• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാരക തള്ള്, കേന്ദ്രം ദുരിതബാധിതര്‍ക്ക് 65000 ടണ്‍ മരുന്നെത്തിച്ചെന്ന് ജന്‍മഭൂമി! പൊളിച്ചടുക്കി

  • By Desk

പ്രളയം കേരളത്തിന്‍റെ പ്രാണനെടുക്കുമ്പോള്‍ മുതല്‍ തുടങ്ങിയതാണ് ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ്. വ്യാജ വാര്‍ത്തകളും ചിത്രങ്ങളും പരാമവധി പ്രചരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവയൊക്കെ അപ്പപ്പോള്‍ തന്നെ പൊളിച്ച് കൈയ്യില്‍ കൊടുത്തിട്ടുണ്ട് സോഷ്യല്‍ മീഡിയ.

കേരളത്തിലെ ദുരിതബാധിതര്‍ക്കായി കേന്ദ്ര ആരോഗ്യ വകുപ്പ് 65000 ടണ്‍ മരുന്നയച്ചെന്നാണ് മുതലെടുപ്പ് ലിസ്റ്റിലെ പുതിയ വാര്‍ത്ത. ബിജെപിയുടെ മുഖപത്രമായ ജന്‍മഭൂമിയിലാണ് വാര്‍ത്ത വന്നിരിക്കുന്നത്. എന്നാല്‍ ദുരിതബാധിതരുടെ കണക്കും വാര്‍ത്തയിലെ മരുന്നിന്‍റെ കണക്കും തമ്മിലുള്ള വൈരുധ്യം ചൂണ്ടിക്കാട്ടി ജന്‍മഭൂമി വാര്‍ത്തയേയും പൊളിച്ചടുക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

 പത്ത് ലക്ഷം പ്രളയബാധിതര്‍

പത്ത് ലക്ഷം പ്രളയബാധിതര്‍

പത്തുലക്ഷം പ്രളബാധിതര്‍ക്കാണ് മരുന്നെത്തിച്ചത് എന്നാണ് കണക്ക്.എന്നാല്‍ ദുരിതബാധിതുടെ കണക്കും മരുന്നിന്‍റെ കണക്കും പരിശോധിച്ച് നോക്കിയാല്‍ ഒരാള്‍ക്ക് 65 കിലോ മരുന്ന് കിട്ടിയേക്കും. ഒരു അടിസ്ഥാനവും ഇല്ലാത്ത കണക്കാണ് വാര്‍ത്തയില്‍ മൊത്തം പറയുന്നത്. ജന്‍മഭൂമിയുടെ വാര്‍ത്തയെ ഖണ്ഡിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു കുറിപ്പ് ഇങ്ങനെ

867 തവണ പറക്കണം

867 തവണ പറക്കണം

നിലവിൽ ഇന്ത്യൻ വായു സേനയുടെ കയ്യിൽ ഉള്ള ഏറ്റവും വലിയ വിമാനം അമേരിക്കൻ നിർമ്മിതമായ C 17 ഗ്ലോബ് മാസ്റ്റർ ആണ്. അതിന്റെ മാക്സിമം ,(ശ്രദ്ധിക്കുക മാക്സിമം )ലോഡ് കപ്പാസിറ്റി 75 ടൺ ആണ്. കേന്ദ്ര ഗവർമെന്റ് ഇപ്പോൾ കേരളത്തിൽ എത്തിച്ചു പറയുന്ന 65000 ടൺ മരുന്ന് കേരളത്തിൽ എത്തണമെങ്കിൽ ഒരു വിമാനം 867 തവണ പറക്കണം..!!

മിനിമം മൂന്ന് മണിക്കൂര്‍

മിനിമം മൂന്ന് മണിക്കൂര്‍

അതിന്റെ ലോഡിങ്ങും പറക്കലും ഒക്കെ നേരിട്ട് കണ്ടിട്ടുള്ള ഒരാൾ എന്ന നിലക്ക് പറയുന്നു ഒരു തവണ ഈ 75 ടൺ ലോഡ് കയറ്റണമെങ്കിൽ മിനിമം മൂന്ന് മണിക്കൂർ വേണം. അത് അവിടെ നിന്ന് കേരളത്തിൽ എത്താൻ ഒരു നാല് മണിക്കൂർ .ഇടക്ക് അതിൽ ഇന്ധനം നിറക്കാനും മറ്റ് സർവിസിങിനും കൂടി കുറഞ്ഞത് രണ്ട് മണിക്കൂർ.

വിമാനത്തിന് വേണ്ടത്

വിമാനത്തിന് വേണ്ടത്

തിരിച്ചു പറക്കാൻ നാല് മണിക്കൂർ. വീണ്ടും ഇന്ധനം + സർവിസിങ് സമയം രണ്ട് മണിക്കൂർ
അപ്പോ 75 ടൺ കേരളത്തിൽ എത്തിക്കാൻ വേണ്ടത് കുറഞ്ഞത് 15 മണിക്കൂർ. അതായത് ഈ പറയുന്ന 65000 ടൺ കൊണ്ടുവരാൻ ഒരു വിമാനത്തിന് വേണ്ടത് 867×15 = 13005 മണിക്കൂർ..!!

നാലര മാസങ്ങള്‍

നാലര മാസങ്ങള്‍

ഇനി കേരളത്തിലേക്ക് കൊണ്ടു വരാനുള്ള പട്ടാളക്കാരെയും മറ്റ് റിലീഫ് മെറ്റീരിയലുകളും ഒക്കെ ഒഴിവാക്കി നാലു വിമാനങ്ങൾ ഇങ്ങനെ ഇടതടവില്ലാതെ പറന്നാലും 65000 ടൺ കൊണ്ടുവരാൻ വേണ്ടത് 13005 ÷4 = 3021 മണിക്കൂർ. അതായത് 3021÷24 = 135 ദിവസങ്ങൾ..!! നാലര മാസങ്ങൾ.. !! എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പില്‍ പറയുന്നത്.

പരിഹാസവുമായി സഞ്ജീവിനി

പരിഹാസവുമായി സഞ്ജീവിനി

അതേസമയം വാര്‍ത്തയെ പരിഹസിച്ച് സര്‍ക്കാസം പേജായ സജ്ഞീവിനി പോസ്റ്റിട്ടുണ്ട്. പോസ്റ്റില്‍ പറയുന്നത്-കേരളത്തിന്റെ ഒരു കള്ളികൂടി വെളിച്ചത്താകുന്നു. കേന്ദ്രം കേരളത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന രോദനം പൊളിച്ചടുക്കി ജനം ടിവി. കേന്ദ്രം 65000 ടൺ മരുന്നുകൾ കേരളത്തിലേക്ക് അയച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പതഞ്ജലി നീലഫ്രിങ്ങാതി

പതഞ്ജലി നീലഫ്രിങ്ങാതി

കേന്ദ്രം കേരളത്തിന് അയച്ചത് പ്രധാനമായും ബാബ രാംദേവ്ജിയുടെ പതഞ്ജലി നീലഫ്രിങ്ങാതി കഷണ്ടി നിവാരണ മരുന്നും പതഞ്ജലിയുടെ തന്നെ നൂറ് ശതമാനം ആയുർവേദിക്ക് ക്രീമുകളും ആണ്. കേരളത്തിൽ ആകെ 10 ലക്ഷം പ്രളയ ബാധിതനാണ് ഉള്ളത്.

അപമാനിക്കരുത്

അപമാനിക്കരുത്

അവർക്ക് 65000 ടൺ എന്ന് പറയുമ്പോൾ മൊത്തം 65000 x 1000 കിലോഗ്രാം മരുന്നുകൾ വരും. അതായത് ഒരാൾക്ക് 65 കിലോ മരുന്ന്. ഇത്രയുമൊക്കെ ചെയ്ത സർക്കാരിനെ ആണ് നിങ്ങൾ അപമാനിക്കുന്നത് എന്നോർക്കണം!

ഔഷധ കഞ്ഞിയായി

ഔഷധ കഞ്ഞിയായി

ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന മരുന്നുകൾ കഞ്ഞിയുടെ ഒപ്പം പൊടിച്ച് കർക്കിട ഔഷധ കഞ്ഞിയായി ഉപയോഗിക്കാവുന്നതുമാണ് എന്ന് വൃത്തങ്ങൾ അറിയിച്ചു. കേഴുക കേരളമേ കരുണാമയനായ ആ ഭരണാധികാരിയുടെ പാദാരവിന്ദൻങ്ങളിൽ. ഉറക്കെ വിളിക്കാം ഇനി നമുക്ക് - ഭാരത് മാതാ കി ജയ്!

ഫേസ്ബുക്ക് പോസ്റ്റ്

സഞ്ജീവിയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
janmabhumi dailys fake news get trolled in social media

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more