കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോ അക്കാദമി ലക്ഷ്മി നായരുടെ തറവാട്ട് സ്വത്ത്..കോഴി കോട്ടുവായ ഇട്ട പോലൊരു ചര്‍ച്ച! ജയശങ്കര്‍ പൊളിച്ചു

ലോ അക്കാദമി സമരത്തിൽ വിദ്യാർത്ഥി സംഘടനകളെയും സർക്കാരിനെയും വിമർശിച്ച് അഡ്വക്കേറ്റ് ജയശങ്കറിന്ർറെ ഫേസ്ബുക്ക് പോസ്റ്റ്

Google Oneindia Malayalam News

കോഴിക്കോട്: ലോ അക്കാദമി വിഷയത്തില്‍ പ്രതികരിക്കാതിരുന്ന എം സ്വരാജിനെ ട്രോളിക്കൊണ്ടുള്ള അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയതാണ്. തൊട്ടടുത്ത ദിവസം ജയശങ്കറിനെ വ്യക്തിപരമായി അധിക്ഷേപിച്ച്, ലക്ഷ്മി നായരെ തൊടാതെ സ്വരാജിന്റെ മറുപടി പോസ്റ്റും വന്നു. ലോ അക്കാദമി വിഷയം അഡ്വക്കേറ്റ് ജയശങ്കര്‍ വിട്ട മട്ടില്ല. ലോ അക്കാദമി സമരം അവസാനിപ്പിക്കുന്നതിന് വിദ്യാര്‍ത്ഥി സംഘടനകളും മാനേജ്‌മെന്റും നടത്തിയ ചര്‍ച്ച കോഴി കോട്ടുവായ ഇട്ടപോലെ അവസാനിച്ചുവെന്ന ജയശങ്കറിന്റെ പോസറ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. പോസ്റ്റിന്റെ പൂര്‍ണ രൂപം ഇതാണ്.

ലാ അക്കാദമി മാനേജ്‌മെന്റും വിദ്യാർഥി നേതാക്കളുമായി നടത്തിയ ചർച്ച കോഴി കോട്ടുവായിട്ട പോലെ അവസാനിച്ചു.
ലക്ഷ്മി മാഡം രാജിവച്ചു പോകണം 24×7 കുക്കറി ഷോ നടത്തണംഎന്നാണ് വിദ്യാർഥികളുടെ ഡിമാൻഡ്. രാജിവെക്കുന്ന പ്രശ്നമില്ല, സമരം പിൻവലിച്ചു മാപ്പു പറയണം എന്നാണ് മാഡത്തിൻെറ മനോഗതം.
ചർച്ചയിൽ ചെറിയൊരു വിട്ടുവീഴ്ചയ്ക്കു നാരായണൻ നായർ തയ്യാറായി. ലക്ഷ്മിക്കുട്ടി പത്തോ പതിനഞ്ചോ ദിവസം കാഷ്വൽ ലീവെടുക്കും വൈസ് പ്രിൻസിപ്പലിനു ചാർജ് കൊടുക്കാം എന്നു സമ്മതിച്ചു. വിദ്യാർഥികൾ പ്രകോപിതരായി. എസ് എഫ് ഐക്കാരൊഴിച്ച് ബാക്കി സകലരും ഇറങ്ങിപ്പോയി
കാഷ്വൽ ലീവു പോരാ, ലക്ഷ്മ്യേടത്തി ഒരു മാസം ഏൺഡ് ലീവെടുക്കണമെന്ന് എസ്എഫ്ഐ കുട്ടികൾ കെഞ്ചിയെങ്കിലും നായർ വഴങ്ങിയില്ല.
എട്ടുവീട്ടിൽ പിളളമാരുടെയും വേലുത്തമ്പി ദളവയുടെയും വീരരക്തം സിരകളിലോടുന്ന അസ്സൽ നെയ്യാറ്റിൻകര നായരാണ് അക്കാദമി ഉടമസ്ഥൻ കോലിയക്കോട് നാരായണൻ നായർ. അല്ലാതെ വെറും ഇലമുറി കാര്യസ്ഥനല്ല. ഏൺഡ് ലീവുപോയിട്ട് മെറ്റേണിറ്റി ലീവുപോലും എടുക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞു.
അല്ലെങ്കിലും കോടിയേരി ബാലകൃഷ്ണനും എസ് രാമചന്ദ്രൻ പിള്ളയും ഏക്കേജി സെന്ററിൽ ക്ഷണിച്ചുവരുത്തി അപേക്ഷിച്ചിട്ടും കരളലിയാത്ത വീര നായരുണ്ടോ വെറും പീക്കിരി പിള്ളേരുടെ വാക്കിനു വില കല്പിക്കുന്നു?
അങ്ങനെ സമരം ഊർജിതമായി. മൺമറഞ്ഞ കണ്ണോത്തു കരുണാകരൻെറ മകൻ മുരളീധരൻ നിരാഹാര സമരം നടത്താൻ പോകുന്നു.
മുരളീധരനല്ല രാഹുൽ ഗാന്ധി ഉണ്ണാവ്രതം നടത്തിയാലും പേരൂർക്കട മഹാലക്ഷ്മി പ്രിൻസിപ്പൽ സ്ഥാനം ഒഴിയില്ല. ലാ അക്കാദമി അവരുടെ തറവാട്ടു മുതലാണ്.
സമരപന്തൽ പൊളിക്കാൻ ഹൈക്കോടതിയിൽ ഹർജി കൊടുത്തിട്ടുണ്ട്. അത് അനുവദിച്ചാൽ ഉണ്ണാവ്രതം പൊളിയും. മുരളിയും രക്ഷപ്പെടും, അക്കാദമിയും രക്ഷപ്പെടും.
ഇതുപോലെയുള്ള വൈതരണികളിൽ നിന്ന് പല സ്വാശ്രയ കച്ചവടക്കാരെയും കാപ്പാത്തിയ മഹാ സ്ഥാപനമാണ് കേരള ഹൈക്കോടതി. അക്കാദമിക്കും ലക്ഷ്മിക്കും നീതി കിട്ടും, തീർച്ച.
അടിക്കുറിപ്പ്
നെഹ്‌റുവിൻെറയും ടോംസിൻെറയും പേരു കേൾക്കുമ്പോൾ സ്വാശ്രയ കോളേജ് വിദ്യാർഥികൾ പേടിച്ചു വിറയ്ക്കുമെന്ന് മുഖ്യമന്ത്രി. ലക്ഷ്മി മാഡത്തിൻെറ പേര് കേൾക്കുമ്പോഴോ? അത് വിജയേട്ടൻ പറയില്ല. ഓരോരുത്തരുടെയും ഭാവനയ്ക്കു വിടുന്നു...

English summary
Adv.Jayashankar's Facebook Post on Law acadamy strike is viral. He mocks the way Students federations had discussions with the Management.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X