മനുഷ്യന്റെ ഇച്ഛാശക്തിയുടെ ആവിഷ്ക്കാരം 'ജയ് ഭീം' – പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്
മനുഷ്യന്റെ ഇച്ഛാശക്തിയുടെ ആവിഷ്ക്കാരം 'ജയ് ഭീം' – പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്
നവംബർ 2 -ന് ആമസോൺ പ്രൈമിലൂടെ കാണികൾക്ക് മുന്നിൽ റിലീസ് ചെയ്ത 'ജയ് ഭീം' എന്ന തമിഴ് ചിത്രത്തിൽ പ്രതികരണവുമായി ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ പി. എ മുഹമ്മദ് റിയാസ്.സമൂഹ മാധ്യങ്ങളിൽ സിനിമ ഏറെ ചർച്ചയാകുന്ന വേളയിലാണ് മന്ത്രി സമൂഹ മാധ്യമത്തിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത്.

സമൂഹ മാധ്യമത്തിലൂടെ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ;
'"സാഹചര്യങ്ങളെല്ലാം എതിരായി നിൽക്കുമ്പോഴും അനീതിക്കെതിരെ സധൈര്യം പോരാടുവാനുള്ള
മനുഷ്യന്റെ ഇച്ഛാശക്തിയുടെ ആവിഷ്ക്കാരമാണ് ജ്ഞാനവേലിന്റെ 'ജയ് ഭീം' എന്ന സിനിമ. അധികാരത്തിന്റെ നെറികേടുകളോട്, ജാതീയമായ ഉച്ഛനീചത്വങ്ങളോട്, നിയമ വാഴ്ച്ചയുടെ അന്ധതയോട്, കൊടിയ പീഢനമുറകളോട് എല്ലാം, സാധാരണ മനുഷ്യർ നടത്തുന്ന ചെറുത്തു നിൽപ്പുകളെ സൂര്യയുടെ വക്കീൽ ചന്ദ്രുവും, ലിജോ മോൾ ജോസിന്റെ സെൻഗനിയും, രജീഷയുടെ മൈത്രേയയും അവിസ്മരണീയമാക്കിയിരിക്കുന്നു. ദ്രാവിഡ നാട്ടിലെ ഇടതുപക്ഷ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാനമായ ഏടിനെ സൂക്ഷമമായി രേഖപെടുത്തുന്നതിലും 'ജയ്ഭീം' നീതി പുലർത്തിയിട്ടുണ്ട്. വർത്തമാന കാലത്ത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി എല്ലാ മനുഷ്യരും നടത്തുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നുണ്ട് 'ജയ്ഭീം'..മികച്ച സിനിമെയെന്ന് മുഹമ്മദ് റിയാസ് രേഖപ്പെടുത്തി.

സൂര്യയെ നായകനാക്കി ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രമാണിത്. രജിഷ വിജയനാണ് ചിത്രത്തിലെ സൂര്യയുടെ നായികയായി എത്തുന്നത്. അതേസമയം, പോലീസ് വേഷമിട്ടാണ് പ്രകാശ് രാജ് ജയ് ഭീമിൽ അരങ്ങ് തകർക്കുന്നത്. . 2 ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നടത്തിയത്. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിൽ എത്തുന്നുണ്ട്.

സൂര്യയും പ്രകാശ് രാജും ഒന്നിച്ച് അഭിനയിച്ച ജയ് ഭീം എന്ന ചിത്രം ഒരു സുപ്രധാന സാമൂഹിക പ്രശ്നമാണ് ഉയർത്തുന്നതെന്ന് കാട്ടി എല്ലാ കോണുകളിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ നിന്നു പോലും നല്ല അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.
Recommended Video

എന്നാൽ, പോലീസുകാരനായി എത്തുന്ന പ്രകാശ് രാജ് 'ഹിന്ദിയിൽ സംസാരിച്ചതിന്' ഒരാളെ തല്ലുന്നത് വൈറലായി മാറി. വൈറലായ ക്ലിപ്പികൾ ചർച്ചയായി. രാജ് ആ വ്യക്തിയോട് തമിഴിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നു. അതിന് വേണ്ടി തല്ലുന്നു. ട്വിറ്ററിലെ ഒരു വിഭാഗം ആളുകൾ ഈ ദൃശ്യത്തിൽ അസ്വസ്ഥരാണ്. ഇത് ഹിന്ദിയിൽ 'വിദ്വേഷം' പടർത്തുകയാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. എന്നാൽ, ചിത്രം വിമർശനങ്ങൾക്ക് വിധേയമാകുമ്പോഴും ആമസോൺ പ്രൈമിലൂടെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.












Click it and Unblock the Notifications