കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രക്ഷ' ഇനി ജയസൂര്യയുടെ കൈകളിലാണ്

Google Oneindia Malayalam News

രക്ഷ ആംബുലന്‍സ് എന്ന നന്മയുടെ പദ്ധതി ഇനി നടന്‍ ജയസൂര്യയുടെ കൈകളിലാണ്. റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ ജില്ലയിലെ ആംബുലന്‍സുകളെ ഏകീകൃത സംവിധാനങ്ങളിലൂടെ ബന്ധിപ്പിക്കുന്ന രക്ഷ പദ്ധതിയുെട ഗുഡ്‌വില്‍ അംബാസിഡറായി ജയസൂര്യയെ തിരഞ്ഞെടുത്തു.

ഒരു താരം എന്ന നിലയ്ക്ക് ഈ പദ്ധതി ഒരുപാട് ആളുകളിലേക്ക് എത്താന്‍ സാധിച്ചാല്‍ അതുതന്നെയാകും എന്നെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷമെന്നും, സാധരണക്കാരായ ഒരുപാട് ആളുകള്‍ക്ക് സഹായം ലഭിക്കുന്ന പദ്ധതിയാണ് രക്ഷ എന്നും ജയസൂര്യ പറഞ്ഞു.

jayasurya

ഇതുവരെ ആര്‍ക്കെങ്കിലും അപകടം പറ്റിയാല്‍ 102 ല്‍ ആംബുലന്‍സിനെ വിളിക്കാന്‍ ശ്രമിക്കും. എന്നാല്‍ ഒരു പ്രതികരണവും സാധരണ ലഭിക്കാറില്ല. പിന്നീട് അടുത്തുള്ള ആശുപത്രിയിലേക്ക് വിളിച്ചാലും ആംബുലന്‍സ് ഒന്നും ഫ്രിയില്ല എന്ന് പറയും, എല്ലാം ശരിയായി ആളെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ആളുടെ ജീവനും രക്ഷിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ ഇനി മുതല്‍ ആര്‍ക്ക് അപകടം ഉണ്ടായാലും 102 ല്‍ വിളിക്കാമെന്നും ജയസൂര്യ വ്യക്തമാക്കി.

നന്മയുടെ പദ്ധതിയായ രക്ഷയിലേക്ക് വന്നത് പലര്‍ക്കും സംശയങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. താരം രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനുള്ള മുന്നോടിയാണ് പറയുന്നു. എന്നാല്‍ ജയസൂര്യ അതിനുള്ള മറുപടി പറയുന്നത് ഇങ്ങനെ, എന്റെ തിരിച്ചറിവാണ് എന്റെ രാഷ്ട്രീയം.

English summary
“The toll-free number, 102, will be always reachable, and patients will get help at any time of the day,” said Actor Jayasurya who is the brand ambassador of Raksha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X