എസ്എഫ്‌ഐയോടല്ല; സംഘടകയ്ക്കകത്ത് ഫാസിസകൊടി പിടിക്കുന്നവരോട്, ജിജീഷിന് പറയാനുള്ളത്...

  • By: വേണിക
Subscribe to Oneindia Malayalam

തിരുവനന്തപുരം: താന്‍ പ്രതികരിക്കുന്നത് എസ്എഫ്‌ഐയോടല്ലെന്നും സംഘടനയ്ക്കകത്ത് ഫാസിസ കൊടി പിടിച്ച സദാചാര ഗുണ്ടായിസം നടപ്പാക്കുന്നവരോടാണെന്ന് യൂണിവേഴ്‌സിറ്റി കോളേജിനകത്ത് മര്‍ദ്ദനത്തിനിരയായ ജിജീഷ്. ക്യാംപസിന് തനിക്ക് സംഭവിച്ച ദുരനുഭവത്തെ കുറിച്ചും ജിജീഷ് പ്രതികരിച്ചു.

ജിജീഷിനെയും കൂടെയുണ്ടായിരുന്ന അസ്മിത, സൂര്യ ഗായത്രി എന്നീ പെണ്‍കുട്ടികളെയും എസ്എഫ്‌ഐ മര്‍ദ്ദിച്ചുവെന്നായിരുന്നു പരാതി. ഇത് വന്‍ വിവാദമാകുകയും ചെയ്തിരുന്നു. കോളേജിനകത്ത് അനാശാസ്യം നടത്തിയതിന്റെ പേരിലാണ് സംഘര്‍ഷമുണ്ടായിരുന്നതെന്ന് എസ്എഫ്‌ഐ പ്രതികരിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിലാണ് ജിജീഷിന്റെ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.

 എഴുത്തിന്റെ ഭാഗം

എഴുത്തിന്റെ ഭാഗം

എഴുത്തിന്റെ ഭാഗാമായാണ് തിരുവനന്തപുരത്ത് വന്നത്. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനികളായ അസ്മിത എന്ന ജാനകിയും സൂര്യഗായത്രിയും വളരെ നാളുകളായുള്ള സുഹൃത്തുക്കളാണെന്ന് ജിജീഷ് പറയുന്നു.

 എഴുന്നേല്‍പ്പിച്ചു

എഴുന്നേല്‍പ്പിച്ചു

മിക്കവാറും ദിവസങ്ങളില്‍ ഇവരെ നേരില്‍ കാണാറുണ്ട്. അങ്ങനെ ഒരു പതിവു കൂടിക്കാഴ്ചയിലാണ് കോളേജിലെ നാടകം കാണുന്നതിനായി അവിടേക്ക് പോയത്. സ്‌റ്റേജിന്റെ അവസാന നിരയിലാണ് തങ്ങള്‍ മൂന്നുപേരും ഇരുന്നത്. അതിനിടയിലാണ് രണ്ടു പേര്‍ വന്ന് തന്നെ കസേരയില്‍ നിന്ന് എഴുന്നേല്‍പ്പിച്ചുകൊണ്ടു പോയത്.

 അധ്യാപികയോട് സംസാരിച്ചു

അധ്യാപികയോട് സംസാരിച്ചു

ഈ കോളേജില്‍ പെണ്‍കുട്ടികളുമായി ഒരുമിച്ചിരുന്ന് നാടകം കാണാന്‍ പറ്റില്ലെന്ന് അവര്‍ പറഞ്ഞു. ഉടന്‍ തന്നെ നാടകം കാണേണ്ടെന്ന് തീരുമാനിച്ച് പുറത്തേക്ക് നടന്നു. പെണ്‍കുട്ടികള്‍ രണ്ടുപേരും തനിക്കൊപ്പം വന്നു. വഴിക്ക് അവരുടെ അധ്യാപികയെ കാണുകയും ഈ കാര്യം സംസാരിക്കുകയും ചെയ്തു.

 ഗേറ്റ് അടച്ചു

ഗേറ്റ് അടച്ചു

അതിനിടയില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ക്യാംപസില്‍ വീണ്ടും തന്നെ കണ്ട വിദ്യാര്‍ത്ഥികള്‍ വീണ്ടും വരികയും ഒരു പ്രകോപനവുമില്ലാതെ മര്‍ദ്ദിക്കുകയുമായിരുന്നു. തന്നെ തല്ലുന്നത് ചെറുക്കാന്‍ ശ്രമിച്ച അസ്മിതയേയും സൂര്യഗായത്രിയേയും അവര്‍ തല്ലുകയും കോളേജിന് പുറത്താക്കി ഗേറ്റ് പൂട്ടുകയും ചെയ്തു.

 ആക്രമണം കൂട്ടമായി

ആക്രമണം കൂട്ടമായി

പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച തന്നെ കൂട്ടമായി കല്ലും ഇരുമ്പ് വടിയും കൊണ്ട് തല്ലുകയായിരുന്നു. തല്ല് കൊണ്ട് നിക്കാന്‍ പോലും പറ്റാതെ വീണുപോയ തന്നെ ഒരു ക്ലാസ്സ് മുറിയില്‍ കൊണ്ട് പോയി അവിടെയും വച്ച് തല്ലുകയും, പുറത്തിറങ്ങി പോലീസില്‍ പരാതിപ്പെട്ടാല്‍ കഞ്ചാവ് കേസിലോ പെണ്ണ് കേസിലോ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ജിജീഷ് പറയുന്നു.

 പുറത്ത് വിട്ടു

പുറത്ത് വിട്ടു

പുറത്ത് നില്‍ക്കുന്ന അസ്മിതയോടും സൂര്യഗായത്രിയോടും ഫോണ്‍ വിളിച്ച് പരാതികള്‍ ഒന്നുമില്ലെന്നും അവരോട് വീട്ടില്‍ പോകാന്‍ പറയിപ്പിക്കുകയും ചെയ്തതിന് ശേഷമാണ് തന്നെ പുറത്തേക്ക് വിട്ടതെന്ന് ജിജീഷ് പറയുന്നു.

 മര്‍ദ്ദിച്ചവരെ ന്യായീകരിച്ചു

മര്‍ദ്ദിച്ചവരെ ന്യായീകരിച്ചു

കോളേജിന് പുറത്തേക്ക് പോകുന്ന വഴിയില്‍ കോളേജില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പോലും അവരെ ന്യായീകരിച്ചാണ് സംസാരിച്ചത്.

 ദേഷ്യം ക്രൂരമായി നടപ്പാക്കി

ദേഷ്യം ക്രൂരമായി നടപ്പാക്കി

പെണ്‍കുട്ടികള്‍ക്കൊപ്പം ഒരുമിച്ച് ഇരുന്നതിനും കോളേജിലെ എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന സൂര്യഗായത്രി ആ ക്യാംപസിലെ എസ്എഫ്‌ഐയുടെ തെറ്റായ നടപടികള്‍ക്ക് എതിരെ മുന്‍പ് പലപ്പോഴും പ്രതികരിച്ചതിന്റെയും ദേഷ്യം അവര്‍ ക്രൂരമായി നടപ്പിലാക്കി എന്നതാണ് സത്യം.

ഈ ഗതി ആര്‍ക്കും വരരുത്

പ്രതികരിക്കാതെ കിട്ടിയ തല്ലും വാങ്ങി വരാന്‍ പോവുന്ന പ്രശ്‌നങ്ങളെ പേടിച്ച് മിണ്ടാതിരിക്കാമായിരുന്നു. പക്ഷേ പ്രതികരിക്കാതിരിക്കാന്‍ മനസ്സ് സമ്മതിച്ചില്ലെന്നും ഇതുപോലുള്ള അനുഭവം ആര്‍ക്കും വരരുതെന്നും ജിജീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

English summary
Jijeesh talks about university college issue
Please Wait while comments are loading...