'എല്ലാം വഴിയെ മനസ്സിലാകും' അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ ജയസൂര്യയുടെ പ്രതികരണം ഇങ്ങനെ
കൊച്ചി: അമേരിക്കയിലായിരുന്ന നടന് ജയസൂര്യ നാട്ടില്‍ മടങ്ങിയെത്തി. കുടുംബത്തോടൊപ്പം വിദേശത്തായിരുന്ന നടന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇറങ്ങിയത്. പീഡനപരാതി ഉയര്‍ന്നതിന് ശേഷം ആദ്യമായിട്ടാണ് ജയസൂര്യ കേരളത്തില്‍ എത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരത്തിനെതിരെ ഉയര്‍ന്നുവന്ന ലൈംഗികാതിക്രമ കേസില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്.
അതേസമയം പീഡന പരാതിയില്‍ കാര്യമായി പ്രതികരിക്കാന്‍ ജയസൂര്യ തയ്യാറായില്ല. പീഡനപരാതി ഗൂഢാലോചനയാണോ എന്നതടക്കം വഴിയേ മനസ്സിലാകും. കേസ് കോടതിയില്‍ ആയതിനാല്‍ കൂടുതല്‍ പറയാനാവില്ല. അഭിഭാഷകന് കൃത്യമായി ഒരു ദിവസം പറയും. അന്ന് നമുക്ക് കാണാം. മാധ്യമപ്രവര്‍ത്തകരെ പിന്നീട് കാണുമെന്നും താരം വ്യക്തമാക്കി.

നേരത്തെ ലൈംഗിക പീഡനക്കേസില്‍ ജയസൂര്യ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി അടിസ്ഥാനരഹിതമാണെന്നും പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ഷൂട്ടിങ് നടന്നിട്ടില്ലെന്നും ജയസൂര്യ പറഞ്ഞു. നിലവില്‍ രണ്ട് പീഡനക്കേസുകളാണ് ജയസൂര്യക്കെതിരെയുള്ളത്. വിദേശത്തായതിനാല്‍ എഫ്ഐആര്‍ നേരിട്ട് കണ്ടിട്ടില്ലെന്ന് ജയസൂര്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ് ഇടനാഴിയില്‍ വെച്ച് കടന്നുപിടിച്ച് ചുംബിച്ചെന്നുവെന്ന് നടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. കന്റോണ്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തൊപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവ നടിയുടെ പരാതിയില്‍ കൂത്താട്ടുകുളം പോലീസും ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു.
നേരത്തെ തനിക്കെതിരെ വ്യാജ ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ജയസൂര്യ പ്രതികരിച്ചിരുന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നായിരുന്നു ജയസൂര്യ കുറിച്ചത്. വ്യാജ ആരോപണങ്ങള്‍ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
നിയമസസംവിധാനത്തില് പൂര്‍ണ വിശ്വാസമുണ്ട്. നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി. ഇനിയുള്ള കാര്യം അഭിഭാഷകര്‍ തീരുമാനിക്കുമെന്നും ജയസൂര്യ വ്യക്തമാക്കിയിരുന്നു. സത്യം ചെരിപ്പ് ധരിക്കുമ്പോഴേക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എ്ന്നാണല്ലോ, എങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കുമെന്നത് സുനിശ്ചിതമാണെന്നും ജയസൂര്യ പറഞ്ഞിരുന്നു.
അതേസമയം ജയസൂര്യക്കെതിരെ ഉന്നയിച്ച പരാതിയുമായി മുന്നോട്ട് പോകുമെന്ന് നടിയും വ്യക്തമാക്കിയിരുന്നു. തെറ്റുകാരനല്ലെങ്കില്‍ ജയസൂര്യ അത് തെളിയിക്കട്ടെ. പൊതുസമൂഹത്തോട് നടന് മാപ്പുപറയണം. കേസുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണമെന്നും നടി പറഞ്ഞിരുന്നു. നേരത്തെ സംവിധായകന് രഞ്ജിത്ത്, നടന് സിദ്ദീഖ്, എന്നിവര്‍ക്കെതിരെയുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications