കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയസൂര്യ-നാദിര്‍ഷ ചിത്രം യേശു ക്രിസ്ത്രീയ വിശ്വാസത്തെ വൃണപ്പെടുത്തുന്നു;വിമര്‍ശനവും വര്‍ഗീയ പ്രചരണവും

Google Oneindia Malayalam News

തിരുവനന്തപുരം: ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഈശോ. '‌ നോട്ട് ഫ്രം ദ് ബൈബിള്‍' എന്നതാണ് ടാഗ് ലൈന്‍. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ഡബ്ബിങ് ജോലികള്‍ തുടങ്ങിയതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അമര്‍ അക്ബര്‍ ആന്‍റണി എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും നാദിര്‍ഷയും ഈശോ.

സുനീഷ് വാരനാട് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതോടൊപ്പം തന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിനെതിരെ ശക്തമായ പ്രചരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചില ക്രിസ്ത്യന്‍ സംഘടനകള്‍.

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

ജയസൂര്യ ചിത്രം

ഇശോ എന്ന പേരും നോട്ട് ഫ്രം ദ് ബൈബിള്‍ എന്ന ടാഗ് ലൈന്‍ യേശുവിനേയും ക്രിസ്ത്യാനികളേയും അപമാനിക്കുന്നതാണെന്നാണ് വിമര്‍ശകരുടെ ആരോപണം. ചിത്രത്തിന്റെ പേരിന് അങ്ങനെ ഒരു ടാഗ് ലൈൻ പോലും ആവശ്യം ഇല്ലായിരുന്നുവെന്നാണ് കാത്തലിക് വൈദികനായ ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ) ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്.

ക്രിസ്ത്യാനികൾ

എന്തായാലും ക്രിസ്ത്യാനികൾ നാദിർഷായെ വെട്ടാനും കൊല്ലാനും ഒന്നും വരില്ല. യേശു, യാസു, യേശുദാസ് അങ്ങനെ എത്രയോ പേരുകൾ ക്രിസ്താനികളുടെ ഇടയിലുണ്ട്.. അപ്പോൾ ചോദ്യമിതാണ് ; മുഹമ്മദ് എന്ന പേരുള്ള അനേകം മുസ്ലീങ്ങളുണ്ടല്ലോ, അടുത്ത പടത്തിനു മുഹമ്മദ് not from the Quran എന്ന ടാഗ്‌ലൈനിൽ ഒരു പടം ഇറക്കാൻ പറ്റുമോ എന്നാണെന്നും സിബി അച്ചന്‍ ചോദിക്കുന്നു.

അച്ഛന്‍റെ വിമര്‍ശനം

ഈശോ എന്ന സിനിമ ബൈബിളിലെ യേശുവല്ലാത്തതുപോലെ മുഹമ്മദ് എന്തായാലും ഖുറാനിലെ മുഹമ്മദും ആകില്ലല്ലോ.
സിനിമക്ക് ക്രിസ്ത്യൻ പേരുകൾ നൽകുന്നത് ലേറ്റസ്റ്റ് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും അതിന്റെ പിന്നിൽ ചെറിയ ചില്ലറ ഉദ്ദേശങ്ങൾ ഉണ്ടെന്നും ഞങ്ങൾക്കറിയാം. മുഹമ്മദ് എന്ന പേരിൽ ഒരു സിനിമ ഇറക്കിയാൽ കാല് വെട്ടുമോ കൈ വെട്ടുമോ തലവെട്ടുമോ എന്ന പേടിയാണോ ??

 നാസർ മുഹമ്മദ്

അഫ്ഗാൻകാരനായ നാസർ മുഹമ്മദ് എന്ന ഹാസ്യനടൻ താലിബാൻ തീവ്രവാദികളാൽ ക്രൂരമായി കൊലചെയ്യപ്പെട്ടു. ലോകം മുഴുവനും ചർച്ച ആയിട്ടും കേരളത്തിലെ ചാനലുകൾ അറിഞ്ഞിട്ടില്ല, ഒരു സിനിമാക്കാരും സാംസ്കാരിക നായകരും അറിഞ്ഞിട്ടില്ല, അതെസമയം പലസ്തീനിൽ ബോംബ് വീണാൽ ഉത്തരെന്ത്യയിൽ ഒരു ദാരുണസംഭവം നടന്നാൽ ഇവർ സടകുടഞ്ഞു എഴുന്നേൽക്കും...'നന്മയുള്ള ലോകമേ, പ്രബുദ്ധ കേരളമേ' എന്ന വായ്ത്താരികളാൽ അന്തരീക്ഷം പ്രകമ്പനം കൊളളുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

വര്‍ഗീയ പ്രചരണം

അതേസമയം, ഈ ആരോപണത്തിന്റെ മറവില്‍ ഒരുവിഭാഗം കൃത്യമായ വര്‍ഗീയ പ്രചരണവും നടത്തുന്നുണ്ട്. അതിന് അവര്‍ ഏറ്റു പിടിക്കുന്നത് നാദിര്‍ഷായേയും അദ്ദേഹത്തിന്‍റെ ഇസ്ലാം മത വിശ്വാസി എന്ന ഐഡന്‍റിറ്റിയുമാണ്. ഇസ്ലാം മത വിശ്വാസിയായ നാദിര്‍ഷ ക്രിസ്ത്യന്‍ വിശ്വാസത്തെ അപമാനിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നാണ് ഒരു വിഭാഗം ആളുകള്‍ ആരോപിക്കുന്നത്. ഇത്തരം കമന്‍റുകള്‍ നാദിര്‍ഷയുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ കമന്റുകളായും നിറയുന്നുണ്ട്.

ഈശോ

"ഈശോ "jesus. നെ ക്രൈസ്തവർ വളരെ ഭക്തി പൂർവ്വം വിളിക്കുന്ന പേര് ആകുന്നു ചിത്രത്തിന്റെ ഈ പേര് ക്രൈസ്തവരുടെ മതത്തെ /വിശ്വാസതെ, മുറിപെടുത്തുന്നു. വളരെവേദന ജനകം ആണ്. ദയവായി ആ പേര് മാറ്റു. ഞങ്ങൾക്ക് വേണ്ടി അല്ല. താങ്കളെ ഒക്കെ ഈ നിലയിൽ എത്തിച്ച കൊച്ചിൻ കലാഭവന്റെ ആബേൽ അച്ഛനെ ഓർത്ത് എങ്കിലും ക്രൈസ്തവ വിശ്വാസതെ വൃണപെടുത്താതെ താങ്കൾക്ക് ചിത്രങ്ങൾ എടുത്ത് കൂടെ സാർ. മറ്റുള്ളവരെ അവഹേളിച്ച് പബ്ലിസിറ്റിയും വിജയവും നേടുമ്പോൾ എന്ത് സംതൃപ്തി ആണ് ലഭിക്കുന്നത്.? "ഈശോ " എന്ന പേര് കൊടുക്കുന്നത് ഒരു സമുദായത്തെ അവഹേളിക്കുന്നത് ആണ്... ശക്തമായ പ്രതിഷേധം. ഒരു പുനർവിചിന്തനം നടത്തും എന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഒരു ആരാധകന്‍റെ കമന്‍റ്.

സത്യദൈവം

യേശുക്രിസ്തു സർവ്വശക്തനായ സത്യദൈവമാണ്. ഞങ്ങളുടെ കർത്താവിനെ ഒരിക്കലും അപമാനിക്കരുത്. താങ്കൾ തിരുത്തേണ്ടത് വേഗത്തിൽ തിരുത്തുക. യേശുക്രിസ്തു താങ്കളെ സ്നേഹിക്കുന്നു. യേശു നിങ്ങൾക്കു വേണ്ടി കൂടിയാണ് കുരിശിൽ മരിച്ചത്. യേശു ഉയർത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്നു. യേശു പോയതു പോലെ തന്നെ വേഗത്തിൽ ഈ ഭൂമിയിലേക്ക് തിരിച്ചു വരും. ഇനി വരുന്നത് യേശുവിനെ അംഗീകരിക്കാത്തവരെ ന്യായം വിധിക്കാനും യേശുവിൽ വിശ്വസിക്കുന്നവരെ ആശ്വസിപ്പിക്കുവാനുമാണ്. ആകയാൽ ജാഗ്രതയുള്ളവനായിരിക്കുക- സാജുമോന്‍ കൂര്യാക്കോസ് എന്നയാള്‍ കമന്‍റായി രേഖപ്പെടുത്തുന്നു.

സിനിമ ഹിറ്റാവാന്‍

നാദിർഷ പടം ഹിറ്റാകാൻഉള്ള നിന്ടെ ഐഡിയ ഞങ്ങൾ മനസ്സിലാക്കി പക്ഷേ നീയൊരു കാര്യം മനസ്സിലാക്കിക്കോ അതുകൊണ്ട് ഇനി ഇവിടെ സംഭവിക്കാൻ പോകുന്നത് പല സിനിമയ്ക്കും പലരുടെയും പേരുകൾ വരാനിരിക്കുന്നതേയുള്ളൂ അപ്പോൾ ഇരവാദം പറഞ്ഞുകൊണ്ട് ആരും വരരുത് അത് ഓർത്താൽ കൊള്ളാം താങ്കൾ ആയിട്ടാണ് തുടക്കം ഓർക്കുക.- എന്ന ഭീഷണി കമന്‍റും നാദിര്‍ഷയുടെ ഫേസ്ബുക്കിലുണ്ട്.

കോട്ടയം നസീര്‍

നാദിർഷയുടെ ഒരു സിനിമയുടെ പോസ്റ്റർ നസീർ എന്ന കോട്ടയംകാരൻ വരച്ചത് കാണാനിടയായി. സിനിമയുടെ പേര് ഈശോ. അഭിപ്രായ സ്വാതന്ത്ര്യവും കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യം കൊള്ളാം നല്ലത് തന്നെ. മറ്റ് സമുദായത്തിൽപ്പെട്ട ആരെങ്കിലും മുഹമ്മദിനോ ഖുർആന്‌ എതിരെയോ കേരളത്തിൽ എന്തെങ്കിലും സംസാരിച്ചാൽ അല്ല, ലോകത്തെവിടെയെങ്കിലും സംസാരിച്ചാൽ മതനിന്ദയ്ക്ക് കേസും പിന്നെ സമാധാന ചിന്താഗതിക്കാരുടെ ആക്രമണവും ഉണ്ടാവില്ലേയെന്നാണ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് മുവ്മെന്‍റ് എന്ന പേജില്‍ വന്ന കുറിപ്പില്‍ ചോദിക്കുന്നത്.

ഇപ്പോഴത്തെ ട്രെൻഡ്

ഇപ്പോഴത്തെ ട്രെൻഡനുസരിച്ച്‌ ക്രിസ്ത്യാനികളെ പരിഹസിക്കുക എന്നതാണു സിനിമാക്കാരുടെ രീതി. ഈ ചിത്രങ്ങൾ അങ്ങനെ ആകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ശ്രീ നാദിർഷാ സംവിധാനം ചെയ്ത്‌ ആദ്യ സിനിമയായ 'കട്ടപ്പനയിലെ ഹൃതിക്‌ റോഷനിൽ' ക്രിസ്ത്യൻ കുടുംബങ്ങളെ കള്ളുകുടിയരായും ക്രിസ്ത്യൻ പെൺകുട്ടികളെ പ്രേമത്തിൽ ചതിക്കുന്ന കണ്ണിൽചോരയില്ലാത്തവരായും ചിത്രീകരിച്ചത്‌ പോലെ ക്രിസ്ത്യാനികളെ അനാവശ്യമായി കുത്തിനോവിക്കാൻ ശ്രമിക്കരുത്‌ എന്ന് അഭ്യർത്ഥിക്കുന്നു. അല്ലെങ്കിൽ ഇതൊക്കെ ബഹിഷ്‌കരിക്കേണ്ടി വരും.- എന്നൊരു കുറിപ്പും ഇതേ പേജില്‍ വന്നിട്ടുണ്ട്.

ക്രിസ്ത്യന്‍-മുസ്ലിം

അതേസമയം തന്നെ, മലയാളി പൊതുസമൂഹത്തിന് ഒരിക്കലും അംഗീകരിക്കാന‍് കഴിയാത്ത വര്‍ഗീയത നിറഞ്ഞ് നില്‍ക്കുന്ന കമന്‍റുകളും നാദിര്‍ഷയുടെ പോസ്റ്റില്‍ നിറയുന്നുണ്ട്. ക്രിസ്ത്യന്‍-മുസ്ലിം വര്‍ഗീയത സൃഷ്ടിക്കാന്‍ ചിലര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായും ഒരു വിഭാഗം ആളുകള്‍ ചൂണ്ടിക്കാണിക്കുന്നു. വര്‍ഗീയത നിറഞ്ഞ് നില്‍ക്കുന്ന പല കമന്‍റുകളും വന്നിരിക്കുന്നത് ഫേക്ക് അക്കൗണ്ടുകളില്‍ നിന്നാണ് എന്നുള്ളതാണ് ഇത്തരമൊരു സംശയത്തിന് ബലം നല്‍കുന്നത്.

ഇത് സാർപ്പാട്ട പരമ്പരയിലെ മാരിയമ്മ തന്നെയോ: വൈറലായ ദുഷാര വിജയന്റെ പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
ഒരൊറ്റ ഡാൻസ് ഈ പിള്ളേരുടെ ജീവിതം മാറ്റി ..Chenkalchoola boys ഇനി സിനിമയിൽ | Oneindia Malayalam

English summary
Jayasurya filim eesho hurts Christian faith; Campaign against director Nadirsha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X