കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്ന കേസില്‍ വന്‍ ട്വിസ്റ്റ്! ജസ്ന ബെംഗളൂരു മെട്രോയില്‍! പോലീസ് സംഘം തിരിച്ചു.. സിസിടിവി ദൃശ്യങ്ങള്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ജസ്ന കേസില്‍ വന്‍ ട്വിസ്റ്റ് | Oneindia Malayalam

ജസ്നയെ കാണാതായിട്ട് ഏകദേശം നാല് മാസം പിന്നിട്ടു. പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയോ എന്നുള്ള സംശയങ്ങള്‍ ഉയര്‍ന്നതിനിടയിലാണ് ജസ്നയ്ക്ക് മറ്റൊരു ഫോണ്‍ ഉണ്ടെന്നും അതിലെ വിവരങ്ങള്‍ പരിശോധിച്ചതോടെ ജസ്ന ജീവനോടെ ഉണ്ടെന്നും പോലീസ് ഉറപ്പിച്ചത്.

ഇതിന്‍റെ അടിസ്ഥാന്‍ ജസ്ന തിരോധാന കേസ് അന്വേഷിക്കുന്ന പത്തനംതിട്ടയിലെ പോലീസ് സംഘം കഴിഞ്ഞ ദിവസം കുടകിലേക്ക് തിരിച്ചിരുന്നു. കുടകില്‍ നിന്നും ജസ്നയുടെ ഫോണിലേക്ക് വന്ന വിളികളുടെ അടിസ്ഥാനത്തിലായിരുന്നു സംഘം അന്വേഷണം കുടകിലേക്ക് വ്യാപിപിച്ചത്. ഇപ്പോള്‍ ജസ്നയെ ബെംഗളൂരുവില്‍ കണ്ടെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വിവരങ്ങള്‍ ഇങ്ങനെ

കര്‍ണാടകത്തില്‍ നിന്ന്

കര്‍ണാടകത്തില്‍ നിന്ന്

ജസ്നയെ തേടി കൂടുതല്‍ ഫോണ്‍ കോളുകള്‍ വന്നത് കര്‍ണാടകത്തില്‍ നിന്നാണെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ കുറച്ചു കോളുകള്‍ കുടകില്‍ നിന്നും വന്നതായും കണ്ടെത്തിയിരുന്നു. ഇതോടെയാണ് കുടകിലേക്ക് അന്വേഷണ സംഘം തിരിച്ചത്.

ദുരൂഹത

ദുരൂഹത

കുടക്, മടിക്കേരി, സിന്ധുപുര, വിരാജ്പേട്ട എന്നീ പ്രദേശങ്ങളിലാണ് പത്തനംതിട്ട പോലീസ് തിരച്ചില്‍ നടത്തിയത്.. ഇവിടെയുള്ള നിരവധി വീടുകളില്‍ പോലീസ് പരിശോധന നടത്തി. ഈ മേഖലയില്‍ നിന്നാണ് ജസ്‌നയുടെ മൊബൈല്‍ പിന്തുടര്‍ന്ന പോലീസിന് സംശയകരമായ ചില സൂചനകള്‍ ലഭിച്ചത്.

നീങ്ങി

നീങ്ങി

ജെസ്നയുടെ കുടുംബം കുടകില്‍ നിന്നാണ് മുക്കൂട്ടുതറയില്‍ എത്തി താമസമാക്കിയത്. ജസ്നയെ കാണാതാകുന്നതിന് മുന്‍പ് നടത്തിയ ഫോണ്‍ കോളുകളാണ് അന്വേഷണ സംഘത്തെ കുടകില്‍ എത്തിച്ചത്. അതേസമയം ആരാണ് ജസ്നയെ അവിടെ നിന്ന് വിളിച്ചതെന്ന് കണ്ടെത്താന്‍ പോലീസ് കഴിഞ്ഞിട്ടില്ല.

ബെംഗളൂരുവില്‍

ബെംഗളൂരുവില്‍

ഇതിനിടെ ജസ്നയെ ബെംഗളൂരുവില്‍ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചു. ബെംഗളൂരുവിലെ മെട്രോയില്‍ നിന്ന് ജസ്നയെ പോലുള്ള പെണ്‍കുട്ടി ഇറങ്ങി പോയതായാണ് വിവരം ലഭിച്ചത്. ഇതോടെ അന്വേഷണ സംഘം കുടകില്‍ നിന്നും ബെംഗളൂരുവിലേക്ക് തിരിച്ചു. ജസ്നയോട് സാദൃശ്യമുള്ള പെണ്‍കുട്ടിയെ കര്‍ണാടകത്തിലെ ചിലയിടങ്ങളില്‍ കണ്ടെതായി തിരുവല്ല ഡിവൈഎസ്പിക്ക് നേരത്തേയും സന്ദേശം ലഭിച്ചിരുന്നു.

ശനിയാഴ്ച

ശനിയാഴ്ച

ശനിയാഴ്ച സന്ധ്യയ്ക്ക് മെട്രോയില്‍ നിന്നും ജസ്നയെ പോലൊരു പെണ്‍കുട്ടി ഇറങ്ങി വരുന്നത് കണ്ടു എന്നാണ് പോലീസിന് വിവരം ലഭിച്ചത്. കുട്ടിയെ കണ്ടെന്ന് പറഞ്ഞ ഒരാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സിസിടിവി

സിസിടിവി

സിസിടിവി ദൃശ്യങ്ങളില്‍ ജസ്നയോട് സാദൃശ്യമുള്ള പെണ്‍കുട്ടി ഇറങ്ങി വരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു ചുരിദാറും കണ്ണടയും ധരിച്ച് മെട്രോയില്‍ നിന്ന് ജസ്നയെന്ന് സംശയിക്കുന്ന കുട്ടി ഇറങ്ങി പോകുന്നതാണ് സിസിടിവിയില്‍ ഉള്ളത്.

പോലീസ്

പോലീസ്

ഈ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. അത് ലഭിച്ചാല്‍ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കഴിയും. ദൃശ്യങ്ങള്‍ ശേഖരിച്ച് ജസ്നയുടെ കുടുംബത്തിന് അയച്ച് കൊടുത്ത് പോലീസിന് വ്യക്തത വരുത്തേണ്ടതുണ്ട്.

എയര്‍പോര്‍ട്ടില്‍

എയര്‍പോര്‍ട്ടില്‍

നേരത്തേ ജസ്ന ബെംഗളൂരുവില്‍ ഉള്ളതായി പോലീസ് സംശയിച്ചിരുന്നു. നേരത്തേ ജസ്നയെ ബെംഗളൂരുവിലെ എയര്‍പോര്‍ട്ടില്‍ കണ്ടതായി കാഞ്ഞിരപ്പള്ളി സ്വദേശി പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് എത്തി പരിശോധന നടത്തിയെങ്കിലും അന്വേഷണത്തിന് സഹായിക്കുന്ന വിവരങ്ങള്‍ ഒന്നും തന്നെ പോലീസിന് ലഭിച്ചിരുന്നില്ല.

അന്വേഷണം

അന്വേഷണം

അതിനിടെ ജസ്ന കേസിന്‍റ വിശദാംശങ്ങള്‍ അന്വേഷിച്ച് വിവരാവകാശ നിയമപ്രകാരം പോലീസിനെ സമീപിച്ചവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തു. കേസന്വേഷണത്തിന് എത്ര തുക ചെലവായി , എവിടെയൊക്കെ അന്വേഷണം നടത്തി തുടങ്ങിയ വിവരങ്ങള്‍ വിവരാവകാശ പ്രകാരം ചോദിച്ചവരെ കുറിച്ചാണ് അന്വേഷിക്കുന്നത്.

താത്പര്യമെന്ത്

താത്പര്യമെന്ത്

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നത്. ഇത്തരം വിവരങ്ങള്‍ അന്വേഷിക്കുന്നവരുടെ താത്പര്യമെന്താണെന്ന് പോലീസ് കണ്ടെത്തണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.

മുണ്ടക്കയത്ത്

മുണ്ടക്കയത്ത്

കഴിഞ്ഞ ദിവസം അന്വേഷണത്തില്‍ മുണ്ടക്കയത്ത് നിന്നുള്ള ചില സംശയകരമായ വിളികള്‍ ജസ്നയ്ക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈ കോളുകളുമായി ബന്ധപ്പെട്ട് നാല് പേര്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇവരെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും.

സ്വമേധയാ

സ്വമേധയാ

മുണ്ടക്കയത്ത് നിന്ന് സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ ഉളളത് ജസ്നയാണെന്ന് തന്നെയാണ് പോലീസ് ഉറപ്പിക്കുന്നത്. മാധ്യമങ്ങളിള്‍ ചിത്രം പ്രസിദ്ധീകരിച്ചിട്ടും അത് താനാണെന്ന് അവകാശപ്പെട്ട് ആരും വരാത്തതാണ് പോലീസ് ഇത്തരം ഒരു നിഗമനത്തില്‍ എത്താന്‍ കാരണം.

സ്വമേധയാ

സ്വമേധയാ

ദിവസങ്ങള്‍ക്കകം കേസില്‍ അന്തിമ രൂപമായിട്ടില്ലെങ്കില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. അതേസമയം ജസ്‌ന സ്വമേധയാ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്നാണ് ഇതുവരെ പോലീസ് കരുതുന്നത്. അതേസമയം ജസ്നയെ ആസൂത്രിതമായി മറ്റേതെങ്കിലും കേന്ദ്രത്തിലേക്ക് മാറ്റിയതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

English summary
jasna missing case banglore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X