നടിയുടെ പരാതി...ജീന്‍ പോള്‍ കുടുങ്ങി, ഇനി പ്രതി!! ശ്രീനാഥ് ഭാസിക്ക് പ്രതീക്ഷ...

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: പുതുമുഖ നടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സംവിധായകനും നടനുമായ ലാലിന്റെ മകനും സംവിധായകനുമായ ജീന്‍ പോള്‍ ലാല്‍ പ്രതിയാവും. പോലീസാണ് ഇക്കാര്യമറിയിച്ചത്. ജീന്‍ പോളിനെക്കൂടാതെ യുവനടന്‍ ശ്രീനാഥ് ഭാസിക്കും മറ്റു രണ്ടു പേര്‍ക്കുമെതിരേയാണ് യുവനടി പരാതി നല്‍കിയത്. ജീന്‍ പോള്‍ സംവിധാനം ചെയ്ത ഹണി ബി 2 എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് സംവിധായകനും മറ്റു മൂന്നു പേരും തന്നോട് മോശമായി പെരുമാറിയതെന്നായിരുന്നു നടിയുടെ പരാതി.

ജീന്‍ പോള്‍ പ്രതി

ജീന്‍ പോള്‍ പ്രതി

നടിയുടെ പരാതിയില്‍ ജീന്‍ പോളിനെ പോലീസ് പ്രതി ചേര്‍ത്തുകഴിഞ്ഞു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലെക്‌സാണ്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മൊഴിയെടുത്തു

മൊഴിയെടുത്തു

പരാതി നല്‍കിയ നടിയുടെ മൊഴി ഇന്നു പോലീസ് രേഖപ്പെടുത്തി. മൊഴിയെടുക്കല്‍ മൂന്നു മണിക്കൂറോളം നീണ്ടുനിന്നതായാണ് വിവരം.

പരിശോധിക്കും

പരിശോധിക്കും

നടന്‍ ശ്രീനാഥ് ഭാസിക്കെതിരേ നടി നല്‍കിയ പരാതി ഒരിക്കല്‍ക്കൂടി പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കും. അസിസ്റ്റന്റ് കമ്മീണറുടെ ഓഫീസിലെത്തിയാണ് നടി മൊഴി നല്‍കിയത്.

നാലു പേര്‍ക്കെതിരേ കേസ്

നാലു പേര്‍ക്കെതിരേ കേസ്

ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന പരാതിയിലാണ് ജീന്‍ പോള്‍, ശ്രീനാഥ് ഭാസി എന്നിവരുള്‍പ്പെടെ നാലു പേര്‍ക്കെതിരേ പോലീസ് കേസെടുത്തത്.

 സംഭവം നടന്നത്

സംഭവം നടന്നത്

2016 നവംബര്‍ 16ന് കൊച്ചിയിലെ പനങ്ങാടുള്ള ഹോട്ടലില്‍ വച്ചു നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

പ്രതിഫലം ചോദിച്ചപ്പോള്‍

പ്രതിഫലം ചോദിച്ചപ്പോള്‍

സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലം ചോദിച്ചു ചെന്നപ്പോഴാണ് തന്നോട് മോശമായി പെരുമാറിയതെന്ന് നടി നല്‍കിയ പരാതിയില്‍ പറയുന്നു.

അണിയറപ്രവര്‍ത്തകര്‍ പറയുന്നത്

അണിയറപ്രവര്‍ത്തകര്‍ പറയുന്നത്

പരാതി ഉന്നയിച്ച നടി സെക്കന്റുകള്‍ മാത്രമാണ് സിനിമയില്‍ അഭിനയിച്ചതെന്നും ഇതിന്റെ പേരില്‍ 10 ലക്ഷം രൂപ പ്രതിഫലമായി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

English summary
Actress complaint: jean paul lal will be convict says police
Please Wait while comments are loading...