ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് ജയറാം; 'പൂജയ്ക്ക് ചെറിയ ദക്ഷിണ കൊടുത്തു'
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാം ഇഡിക്ക് നൽകിയ മൊഴി പുറത്ത്. ഇന്നലെയാണ് ഇഡിക്ക് മുന്നിലെത്തി ജയറാം മൊഴി നൽകിയത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് പുറത്തുവനത്. ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ അനധികൃത ഇടപാടുകൾ തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് ജയറാം നൽകിയ മൊഴിയിൽ പറയുന്നത്.
ശബരിമലയിൽ വെച്ചാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയെ പരിചയപ്പെട്ടതെന്നാണ് ജയറാം പറയുന്നത്. തന്റെ വീട്ടിൽ നടത്തിയ പൂജയുമായി ബന്ധപ്പെട്ട് ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ല. പൂജ നടത്തിയവർക്ക് ചെറിയൊരു തുക ദക്ഷിണ മാത്രമാണ് താൻ നൽകിയതെന്നും ജയറാം നൽകിയ മൊഴിയിൽ പറയുന്നു. വീട്ടിൽ നടത്തിയ പൂജയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ചിത്രങ്ങൾ ഉൾപ്പെടെ ജയറാം അന്വേഷണം ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നാണ് വിവരം.

മൊഴി വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും ജയറാമിനെ വിളിപ്പിക്കാമെന്നാണ് ഇഡിയുടെ നിലപാട്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഇഡി ഇന്നലെ മൂന്നര മണിക്കൂറോളമാണ് നടൻ ജയറാമിന്റെ മൊഴിയെടുത്തത്. തനിക്കറിയുന്നത് എല്ലാം പറഞ്ഞുവെന്നാണ് ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചത്. നിലവിലെ സാഹചര്യത്തിൽ ജയറാമിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
നേരത്തെ കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ജയറാമിനെ ചോദ്യം ചെയ്‌തിരുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്‌ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്ന് ജയറാം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതാണ്. തട്ടിപ്പില്‍ പങ്കില്ലെന്നും പോറ്റിയുമായി ശബരിമലയില്‍ വെച്ചുള്ള ബന്ധം മാത്രമാണെന്നും ജയറാം എസ്‌ഐടിക്ക് മൊഴി നൽകിയിരുന്നു.
അതേസമയം, ശബരിമലയിലെ സ്വർണം ഉപയോഗിച്ചുകൊണ്ട് പ്രതികൾ ഏതെങ്കിലും തരത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ വേണ്ടിയാണ് ഇഡി നിലവിൽ പരിശോധന നടത്തുന്നത്. ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ജയറാമിന് ഇഡി നോട്ടീസ് നൽകിയത്. നിർമ്മാണ സമയങ്ങളിൽ ശബരിമല കട്ടിളപ്പാളിയും വാതിലും ഉണ്ണികൃഷ്‌ണൻ പോറ്റി പല സ്ഥലത്തും കൊണ്ടുപോയി പൂജകൾ ചെയ്‌തിരുന്നു.
ജയറാമിന്റെ വീട്ടിലും ഇവ പൂജിക്കാൻ എത്തിച്ചിരുന്നു. അതിനിടെ ശബരിമല സ്വർണക്കൊള്ള കേസിൽ അടുത്തിടെ ഉണ്ണികൃഷ്‌ണൻ പോറ്റി ജയിലിൽ നിന്നും പുറത്തിറങ്ങിയിരുന്നു. 110 ദിവസത്തിനുശേഷമാണ് ഉണ്ണികൃഷ്‌ണൻ പോറ്റി പുറത്തിറങ്ങിയത്. 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാലാണ് ദ്വാരപാലക പാളി കേസിന് പുറമെ കട്ടിളപ്പാളി കേസിലും പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications