തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിലും സഹകരണം തുടരാന്‍ ജമാഅത്തെ ഇസ്ലാമിയും യുഡിഎഫും
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ ജമാഅത്തെ ഇസ്ലാമി- യു ഡി എഫ് സഹകരണം വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലും തുടര്‍ന്നേക്കും. ജമാഅത്തെ ഇസ്ലാമിയ്ക്ക് യു ഡി എഫുമായുള്ള സഹകരണം തുടര്‍ന്ന് പോകണം എന്നാണ് നിലപാട്. പഞ്ചായത്ത് തിരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ ഉള്‍പ്പടെ യുഡിഎഫുമായി ചര്‍ച്ചകള്‍ തുടരും.
നിലമ്പൂര്‍ ഉപതിരഞ്ഞടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ പ്രതിപക്ഷ നേതാവ് വിഡി സതീശന് പരസ്യമായി സ്വീകരിച്ചിരുന്നു. ഇത് ഗുണകരമായി എന്നാണ് സംഘടനയുടെ വിലയിരുത്തല്‍. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിനെ പിന്തുണയ്ക്കുകയായിരുന്നു. വിജയിച്ച ശേഷം ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളുടെ പിന്തുണ ലഭിച്ചതായി ആര്യാടന് ഷൗക്കത്തും പറഞ്ഞിരുന്നു.

ജമാഅത്തെ ഇസ്ലാമി പിന്തുണയ്ക്കെതിരെ എല്‍ഡിഎഫും മറ്റും യുഡിഎഫിനെതിരെ രംഗത്തെത്തിയിരുന്നെങ്കിലും വിഡി സതീശന് ഇതിനെ ന്യായീകരിക്കുകയായിരുന്നു ചെയ്തത്. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയാണ് എന്ന് കോണ്‍ഗ്രസിന് അഭിപ്രായമില്ല എന്നും സതീശന് പറഞ്ഞിരുന്നു. എന്നാല്‍ പിന്തുണ സ്വീകരിച്ചെങ്കിലും മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാന്‍ തയ്യാറായിരുന്നില്ല.
മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും രണ്ടാണ് എന്നും ജമാഅത്തെ ഇസ്ലാമിയ്ക്കെതിരെ ലീഗ് സ്വീകരിച്ച പ്രത്യയശാസ്ത്രനിലപാടില്‍ വെള്ളം ചേര്‍ത്തിട്ടില്ല എന്നുമായിരുന്നു എംകെ മുനീറും കെഎം ഷാജിയും അടക്കമുള്ളവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജമാഅത്തെ ഇസ്ലാമി ഒരുപാട് മാറി എന്നും അവര്‍ക്ക് മതരാഷ്ട്ര വാദം ഇപ്പോള്‍ ഇല്ല എന്നുമായിരുന്നു സതീശന്റെ നിലപാട്. ജമാഅത്തെ ഇസ്ലാമി എല്‍ഡിഎഫിന് പിന്തുണ കൊടുത്തിരുന്നു.
അപ്പോള്‍ ആര്‍ക്കും പ്രശ്നമില്ലായിരുന്നുവെന്നും വി ഡി സതീശന് പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് വര്‍ഗീയവാദികളുടെ പിന്തുണ വേണ്ട എന്നതാണ് എല്ലാ കാലത്തും സ്വീകരിച്ച നിലപാട് എന്ന് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആവര്‍ത്തിച്ചിരുന്നു. ഇന്നലെ ഫലം വന്നതിന് ശേഷവും ഇതേ നിലപാടാണ് സ്വരാജ് ഉയര്‍ത്തിയത്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 11,077 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് വിജയിച്ചത്. ഷൗക്കത്ത് 77,737 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ 19,760 വോട്ടുകളും നേടി. ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് 8,648 വോട്ടുകളാണ് ലഭിച്ചത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications