കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരി പെൺകുട്ടിയുടെ കൊലപാതകം വര്‍ഗീയമായി മുതലെടുക്കാനുള്ള ശ്രമം ചെറുക്കണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

Google Oneindia Malayalam News

കോഴിക്കോട്: രാജ്യത്തിന് ഭീഷണിയായി ഉയര്‍ന്നുവരുന്ന ഫാസിസത്തിനെതിരേ മതേതര മതില്‍ ശക്തിപെടുത്തണമെന്നും കത്വ പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകം ഉള്‍പടെയുള്ള വിഷയങ്ങള്‍ വര്‍ഗീയമായി മാറ്റാനുള്ള ശ്രമം ചെറുത്തു തോല്‍പിക്കണമെന്നും കോഴിക്കോട് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലീമീന്‍ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തെ അന്വേഷണ സംവിധാനങ്ങളേയും കോടതികളേയും വരേ സ്വാധീനിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ച് നിന്ന് പ്രതിരോധിക്കണമെന്നും കോഴിക്കോട്ട് നടന്ന സമ്മേളനം ആഹ്വാനം ചെയ്തു. കത്വ പെണ്‍കുട്ടിക്കു നീതി ലഭിക്കുന്നതുവരെ നിയമപരമായും സമാധാനപരമായും പോരാട്ടം തുടരണമെന്നും അതിന്റെ പേരില്‍ നടക്കുന്ന ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിഷയത്തെ വഴിതിരിച്ചു വിടുക മാത്രമേയുള്ളൂ എന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെ വേറിട്ട് നിര്‍ത്തുന്ന നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പത്തെ തകര്‍ത്ത് ബഹുസ്വരതക്ക് മേല്‍ ഏകസ്വരം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കെതിരെ മതേതര സമൂഹം മുന്നോട്ട് വരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യന്‍ സാമൂഹ്യ ജീവിതം മുഴുവനായും ഫാഷിസത്തിന്റെ കരാള ഹസ്തങ്ങളില്‍ പിടയുമ്പോഴും പരസ്പരം പഴിചാരി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ മതേതരത്തത്തിന്റെ ഫ്‌ളാറ്റ്‌ഫോമില്‍ ഒന്നിച്ചണിനിരക്കാന്‍ സമയം അതിക്രമിച്ചു എന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

skjm

സമ്മേളനത്തല്‍ നടന്ന തസ്‌വീദ് മുഅല്ലിം ക്യാമ്പില്‍ ടി.വി.അബ്ദുസമദ് ഫൈസി അദ്ധ്യക്ഷനായി, സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. അബ്ദുസമദ് സമദാനി സുവനീര്‍ പ്രകാശനം ചെയ്തു. കൊയപ്പത്തൊടി മുഹമ്മദലി ഏറ്റ് വാങ്ങി. സാലിം ഫൈസി കൊളത്തൂര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, നാസര്‍ ഫൈസി കൂടത്തായി,വിഷയാവതരണം നടത്തി. തുടര്‍ന്ന് നടന്ന ആത്മീയ സദസ്സ് സി എച്ച് മഹമൂദ് സഅദി ഉദ്ഘാടനം ചെയ്തു. റഫീഖ് സകരിയ്യ ഫൈസി ഉദ്‌ബോധനം നടത്തി. ഒളവണ്ണ അബൂബക്കര്‍ ദാരിമി മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കി.എം സി മായിന്‍ഹാജി, മാമുക്കോയ ഹാജി എന്നിവര്‍ സംസാരിച്ചു.

എസ്.കെ.എസ്.ബി.വി സ്റ്റുഡന്‍സ് എജുക്കേഷന്‍ കോണ്‍ഫ്രന്‍സ് പാണക്കാട് നിയാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഫുആദ് വെള്ളിമാട്കുന്ന് അധ്യക്ഷനായി. റഹീം ചുഴലി, ആസിഫ് വാഫി എന്നിവര്‍ സംസാരിച്ചു. മുഹ്‌സിന്‍ ഓമശ്ശേരി സ്വാഗതവും ഹര്‍ഹാന്‍മില്ലത്ത് നന്ദിയും പറഞ്ഞു. വിഖായ വളണ്ടിയര്‍ മാര്‍ച്ചു നടന്നു.

നാലു ദിവസമായി നടന്നു വന്ന സമ്മേളനം പൊതുസമ്മേളനത്തോടെയാണ് സമാപിച്ചത്. സമസ്ത കേന്ദ്രമുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ.ഇബ്‌റാഹീം മുസ്‌ലിയാര്‍ അധ്യക്ഷനായി. അബ്ദുസ്വമദ് പൂക്കോട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. പുറങ്ങ് അബ്ദുറഹിമാന്‍ മുസ്്‌ലിയാര്‍, എ.പി.പി തങ്ങള്‍, കെ.ടി ഹുസൈന്‍കുട്ടി, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, മുസ്തഫ മാസ്റ്റര്‍, എം.എ ചേളാരി, ഒ.പി അശ്‌റഫ്,അബു ഹാജി രാമനാട്ടുകര, സലാം ഫൈസി മുക്കം, റശീദ് ഫൈസി വെള്ളായിക്കോട്, അബ്ബാസ് ദാരിമി,ടി.പി സുബൈര്‍ മാസ്റ്റര്‍, എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹസൈനാര്‍ ഫൈസി സ്വാഗതവും ബാവ ഹാജി പൂവാട്ടുപറമ്പ് നന്ദിയും പറഞ്ഞു.

English summary
Jamiyyathul Muallimeen about murder of kashmiri girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X