നാദിർഷായ്ക്ക് ഇനി രക്ഷയില്ല..!! സുനി ഫോണില്‍ വിളിച്ച് പറഞ്ഞ കാര്യങ്ങള്‍! ദിലീപിനൊപ്പം അഴിയെണ്ണാം !

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുന്നു. കേസില്‍ അകത്തായ ദിലീപിനെ കൂടാതെ ഇനിയും വന്‍സ്രാവുകള്‍ പിടിയിലാകാനുണ്ട് എന്നാണ് സൂചന. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ വെളിപ്പെടുത്തിയ വിഐപിയെ കേന്ദ്രീകരിച്ചാണ് ഇനി അന്വേഷണം. അതേസമയം കേസില്‍ സംശയത്തിന്റെ നിഴലിലായ നാദിര്‍ഷായ്ക്കും കുരുക്ക് മുറുകുന്നു. ജയിലില്‍ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സണ്‍ മനോരമ ന്യൂസിനോട് ചില നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു.

കേഡല്‍ കൂട്ടക്കൊല നടത്തിയ നന്തന്‍കോട്ടെ വീട്ടില്‍ വീണ്ടും സാത്താന്‍..?? വീടിനകത്ത് കണ്ട കാഴ്ചകൾ!!

ദിലീപുമായി പിരിയാന്‍ കാരണം ആ നടിയല്ല..! ദിലീപേട്ടന്റെ തീരുമാനങ്ങള്‍ നല്ലതാവട്ടേ..!ആ പോസ്റ്റ് വീണ്ടും

കേസിലെ ട്വിസ്റ്റ്

കേസിലെ ട്വിസ്റ്റ്

ഗൂഢാലോചന ഇല്ലെന്ന് കണ്ടെത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ജിന്‍സണിന്റെ വെളിപ്പെടുത്തലോട് കൂടിയാണ് വന്‍ട്വിസ്‌ററ് സംഭവിച്ചത്. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് ദിലീപിനെ ഗൂഢാലോചനക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ചാരന്മാരോ

ഇവർ ചാരന്മാരോ

പള്‍സര്‍ സുനി റിമാന്‍ഡില്‍ കഴിഞ്ഞ കാക്കനാട് സബ്ജയിലില്‍ പോലീസ് നിയോഗിച്ച ചാരന്മാരാണ് ജിന്‍സണ്‍ അടക്കമുള്ളവര്‍ എന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ താന്‍ പോലീസ് ചാരന്‍ അല്ലെന്ന് ജിന്‍സണ്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.

പലതവണ വിളിച്ചു

പലതവണ വിളിച്ചു

നാദിര്‍ഷയെ പള്‍സര്‍ സുനി ജയിലില്‍ നിന്നും ഫോണ്‍ വിളിച്ചതിന്റെ നിര്‍ണായക വിവരങ്ങള്‍ ജിന്‍സണ്‍ വെളിപ്പെടുത്തി. സുനി ഒരു തവണയല്ല, പല തവണ ജയിലിനകത്ത് നിന്നും നാദിര്‍ഷയെ ഫോണില്‍ വിളിച്ചിരുന്നു.

സൌഹൃദ സംഭാഷണം

സൌഹൃദ സംഭാഷണം

ദിലീപും നാദിര്‍ഷയും പിന്നീട് അവകാശപ്പെട്ടത് പോലെ ഭീഷണി സ്വരത്തില്‍ ആയിരുന്നില്ല സംസാരം. സൗഹൃദപരമായാണ് ഇരുവരും സംസാരിച്ചത്. പണമായിരുന്നു പ്രധാന വിഷയം

കാവ്യയുടെ കട

കാവ്യയുടെ കട

സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കാവ്യാ മാധവന്റെ കടയെക്കുറിച്ചും പറയുന്നത് താന്‍ കേട്ടിരുന്നു. സംസാരത്തിനിടെ അപ്പുണ്ണി എന്നും പറയുന്നത് താന്‍ കേട്ടിരുന്നുവെന്ന് ജിന്‍സണ്‍ മനോരമയോട് വെളിപ്പെടുത്തി.

പണമിടപാട് വിഷയം

പണമിടപാട് വിഷയം

സുനി വിളിക്കുമ്പോള്‍ നാദിര്‍ഷ ഏതോ സിനിമയുടെ സെറ്റിലായിരുന്നു. പണമിടപാടിനെക്കുറിച്ചാണ് സംസാരം എന്നാണ് തനിക്ക് മനസ്സിലായത്. സുനി തന്നെക്കുറിച്ച് മാത്രമായിരുന്നില്ല നാദിര്‍ഷയോട് സംസാരിച്ചത്.

കൂടെ ഉള്ളവർക്ക് വേണ്ടി

കൂടെ ഉള്ളവർക്ക് വേണ്ടി

കൂടെ ഉള്ളവരുടെ കാര്യമായിരുന്നു പള്‍സര്‍ സുനി കൂടുതലായും നാദിര്‍ഷയോട് സംസാരിച്ചത്. തന്റെ കൂടെ നിന്നവര്‍ക്ക് പണത്തിന് വളരെ ബുദ്ധിമുട്ടുള്ളതായി സുനി പറയുന്നത് കേട്ടിരുന്നു.

ഇത് മാത്രമല്ലെന്ന്

ഇത് മാത്രമല്ലെന്ന്

തന്നെ തള്ളിക്കളയാന്‍ അവര്‍ക്ക് പറ്റില്ലെന്നും സുനി പറയുകയുണ്ടായി. മാത്രമല്ല, കുറ്റം ചെയ്യിച്ചവരുമായി അത്തരമൊരു ബന്ധമല്ല തനിക്കന്നും സുനി പറഞ്ഞത്രേ. ഇത് മാത്രമല്ല വേറെ ക്വട്ടേഷനുകളും സുനിക്ക് ഇവരില്‍ നിന്നും ലഭിച്ചിരുന്നു എന്നൊരു സൂചനയും സംസാരത്തിലുണ്ടായിരുന്നു.

കത്തല്ല, മെമ്മറി കാർഡ്

കത്തല്ല, മെമ്മറി കാർഡ്

കാവ്യ മാധവന്റെ കടയില്‍ എന്തോ ഏല്‍പ്പിച്ചു എന്ന് പറയുന്നത് കേട്ടെങ്കിലും അത് എന്താണ് എന്ന് തനിക്ക് മനസ്സിലായിരുന്നില്ല. ആദ്യം വിചാരിച്ചത് അത് കത്ത് ആയിരുന്നു എന്നാണ്. പിന്നീടാണ് അത് മെമ്മറി കാര്‍ഡ് ആണെന്ന് മനസ്സിലായത്.

ഫോൺ ഒളിച്ച് കടത്തി

ഫോൺ ഒളിച്ച് കടത്തി

ജയിലിലേക്ക് ഒളിച്ച് കടത്തിയ ഫോണ്‍ ഉപയോഗിച്ചായിരുന്നു സംഭാഷണങ്ങള്‍. സുനിയെക്കൊണ്ട് ഈ കുറ്റകൃത്യം ചെയ്യിച്ചവര്‍ രക്ഷപ്പെടരുതെന്ന് കരുതിയതിനാലാണ് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പോലീസില്‍ അറിയിച്ചതെന്നും ജിന്‍സണ്‍ പറയുന്നു.

സുനിയുമായുള്ള അടുപ്പം

സുനിയുമായുള്ള അടുപ്പം

തനിക്ക് സുനിയുമായി അടുപ്പമുണ്ടെന്ന് മനസ്സിലാക്കിയ ജയില്‍ അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തങ്ങള്‍ ജയിലില്‍ ഷര്‍ട്ട് മാറി ഉപയോഗിച്ചിരുന്നു. തന്റെ ഷര്‍ട്ട് സുനി ഇട്ടതിനാല്‍ സുനിയുടെ ഷര്‍ട്ടിട്ടാണ് താന്‍ പുറത്തിറങ്ങിയത്.

ഫോൺ രേഖകൾ

ഫോൺ രേഖകൾ

സുനി നാദിര്‍ഷയെ ജയിലില്‍ നിന്നും ഫോണ്‍ വിളിച്ചതിന്റെ രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ജിന്‍സണിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. നാദിര്‍ഷയെ കേസില്‍ പ്രതി ചേര്‍ക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

English summary
Pulsar Suni's jailmate Jinson against Nadirshah.
Please Wait while comments are loading...