Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്നയെ അപായപ്പെടുത്തി? അമ്മ മരിച്ചത് മുതല്‍.. ആണ്‍സുഹൃത്ത്.. പുതിയ വെളിപ്പെടുത്തലുമായി സഹപാഠി

Recommended Video

cmsvideo
    ജസ്‌നയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി സഹപാഠി

    മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്നയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനിടെ ജസ്നയെ കാണാതായ സംഭവത്തില്‍ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ ഇന്ന് കോടതി വിധി പറയും.

    ഹരജി പരിഗണിക്കവേ കുട്ടിയെ കാണാതായതിനെ തടങ്കലില്‍ വെച്ചതാണെന്ന് പറയാന്‍ കഴിയുമോയെന്നായിരുന്നു കോടതി ചോദിച്ചത്. എന്നാല്‍ ഒരു കത്ത് എഴുതി വെച്ച് വീട് വിട്ട് ഇറങ്ങിപ്പോകാന്‍ മാത്രം ഭീരുവല്ല ജസ്നയെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജസ്നയുടെ സഹപാഠി. സഹപാഠിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

    മൂന്ന് മാസം

    മൂന്ന് മാസം

    ജസ്നയെ കാണാതായിട്ട് മൂന്ന് മാസമായി. ഇതുവരെ അന്വേഷണത്തിന്‍റെ ഭാഗമായി 250 പേരെ പോലീസ് ചോദ്യം ചെയ്തു. എങ്കിലും കേസന്വേഷണത്തിന് സഹായിക്കുന്ന ഒരു തുമ്പ് പോലും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ജസ്ന എത്തിയെന്ന് പറയുന്ന പല സ്ഥലങ്ങളിലും പോലീസ് അന്വേഷണം നടത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും നിരാശയാണ് ഫലം.

    അച്ഛനേയും ബന്ധുക്കളേയും

    അച്ഛനേയും ബന്ധുക്കളേയും

    അന്യസംസ്ഥാനങ്ങളിലടക്കം നടത്തിയ അന്വേഷണത്തില്‍ കാര്യമായ തുമ്പ് ഒന്നും ലഭിക്കാഞ്ഞതോടെ ജസ്നയുടെ വീട്ടുകാരിലേക്കും ബന്ധുക്കളിലേക്കും വരെ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ജസ്നയുടെ സഹോദരനെ കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്വേഷണത്തിന്‍റെ പേരില്‍ തങ്ങളെ പീഡിപ്പിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം ജെയ്സ് മാധ്യമങ്ങളോട് പറഞ്ഞത്.

    പങ്കുണ്ടോ

    പങ്കുണ്ടോ

    ജസ്നയ കാണാതായതില്‍ വീട്ടുകാര്‍ക്ക് പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ജസ്നയുടെ അച്ഛനേയും പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. എന്നാല്‍ തന്‍റെ മകളെ എന്തിന് വേണ്ടിയാണ് താന്‍ ഇല്ലാതാക്കേണ്ടതെന്നായിരുന്നു ജെസ്നയുടെ അച്ഛന്‍ ചോദിച്ചത്. അച്ഛന്‍റെ കണ്‍സ്ട്രക്ഷന്‍ സൈറ്റിലടക്കം മണ്ണിളക്കി പരിശോധിച്ചിരുന്നു. പിന്നാലെ പിതാവിനൊപ്പമുള്ള ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

    വെളിപ്പെടുത്തല്‍

    വെളിപ്പെടുത്തല്‍

    ഇതിനിടെ ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുക്കുകയാണ് സഹപാഠി.മനോരമ ന്യൂസിനോടാണ് ജസ്നയുടെ തിരോധാനം സംബന്ധിച്ച വെളിപ്പെടുത്തല്‍ സുഹൃത്ത് നടത്തിയത്. സഹപാഠിയുടെ വാക്കുകള്‍ ഇങ്ങനെ- മൂന്ന് വര്‍ഷമായി തനിക്ക് ജസ്നയെ അറിയാം. വളരെ ആക്റ്റീവായി നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ജസ്ന. എന്നാല്‍ അമ്മയുടെ മരണത്തോടെ എല്ലാം മാറി. അവള്‍ പെട്ടെന്ന് മിണ്ടാതാകുകയും ഒതുങ്ങിപ്പോവുകയും ചെയ്തു.

    പോകില്ല

    പോകില്ല

    എന്തുപറ്റിയെന്ന് അറിയില്ല. പല വാര്‍ത്തകളാണ് ദിവസവും കേള്‍ക്കുന്നത്. എന്തൊക്കെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നാലും ഞങ്ങള്‍ വിശ്വസിക്കില്ല. കാരണം ഒരു കത്തെഴുതിവെച്ച് വീട് വിട്ട് ഇറങ്ങിപോകുന്നവളാണ് ജസ്നയെന്ന് കരുതുന്നില്ല. അവള്‍ എങ്ങനെയെങ്കിലും തിരിച്ച് വന്നാല്‍ മതിയായിരുന്നു.

    ആണ്‍സുഹൃത്ത്

    ആണ്‍സുഹൃത്ത്

    ജസ്നയുടെ സുഹൃത്തും സഹപാഠിയുമായ ആണ്‍സുഹൃത്തിനെ കുറിച്ച് ഉയര്‍ന്ന സംശയങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഞങ്ങള്‍ കരുതുന്നത്. കാരണം ഇരുവരേയും തങ്ങള്‍ അസാധാരണമായ രീതിയില്‍ ഇന്നുവരെ കണ്ടിട്ടില്ല. അവര്‍ രണ്ടുപേരും ക്ലാസില്‍ ഒരുമിച്ച് നിന്ന് സംസാരിക്കുന്നത് പോലും തങ്ങള്‍ കണ്ടിട്ടില്ല.

    മാധ്യമങ്ങള്‍

    മാധ്യമങ്ങള്‍

    മാധ്യമങ്ങളിലൂടെയാണ് ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ കേട്ടത്. ഇരുവരും ഫോണ്‍ വഴി ബന്ധം സൂക്ഷിച്ചിരുന്നു., സന്ദേശങ്ങള്‍ അയക്കാറുണ്ട് എന്നൊക്കെ വാര്‍ത്തകളിലൂടെയാണ് ഞങ്ങള്‍ കേട്ടത്. പക്ഷേ ഏതൊന്നും ഞങ്ങള്‍ വിശ്വസിച്ചിട്ടില്ല. അതൊക്കെ മാധ്യമങ്ങള്‍ മാത്രം പടച്ചുവിടുന്ന വാര്‍ത്തയായാണ് ഞങ്ങള്‍ക്ക് തോന്നിട്ടുള്ളത്.ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് തന്നെയാണ് തങ്ങള്‍ വിശ്വസിക്കുന്നത്.

    അപായപ്പെടുത്തി

    അപായപ്പെടുത്തി

    അവളെ കാണാതായ ആദ്യ മാസം ഞങ്ങള്‍ക്ക് വിശ്വാസം ഉണ്ടായിരുന്നു അവള്‍ തിരിച്ച് വരുമെന്ന് എന്നാല്‍ ഇപ്പോള്‍ മൂന്ന് മാസം കഴിഞ്ഞതോടെ പ്രതീക്ഷകളൊക്കെ നഷ്ടപ്പെടുകയാണ്. അവളെ ആരെങ്കിലും അപായപ്പെടുത്തിയോ എന്നാണ് ഇപ്പോള്‍ സംശയമെന്നും കൂട്ടുകാരി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+