കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്‌നയെ ധ്യാന കേന്ദ്രത്തില്‍ കണ്ടെന്ന്: അധികൃതര്‍ പോലീസിനെ അറിയിച്ചു, ഷാളിട്ട് തലമറച്ച്, അണക്കരയില്‍

  • By Desk
Google Oneindia Malayalam News

കോട്ടയം: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന മരിയയെ കുറിച്ച് സുപ്രധാന വിവരം പോലീസിന് ലഭിച്ചു. വിദ്യാര്‍ഥിനിയെ കട്ടപ്പനയിലെ ധ്യാന കേന്ദ്രത്തില്‍ കണ്ടെന്നാണ് വിവരം. ധ്യാന കേന്ദ്രത്തിലുള്ളവര്‍ കേസ് അന്വേഷിക്കുന്ന സംഘത്തെ വിവരം അറിയിച്ചു. കട്ടപ്പന അണക്കരയിലെ കത്തോലിക്കാ വിഭാഗത്തിന്റെ ധ്യാനകേന്ദ്രത്തിലാണ് ജസ്‌നയെ കണ്ടതെന്ന് കേരള കൗമുദിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ജസ്‌ന അപ്രത്യക്ഷമായി എന്ന് പറയുന്ന മാര്‍ച്ച് അവസാന വാരത്തില്‍ തന്നെയാണ് കണ്ടതെന്നും കേന്ദ്രം അധികൃതര്‍ പോലീസിനെ അറിയിച്ചു. ജസ്‌നയുടെ ബൈബിളില്‍ നിന്ന് സിംകാര്‍ഡ് കിട്ടിയെന്ന വിവരം പോലീസ് കോടതിയില്‍ അറിയിച്ചതിന് പിന്നാലെയാണ് പുതിയ വിവരം. വിശദവിവരങ്ങള്‍ ഇങ്ങനെ....

കാണാതായത് മാര്‍ച്ച് 22ന്

കാണാതായത് മാര്‍ച്ച് 22ന്

കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌നയെ മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് കാണാതായത്. ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞു പുറപ്പെട്ട പെണ്‍കുട്ടി പിന്നീട് തിരിച്ചുവന്നില്ല. സംസ്ഥാനത്തും പുറത്തും വന്‍ പോലീസ് സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് പുതിയ വിവരം.

ധ്യാനകേന്ദ്രത്തില്‍

ധ്യാനകേന്ദ്രത്തില്‍

ഇടുക്കി കട്ടപ്പനയിലെ ധ്യാനകേന്ദ്രത്തില്‍ ജസ്‌ന പിന്നീട് എത്തിയിരുന്നുവെന്നാണ് വിവരം. ധ്യാന കേന്ദ്രം അധികൃതര്‍ ജസ്‌നയെ പോലെയുള്ള പെണ്‍കുട്ടിയെ കണ്ടിരുന്നു. അവര്‍ തന്നെയാണ് അന്വേഷണ സംഘത്തെ ഇക്കാര്യം അറിയിച്ചത്.

മാര്‍ച്ച് 25ന്

മാര്‍ച്ച് 25ന്

മാര്‍ച്ച് 25നാണ് ജസ്‌നയെ ധ്യാനകേന്ദ്രത്തില്‍ കണ്ടതെന്ന് ധ്യാന കേന്ദ്രത്തിലുള്ളവര്‍ പറയുന്നു. ഞായറാഴ്ച പ്രാര്‍ഥനയില്‍ ജസ്‌ന പങ്കെടുത്തിരുന്നു. കട്ടപ്പന അണക്കരയിലെ കത്തോലിക്കാ വിഭാഗത്തിന്റെ ധ്യാനകേന്ദ്രത്തിലാണ് ജസ്‌ന എത്തിയതത്രെ.

 എന്തുകൊണ്ട് ജസ്‌നയെ

എന്തുകൊണ്ട് ജസ്‌നയെ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഈ ധ്യാനകേന്ദ്രത്തില്‍ എത്താറുണ്ട്. ഇക്കൂട്ടത്തിലാണ് ജസ്‌നയെയും കണ്ടത്. എന്തുകൊണ്ട് ജസ്‌നയെ ഓര്‍ത്തിരിക്കുന്നു എന്ന ചോദ്യം സ്വാഭാവികമാണ്. തലയില്‍ നിന്ന് ചുരുദാറിന്റെ ഷാള്‍ വീണപ്പോള്‍ ധൃതിയില്‍ കുട്ടി തല മറക്കുന്നത് കണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

തലയില്‍ ഷാളിട്ട പെണ്‍കുട്ടി

തലയില്‍ ഷാളിട്ട പെണ്‍കുട്ടി

തലയില്‍ ചുരിദാറിന്റെ ഷാളിട്ടാണ് പെണ്‍കുട്ടി പ്രാര്‍ഥിച്ചിരുന്നത്. വന്നത് ഒറ്റയ്ക്കായിരുന്നു. പ്രാര്‍ഥനയ്ക്കിടെ ഷാള്‍ തലയില്‍ നിന്ന് വീണു. അപ്പോള്‍ വേഗത്തില്‍ തല മറയ്ക്കുന്നത് കണ്ടു. അപ്പോഴുണ്ടായ ഭാവമാറ്റമാണ് ജസ്‌നയാണ് എന്ന് സംശയമുണരാന്‍ കാരണമെന്ന് പ്രാര്‍ഥന നടത്തിയ ഒരു പിതാവ് പറയുന്നു.

പോലീസിനെ അറിയിക്കാന്‍

പോലീസിനെ അറിയിക്കാന്‍

പിന്നീടാണ് പത്രങ്ങളില്‍ സംഭവം നിറസാന്നിധ്യമായത്. പെണ്‍കുട്ടിയുടെ ഫോട്ടോയും മാധ്യമങ്ങളില്‍ വന്നു. ധ്യാനകേന്ദ്രത്തില്‍ വന്ന കുട്ടി തന്നെയല്ലേ അത് എന്ന സംശയം ഫോട്ടോ കണ്ടപ്പോള്‍ തന്നെയുണ്ടായിരുന്നു. ശേഷം പോലീസിനെ അറിയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കട്ടപ്പന ഡിവൈഎസ്പിയോട്

കട്ടപ്പന ഡിവൈഎസ്പിയോട്

കഴിഞ്ഞദിവസമാണ് കട്ടപ്പന ഡിവൈഎസ്പിയോട് വിവരം പറഞ്ഞത്. അദ്ദേഹം കേസ് അന്വേഷിക്കുന്ന സംഘത്തിന് വിവരം കൈമാറി. എല്ലാ വിവരങ്ങളും പരിശോധിച്ചുവരികയാണെന്ന് പത്തനംതിട്ടയിലെ അന്വേഷണ സംഘം പറഞ്ഞു.

കുടുംബം പറയുന്നത്

കുടുംബം പറയുന്നത്

തങ്ങള്‍ പതിവായി അണക്കരയില്‍ പ്രാര്‍ഥനയ്ക്കും കുര്‍ബാനയ്ക്കും പോകാറുണ്ടെന്ന് ജസ്‌നയുടെ വീട്ടുകാര്‍ പറയുന്നു. കാണാതായ ദിവസം ജസ്‌നയെ മുണ്ടക്കയത്തെ ബസ് സ്റ്റാന്റിലെത്തി എന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവിടെയുള്ള കടയിലെ സിസിടിവിയില്‍ ജസ്‌നയെ പോലുള്ള പെണ്‍കുട്ടിയെ കാണുകയും ചെയ്തു.

മറ്റൊരു മൊബൈല്‍

മറ്റൊരു മൊബൈല്‍

ജസ്‌ന മറ്റൊരു മൊബൈല്‍ ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. പത്തനംതിട്ടയിലെ മിക്ക ടവറുകളും പോലീസ് പരിശോധിച്ചു. സംശയകരമായ നമ്പറുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

ബൈബിളില്‍ നിന്ന് കിട്ടിയത്

ബൈബിളില്‍ നിന്ന് കിട്ടിയത്

ജസ്‌ന ഉപയോഗിക്കുന്ന ബൈബിളില്‍ നിന്ന് ഒരു സിംകാര്‍ഡ് ലഭിച്ചിരുന്നു. കഴിഞ്ഞമാസം വീട്ടുകാര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചുവെന്നാണ് വിവരം. ജസ്‌നയുടെ വീടിനോട് ചേര്‍ന്നുള്ള മൊബൈല്‍ ടവര്‍ വിശദാംശങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. ഇതില്‍ നിന്ന് തുമ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ.

സിബിഐ ഇല്ല

സിബിഐ ഇല്ല

പോലീസ് അന്വേഷണം അന്തിമഘട്ടത്തിലാണ്. സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി വന്നിട്ടുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും സൂചനകളും വരുന്നുണ്ട്. തല്‍ക്കാലം ഇപ്പോള്‍ തുടരുന്ന അന്വേഷണം നടക്കട്ടെ എന്ന നിലപാ
ടാണ് വെള്ളിയാഴ്ച ഹൈക്കോടതി സ്വീകരിച്ചത്.

English summary
Missing Student Jesna Mariya case: Girl reached in dhyan Center, new information
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X