Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാനമായി വിളിച്ച ആണ്‍സുഹൃത്തിന് ജസ്നയെ കുറിച്ച് അറിയാം? ഗുരുതര ആരോപണവുമായി ജസ്നയുടെ സഹോദരന്‍!

ദിവസവും ഓരോ വെളിപ്പെടുത്തലുകള്‍, ഓരോ കഥകള്‍ അതിന് പുറകില്‍ കൊണ്ട് പിടിച്ച അന്വേഷണം എന്നതിനപ്പുറം ജസ്ന തിരോധാന കേസില്‍ പോലീസിന് ഇതുവരെ മറ്റൊരു തുമ്പോ തെളിവോ കണ്ടെത്താന്‍ ആയിട്ടില്ല. നിരവധി ചോദ്യങ്ങളാണ് ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇപ്പോഴും ഉയരുന്നത്.

ബന്ധുവിന്‍റെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജസ്ന നിന്ന നില്‍പ്പില്‍ അപ്രത്യക്ഷയായത് എങ്ങോട്ട്? ജസ്നയെ ആരെങ്കിലും കടത്തികൊണ്ടു പോയോ? അതോ അപായപ്പെടുത്തിയോ? ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് കാണിച്ച് ജസ്നയെന്തിനാണ് നിരന്തരം സുഹൃത്തുക്കള്‍ക്ക് സന്ദേശം അയക്കുന്നത്? മുമ്പും ആത്മഹത്യാ പ്രവണത കാണിച്ചിരുന്ന കുട്ടിയാണോ ജസ്ന? ജസ്നയ്ക്ക് എന്തെങ്കിലും കുടുംബ പ്രശ്നങ്ങള്‍ ഉണ്ടോ? ഉത്തരം കണ്ടെത്താത്ത നിരവധി ചോദ്യങ്ങള്‍ മാധ്യമങ്ങളും സമൂഹവും ഉയര്‍ത്തുമ്പോള്‍ സഹോദരന്‍ ജെയ്സിന് ഒന്ന് മാത്രമേ പറയാനുള്ളൂ തന്‍റെ പെങ്ങളെ ആരോ കടത്തിയാണ്. അവള്‍ക്ക് യാതൊരു കുടുംബ പ്രശ്നവുമില്ല. ജസ്നയുടെ തിരോധാനത്തില്‍ ജെയ്സിന് പറയാനുള്ളത് ഇതാണ്

ഒന്നുമെടുക്കാതെ

ഒന്നുമെടുക്കാതെ

മുണ്ടക്കയത്തെ വീട്ടില്‍ നിന്നും ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ ജസ്‌ന പിന്നെ തിരികെ വന്നിട്ടില്ല. മൊബൈല്‍ ഫോണും പഴ്‌സും പോലും എടുക്കാതെയായിരുന്നു ജസ്ന തിരിച്ചത്. പഠനത്തിലടക്കം മിടുക്കിയായ ഒരു പെണ്‍കുട്ടി നാട്ടില്‍ നിന്നും നിന്ന നില്‍പ്പില്‍ അപ്രത്യക്ഷമായിട്ടും എന്തുകൊണ്ട് പോലീസ് അന്വേഷിച്ചില്ലെന്ന വിമര്‍ശനമാണ് പലരും ഉയര്‍ത്തുന്നത്.

അധ്യാപകന്‍

അധ്യാപകന്‍

മാര്‍ച്ച് 22 നാണ് ജസ്നയെ കാണാതായത്. അതിന്‍റെ പിറ്റേന്ന് തന്നെ വെച്ചൂച്ചിറ പോലീസ് സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് അന്വേഷിക്കാന്‍ പോലീസ് താത്പര്യം കാണിച്ചില്ലെന്ന് ജസ്നയുടെ അധ്യാപകന്‍ മെന്‍ഡല്‍ ജോസ് പറയുന്നത്. പോലീസ് കേസില്‍ ജാഗ്രത പുലര്‍ത്തിയില്ല. കുട്ടിയെ കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ സംഘം കാമ്പസില്‍ എത്തിയത് തന്നെ ഏപ്രില്‍ മൂന്നിനാണ്.

മിടുക്കിയായ വിദ്യാര്‍ത്ഥി

മിടുക്കിയായ വിദ്യാര്‍ത്ഥി

പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കിയായ വിദ്യാര്‍ത്ഥി. അങ്ങനെ ഒരു കുട്ടി ഒരു സുപ്രഭാതത്തില്‍ എവിടേക്കും ഇറങ്ങി പോകുമെന്ന് വിശ്വസിക്കുന്നില്ലെന്നും അധ്യാപകന്‍ പറയുന്നു.

ആണ്‍സുഹൃത്ത്

ആണ്‍സുഹൃത്ത്

ജസ്നയുമായി ബന്ധമുണ്ടെന്ന് പറയുന്ന ആണ്‍സുഹൃത്തും കാമ്പസിലും ക്ലാസിലും ജസ്നയെ പോലെ തന്നെ വളരെ മികച്ച നിലവാരം കാഴ്ച വെയ്ക്കുന്ന കട്ടിയാണ്. അതേസമയം ആണ്‍സുഹൃത്തിന് ജസ്ന കേസില്‍ എന്തെങ്കിലും ബന്ധമുള്ളതായി കരുതുന്നില്ലെന്നും അധ്യാപകന്‍ പറയുന്നു.

സഹോദരന്‍

സഹോദരന്‍

ഇതിനിടെ സര്‍ക്കാരിനെ തള്ളി ജസ്നയുടെ സഹോദരന്‍ ജെയ്സ് രംഗത്തെത്തി. ജസ്നയെ ആരും തട്ടികൊണ്ട് പോയതല്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. എന്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അത്തരമൊരു കാര്യം പറഞ്ഞതെന്ന് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ജെയ്സ് ചോദിക്കുന്നു.

തെളിവുകള്‍

തെളിവുകള്‍

തട്ടികൊണ്ട് പോയതല്ലേങ്കില്‍ തെളിവുകള്‍ എവിടെ. അത് നല്‍കാന്‍ പോലീസിനോ സര്‍ക്കാരിനോ കഴിയുന്നില്ല. അന്വേഷണമെന്ന പേരില്‍ ബന്ധുക്കളെയെല്ലാം പലതവണയാണ് പോലീസ് ചോദ്യം ചെയ്യുന്നത്.

വേദനിപ്പിക്കുന്നു

വേദനിപ്പിക്കുന്നു

കുടുംബത്തിന് നേരെ ഉയരുന്ന ആരോപണങ്ങളാണ് കൂടുതല്‍ വേദനിപ്പിക്കുന്നത്. തന്നേയും പിതാവിനേയും പല ആവര്‍ത്തി പോലീസ് ചോദ്യം ചെയ്തു. പിതാവ് നിര്‍മ്മിക്കുന്ന വീട്ടില്‍ അവളെ അപായപ്പെടുത്തി കുഴിച്ചിട്ടുണ്ടെന്ന് വാര്‍ത്തകള്‍ പരന്നു. മണ്ണിളക്കി വരെ അന്വേഷണം നടത്തി എന്നിട്ട് അവള്‍ എവിടെ ജെയ്സ് ചോദിക്കുന്നു

Recommended Video

cmsvideo
    ജസ്നയുടെ തിരോധാനം : ആണ്‍സുഹൃത്തിന് പിന്നാലെ പോലീസ്
    സുഹൃത്ത്

    സുഹൃത്ത്

    ജസ്നയുമായി നിരന്തരം ഫോണിലൂടെ ബന്ധം തുടര്‍ന്ന സുഹൃത്തിനെ തനിക്ക് സംശയമുണ്ട്. ആ സുഹൃത്തിനെ കുറിച്ച് അന്വേഷണത്തില്‍ എന്തെങ്കിലും തെളിവ് കിട്ടാതിരിക്കില്ല. അമ്മ മരിച്ചതിന്‍റെ വിഷമം അല്ലാതെ മറ്റ് വിഷമങ്ങളൊന്നും ജസ്നയ്ക്ക് ഇല്ലെന്നും ജെയ്സ് പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+