മങ്ങലേറ്റത് ജനങ്ങളുടെ വിശ്വാസത്തിൽ, വേണ്ടത് പ്രസംഗമല്ല, പ്രവൃത്തി!! രൂക്ഷ വിമർശനവുമായി ജനയുഗം!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. കൊച്ചി പുതുവൈപ്പില്‍ ഐഒസി പ്ലാന്റിന് എതിരയുള്ള ജനകീയ സമരത്തിന് നേരം പോലീസ് നടത്തിയ മര്‍ദ്ദനത്തെയാണ് രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയം എന്താണെന്ന്, പ്രസ്താവനയിലൂടെയല്ല പ്രവൃത്തിയിലൂടെ കാട്ടിക്കൊടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. കേരളത്തെ ഇരുത്തി ചിന്തിപ്പിക്കുന്ന പുതുവൈപ്പ് എന്ന തലക്കെട്ടോടെയാണ്‌
പത്രം എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതുവൈപ്പിലെ സമരക്കാര്‍ക്ക്‌ നേരെ നടന്ന പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തിയ എഐവൈഎഫുകാര്‍ക്ക് നേരെയും പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിരുന്നു.

സര്‍ക്കാരിന്റെ പോലീസ് നയത്തെ വികൃതവും അപഹാസ്യവുമാക്കിയ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കുകയാണ് അതിനുള്ള മാര്‍ഗമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ഇടതുപക്ഷ ഭരണത്തില്‍ സാമാന്യ ജനങ്ങളോട് സഹാനുഭൂതിയോടെ പൊലീസ് പെരുമാറുമെന്ന വിശ്വാസത്തിനാണ് മങ്ങലേറ്റിരിക്കുന്നത്. കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന സമീപനം സംബന്ധിച്ച പ്രഖ്യാപനത്തെ പുതുവൈപ്പ് പൊലീസ് നരനായാട്ടുമായി കൂട്ടിവായിക്കാന്‍ പല കേന്ദ്രങ്ങളും കാട്ടിയ തിടുക്കം ശ്രദ്ധേയമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

വിശ്വാസതയ്ക്ക്മേൽ കളങ്കം ചാർത്തി

വിശ്വാസതയ്ക്ക്മേൽ കളങ്കം ചാർത്തി

പദ്ധതിയെ എതിര്‍ക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ക്കിടയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിരിക്കുന്നതായി പോലീസ് ഉന്നതരില്‍ നിന്നും ആരോപണം ഉയര്‍ന്നിരിക്കുന്നു. പ്രക്ഷോഭകരെ ഇതുവരെ പൊലീസ് നേരിട്ട രീതി മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാവുന്നതല്ല. അത് എല്‍ഡിഎഫിന്റെ വിശ്വാസ്യതയ്ക്കുമേലാണ് കളങ്കം ചാര്‍ത്തിയിരിക്കുന്നതെന്നും സിപിഐ കുറ്റപ്പെടുത്തുന്നു.

പാശ്ചാത്യ മാതൃകകൾ അതേപടി പകർത്തരുത്

പാശ്ചാത്യ മാതൃകകൾ അതേപടി പകർത്തരുത്

വികസനത്തിന്റെ വിനാശകരമായ പാശ്ചാത്യ മാതൃകകളെ അപ്പാടെ പകര്‍ത്താന്‍ ശ്രമിക്കുന്നത് വന്‍ ദുരന്തങ്ങള്‍ക്കായിരിക്കും വഴിതെളിക്കുക. എന്‍ഡോസള്‍ഫാനും കൊക്കോക്കോളയും അതാണ് നമുക്ക് കാണിച്ചുതരുന്നതെന്നും സിപിഐ വ്യക്തമാക്കുന്നു.

എന്താണ് എൽഡിഎഫിന്റെ പോലീസ് നയം?

എന്താണ് എൽഡിഎഫിന്റെ പോലീസ് നയം?

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പോലീസ് നയം എന്താണെന്ന്, പ്രസ്താവനയിലൂടെയല്ല പ്രവൃത്തിയിലൂടെ കാട്ടിക്കൊടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സര്‍ക്കാരിന്റെ പോലീസ് നയത്തെ വികൃതവും അപഹാസ്യവുമാക്കിയ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കുകയാണ് അതിനുള്ള മാര്‍ഗം.

കുറ്റക്കാർക്കെതിരെ നടപടി വേണം

കുറ്റക്കാർക്കെതിരെ നടപടി വേണം

പോലീസ് അതിക്രമത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണം, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരികര്കണമെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.

ജീവിത നിലനിൽപ്പിനെ നിഷേധിച്ചുള്ള വികസനം നല്ലതല്ല

ജീവിത നിലനിൽപ്പിനെ നിഷേധിച്ചുള്ള വികസനം നല്ലതല്ല

മനുഷ്യ ജീവിതത്തിന് ആധുനിക ശാസ്ത്ര സാങ്കേതിക നേട്ടങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ലഭ്യമാവണം. പക്ഷെ മഹാഭൂരിപക്ഷം വരുന്ന ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെയും ജീവിതനിലനില്‍പിനെ അപ്പാടെ നിഷേധിച്ചുകൊണ്ടാവരുത് അത്.

ചില പാഠങ്ങൾ ഉൾക്കൊള്ളണം

ചില പാഠങ്ങൾ ഉൾക്കൊള്ളണം

സിംഗൂരും നന്ദിഗ്രാമിലും സംഭവിച്ച കാര്യങ്ങളിൽ നിന്നും നാം പാഠം ഉൾകൊള്ളാൻ തയ്യാറാവണമെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.

അഭിപ്രായത്തിന് പുല്ലുവില!!

അഭിപ്രായത്തിന് പുല്ലുവില!!

പദ്ധതി പ്രദേശത്തെ തദ്ദേശ ഭരണകൂടത്തിന്റെ അഭിപ്രായത്തിനോ എതിര്‍പ്പിനോ പുല്ലുവില കല്‍പിക്കപ്പെട്ടില്ല. വികസനത്തിന്റെ പേരില്‍ പാവങ്ങളെ എങ്ങനെയും നേരിടാമെന്ന ഉദ്യോഗസ്ഥ പ്രമാണിമാരുടെ അഹന്തയാണ് പുതുവൈപ്പില്‍ ചോദ്യം ചെയ്യപ്പെടുന്നത്.

നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കണം

നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കണം

പുതുവൈപ്പിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം യാതൊരു മുന്‍വിധിയും കൂടാതെ പ്രക്ഷുബ്ധരായ അവിടത്തെ ജനങ്ങളുമായി ചര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്. അതുവരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

English summary
Janayugam editorial against Pinarayi Government
Please Wait while comments are loading...