കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടി നുണപറയണ്ട... ജമീല പ്രകാശം പരാതി നല്‍കിയിട്ടുണ്ട്... ഇതാ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയില്‍ ഭരണപക്ഷ എംഎല്‍എമാര്‍ അശ്ലീലച്ചുവയോടെ ആക്രമിച്ചു എന്ന് പ്രതിപക്ഷ നേതാവോ വനിത എംഎല്‍എമാരോ ബജറ്റ് ദിനത്തില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. നിയമസഭ സ്പീക്കര്‍ എന്‍ ശക്തനും ഈ വാദത്തിന് പിന്തുണ നല്‍കുന്നു. എന്നാല്‍ തങ്ങള്‍ പരാതി നല്‍കിയിരുന്നുവെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.

Jameela Coplaint

ബജറ്റ് ദിനത്തില്‍ തന്നെ ജമീല പ്രകാശം പരാതി നല്‍കിയിരുന്നു. ആ പരാതിയുടെ പൂര്‍ണരൂപം .

ടു
ബഹു : സ്പീക്കര്‍,
കേരള നിയമസഭ.

ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കര്‍ സമക്ഷം ജമീല പ്രകാശം എംഎല്‍എ സമര്‍പ്പിക്കുന്ന പരാതി

അഴിമതി ആരോപണത്തിന് വിധേയനായി വിജിലന്‍സ് വിഭാഗം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിലെ പ്രതിയായ ശ്രീ കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് തടയുക എന്ന ഇടത് ജനാധിപത്യമുന്നണിയുടെ പ്രഖ്യാപിത നയം നടപ്പിലാക്കാന്‍ ഞാനും ഇടതുപക്ഷജനാധിപത്യ മുന്നണിയിലെ മറ്റ് സഹ വനിത എംഎല്‍എമാരും മുന്നോട്ട് പോയപ്പോള്‍ ശ്രീ കെ ശിവദാസന്‍ നായര്‍ എംഎല്‍എ പിറകിലൂടെ വന്ന് എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ കൈകൊണ്ടും കാല്‍മുട്ടുകൊണ്ടും എന്നെ ശാരീരികമായി ഉപദ്രവിക്കുകയുണ്ടായി.

Jameela Sivadasan Nair

സഭാനേതാവായ മുഖ്യമന്ത്രി ഇത് കണ്ടു കൊണ്ട് അനങ്ങാതെ ഇരിക്കുകയായിരുന്നു. കൂടാതെ , മുഖ്യമന്ത്രിയുടെ പിറകില്‍ നിന്ന് എന്നെ 'പോടീ' എന്ന് വിളിച്ച് ശ്രീ ഡൊമനിക് പ്രസന്റേഷന്‍ എംഎല്‍എ അധിക്ഷേപിക്കുകയും ' നീ നിന്റെ നാടാനെ പോയി വിളിച്ചോണ്ട് വാടീ' എന്ന് പറഞ്ഞ് എന്റെ ഭര്‍ത്താവിന്റെ ജാതിപ്പേര് പറഞ്ഞ് ആവര്‍ത്തിച്ച് എന്നെ അധിക്ഷേപിക്കുകയും ചെയ്തു.

ഇത് കണ്ടുകൊണ്ടും കേട്ടുകൊണ്ടും ഇരുന്ന സഭാനേതാവയ മുഖ്യമന്ത്രി ഈ അധിക്ഷേപങ്ങളെ തടയാന്‍ ശ്രമിച്ചില്ല. ഈ വിഷയം സഭയുടെ നാഥനായ അങ്ങയുടെ ഇടപെടലിന് സമര്‍പ്പിക്കുന്നു.

വിശ്വസ്തതാപൂര്‍വ്വം,
ജമീല പ്രകാശം.

English summary
Jameela Prakasham's complaint submitted to Speaker... full text
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X