ദിലീപിന് പിന്നാലെ ജയസൂര്യയും പെട്ടു; കോടതി റിപ്പോര്‍ട്ട് തേടി, സിനിമാ ലോകം ഞെട്ടലില്‍

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: സിനിമാ ലോകത്തിന് തീരാ പ്രശ്‌നങ്ങളുടെ ദിനങ്ങളാണ് പിന്നിടുന്നത്. യുവ നടി ആക്രമിക്കപ്പെടുന്നു, നടന്‍ ദിലീപ് അറസ്റ്റിലാകുന്നു, കൂടുതല്‍ പേര്‍ പിടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. ഒടുവിലിതാ നടന്‍ ജയസൂര്യക്കും കുരുക്കുകള്‍ വീഴുന്നു.

ജയസൂര്യയുമായി ബന്ധപ്പെട്ട കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിപ്പോര്‍ട്ട് തേടിയിരിക്കുകയാണിപ്പോള്‍. സപ്തംബര്‍ 16ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇനി സിനിമാ മേഖലയില്‍ നിന്നു എന്തൊക്കെ വാര്‍ത്ത വരും എന്ന് കാത്തിരുന്നു കാണാം.

ജയസൂര്യ കായല്‍ കൈയേറി

ജയസൂര്യ കായല്‍ കൈയേറി

ദിലീപ് കുടുങ്ങിയ നടി ആക്രമിക്കപ്പെട്ട കേസല്ല വിഷയം. ഭൂമി കൈയേറ്റമാണ്. ജയസൂര്യ കായല്‍ കൈയേറി നിര്‍മാണം നടത്തിയെന്നാണ് കേസ്. കോടതി ഇപ്പോള്‍ നടപടിക്ക് ഒരുങ്ങുകയാണ്.

കടവന്ത്രയില ഭൂമി

കടവന്ത്രയില ഭൂമി

കടവന്ത്രയിലാണ് ജയസൂര്യ കായല്‍ കൈയേറിയെന്ന ആരോപണമുള്ള സ്ഥലം. ഇത് സംബന്ധിച്ച് അന്വഷണം നടന്നിരുന്നു. പക്ഷേ കേസ് എവിടെയും എത്തിയില്ല.

മൂവാറ്റുപുഴ വിജിലന്‍സ് കോടതി

മൂവാറ്റുപുഴ വിജിലന്‍സ് കോടതി

പരാതിക്കാരന്‍ വീണ്ടും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. കളമശേരി സ്വദേശി പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് പരാതിക്കാരന്‍.

കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല

കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല

ഒന്നര വര്‍ഷമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ജയസൂര്യയുടെ സ്ഥലം റവന്യൂ ഉദ്യോഗസ്ഥര്‍ അളന്ന് പരിശോധിച്ചിരുന്നു.

തുടര്‍നടപടികള്‍ ഇല്ലേ

തുടര്‍നടപടികള്‍ ഇല്ലേ

കേസില്‍ തുടര്‍നടപടികള്‍ ഇല്ലാതിരിക്കാന്‍ കാരണം എന്താണെന്നാണ് കോടതിക്ക് അറിയേണ്ടത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കാനാണ് എറണാകുളം വിജിലന്‍സ് യൂണിറ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം 16ന് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം.

ദിലീപിനെതിരെയും ഭൂമി കൈയേറ്റ ആരോപണം

ദിലീപിനെതിരെയും ഭൂമി കൈയേറ്റ ആരോപണം

മലയാള സിനിമയില്‍ ശ്രദ്ധേയരായ നടന്‍മാര്‍ക്കെതിരേ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് അടുത്തിടെയായി പുറത്തുവരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെയും ഉയര്‍ന്നിരുന്നു ഭൂമി കൈയേറ്റ ആരോപണങ്ങള്‍.

 ദിലീപ് ഭൂമി കൈയേറിയില്ല

ദിലീപ് ഭൂമി കൈയേറിയില്ല

എന്നാല്‍ ദിലീപിന്റെ വിഷയത്തില്‍ ഭൂമി കൈയേറ്റ കേസുകള്‍ അത്ര പ്രശ്‌നമാകില്ല. കാരണം ചാലക്കുടി, പറവൂര്‍, കുമരകം എന്നീ സ്ഥലങ്ങളിലാണ് ദിലീപ് കൈയേറയെന്ന ആരോപണമുണ്ടായിരുന്നത്. ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് ഏകദേശം തെളിഞ്ഞിട്ടുണ്ട്.

ജയസൂര്യയുടെ കേസ്

ജയസൂര്യയുടെ കേസ്

എറണാകുളം കടവന്ത്രയില്‍ കായല്‍ കൈയേറി വീടും ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചുവെന്നാണ് ഗിരീഷിന്റെ പരാതി. തുടര്‍ന്ന് വിജിലന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരം ഭൂമി അളന്നു തിട്ടപ്പെടുത്തിയിരുന്നു.

അഞ്ചു പേരെ പ്രതി ചേര്‍ത്തു

അഞ്ചു പേരെ പ്രതി ചേര്‍ത്തു

ആദ്യം കൊച്ചി കോര്‍പറേഷനിലും സമാനമായ പരാതി സമര്‍പ്പിക്കപ്പെട്ടിരുന്നു. പിന്നീടാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി കേസില്‍ ഇടപെട്ടത്. അഞ്ചു പേരെ പ്രതി ചേര്‍ത്താണ് പരാതി സമര്‍പ്പിച്ചിരുന്നത്.

ആരോപണ വിധേയര്‍ ഇവര്‍

ആരോപണ വിധേയര്‍ ഇവര്‍

കൊച്ചി കോര്‍പറേഷന്‍ മുന്‍ സെക്രട്ടറി വി ആര്‍ രാജു, മുന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എന്‍എം ജോര്‍ജ്, എ നിസാര്‍, താലൂക്ക് സര്‍വേയര്‍ രാജീവ് ജോസഫ്, ജയസൂര്യ എന്നിവരായിരുന്നു ആരോപണ വിധേയര്‍.

മൂന്ന് പേര്‍ക്കെതിരേ അന്വേഷണം

മൂന്ന് പേര്‍ക്കെതിരേ അന്വേഷണം

പ്രഥമ ദൃഷ്ട്യാ തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കോടതി മൂന്ന് പേര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2013 ഓഗസ്റ്റിലാണ് കൊച്ചി കോര്‍പറേഷനില്‍ ജയസൂര്യയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട പരാതി ആദ്യം ലഭിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട നടപടികള്‍

കേസുമായി ബന്ധപ്പെട്ട നടപടികള്‍

2014ല്‍ പൊളിച്ചുനീക്കാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പൊളിക്കാന്‍ നടന്‍ തയ്യാറായില്ല. തുടര്‍ന്ന് ഭൂമി അളക്കാന്‍ താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തി. ബന്ധപ്പെട്ടവരെയെല്ലാം നടന്‍ സ്വാധീനിച്ചു തുടര്‍നടപടികള്‍ മരവിപ്പിച്ചുവെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് എഫ്‌ഐആര്‍ രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്. പക്ഷേ കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ ഇപ്പോള്‍ വീണ്ടും കോടതിയെ സമീപ്പിച്ചിരിക്കുന്നത്.

English summary
Actor Jayasurya encroachment case: Court seek Report From Vigilance
Please Wait while comments are loading...