയപ്പോള്‍ പലരും എന്നോട് മണിയുടെ കാര്യങ്ങള്‍ ചോദിച്ചു. ആ സെറ്റില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു എന്നും ജാഫര്‍ ഇടുക്കി പറയുന്നു.

  യുഎഇയുടെ കടുത്ത നടപടി; 12 രാജ്യങ്ങള്‍ക്ക് വിസ നല്‍കില്ല, പാകിസ്താനും തുര്‍ക്കിയും...

  English summary
  Jafer Idukki remembered Kanabhavam Mani Last days and afterwards incidence
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X