എവിടെയാണ് ജെസ്ന? ജെസ്‌ന മതപഠന കേന്ദ്രത്തിലാണോ ഉള്ളത്? ചോദ്യങ്ങൾക്ക് ഉത്തരം
കൊച്ചി: ജെസ്‌ന മരിയ ജെയിംസിനെ കാണാതായിട്ട് മൂന്ന് വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇതുവരെ ജെസ്‌ന എവിടെയാണ് മറഞ്ഞിരിക്കുന്നത് എന്നുളള ചോദ്യത്തിന് ഉത്തരമായിട്ടില്ല. നിലവില്‍ സിബിഐ ആണ് ജെസ്‌ന തിരോധനാക്കേസ് അന്വേഷിക്കുന്നത്.
ജെസ്‌ന എവിടെ ആണെന്നത് സംബന്ധിച്ച് പല അഭ്യൂഹങ്ങളും അന്തരീക്ഷത്തിലുണ്ട്. അതിലൊന്നാണ് ജെസ്‌ന ഏതോ മതപഠന കേന്ദ്രത്തിലാണ് ഉള്ളതെന്ന്. എന്നാലാ വാദം സിബിഐ തള്ളുന്നു. വിശദാംശങ്ങളിങ്ങനെ

കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ വിദ്യാര്‍ത്ഥിനിയായ ജെസ്‌ന മരിയ ജെയിംസിനെ കാണാതായത് 2018ലാണ്. മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ജെസ്‌നയ്ക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം തരാന്‍ ആര്‍ക്കുമായിട്ടില്ല. ആദ്യം ലോക്കല്‍ പോലീസ് കേസ് അന്വേഷിച്ചു. എന്നാല്‍ അന്വേഷണം എങ്ങും എത്തിയില്ല. പിന്നീട് ഐജിയുടെ നേതൃത്വത്തിലുളള സംഘം അന്വേഷണം ഏറ്റെടുത്തും. അതിലും ഒരു തുമ്പും കിട്ടിയില്ല.

തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിലും ജെസ്‌ന കേസ് എത്തി. ആ അന്വേഷണത്തിലും ജെസ്‌നയെ കുറിച്ച് വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍് ജെസ്‌നയുടെ കുടുംബത്തിന്റെ ആവശ്യ പ്രകാരം ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിടുന്നത്. സിബിഐ അന്വേഷണവും മാസങ്ങള്‍ പിന്നിടുന്നു.
Recommended Video


ജെസ്ന സുരക്ഷിതയായിട്ടിരിക്കുകയാണോ അതോ ആരെങ്കിലും തട്ടിക്കൊണ്ട് പോയി അപായപ്പെടുത്തിയതാണോ എന്നതടക്കമുളള പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടേണ്ടതുണ്ട്. അതിനിടെയാണ് ജെസ്‌ന ഏതെങ്കിലും മതപഠന കേന്ദ്രത്തില്‍ ഉണ്ടെന്നുളള വാദം ചില കോണുകളില്‍ നിന്നും ഉയരുന്നത്. എന്നാല്‍ അത്തരം വാദങ്ങള്‍ സിബിഐ തള്ളുന്നു.

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മനോരമയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ജെസ്‌ന ഒരു ട്രെയിനില്‍ പോലും കയറി പരിചയം ഇല്ലാത്ത ആളാണ്. ഒരു തവണയാണ് കാറില്‍ തൃശൂര്‍ വരെ പോയിട്ടുളളത്. അതല്ലാതെ സ്വന്തം ജില്ല വിട്ട് പോലും ഇതിന് മുന്‍പ് ജെസ്‌ന പോയിട്ടില്ല എന്നാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്.

കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കേസന്വേഷണത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇതിനകം സിബിഐ അന്വേഷണ സംഘം പല സ്ഥലങ്ങളിലും പോയി തെളിവെടുത്തിട്ടുണ്ട്. അതിനിടെ കേസിലെ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന കൊച്ചി ആസ്ഥാനമായ സംഘടന ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.












Click it and Unblock the Notifications