കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയെ കൊലപ്പെടുത്തിയ ശേഷം അമീറുള്‍ ഇസ്ലാം രക്ഷപ്പെട്ടത് ഓട്ടോറിക്ഷയില്‍...!!!

  • By Vishnu
Google Oneindia Malayalam News

കൊച്ചി: ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പ്രതി അമീറുള്‍ ഇസ്ലാം രക്ഷപ്പെട്ടത് ഓട്ടോറിക്ഷയിലെന്ന് അന്വേഷണ സംഘം. ചോദ്യം ചെയ്യലിനിടെ അമീറുള്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ജിഷയെ കൊലപ്പെടുത്തി ശേഷം വീട്ടില്‍ നിന്നിറങ്ങിയ അമീറുള്‍ സമീപത്തു നിന്നും ഓട്ടോ പിടിച്ച് കടന്നു കളയുകയായിരുന്നു.

എന്നാല്‍ അമീറിന്റെ മൊഴി പല സംശയങ്ങള്‍ക്കും വഴി വയ്ക്കുന്നുണ്ട്. പെരുമ്പാവൂരിലെ ജിയുടെ വീടിനു സമീപത്തുള്ള വട്ടോളിപ്പടിയിലെ ഓട്ടോ സ്റ്റാന്റില്‍ 20-ല്‍ താഴെ ഓട്ടോറിക്ഷകള്‍ മാത്രമാണുള്ളത്. ക്രൂരമായ കൊലപാതകം നടന്ന് പ്രതിയെ പിടികൂടിയിട്ടും ഓട്ടോറിക്ഷ ഡ്രൈവര്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചില്ല എന്നതാണ് സംശയത്തിന് വഴി വയ്ക്കുന്നത്.

Amiyoor Jisha

കൊലപാതകം നടന്ന അന്ന് സംശയാസ്പദ സാഹചര്യത്തില്‍ ഒരാളെ വീടിന് സമീപത്ത് വച്ചു കണ്ടു എന്ന് ചിലര്‍ പറയുന്നുണ്ട്. കൊലപാതകത്തിന് ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ തന്നെ ചിലര്‍ കണ്ടിരുന്നുവെന്ന് അമീറുള്ളും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.ഇതിലൊരാള്‍ ജിഷയുടെ അയല്‍വാസിയാണ്.

വീടിനു സമീപത്ത് പശുവിനെ മേയ്ച്ചു കൊണ്ടിരുന്ന ഒരാള്‍ തന്നെ വ്യക്തമായി കണ്ടിരുന്നുവെന്നാണ് അമീറുള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ വീടിന് സമീപത്ത് ഓട്ടോ പോകുന്നതും ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നുറപ്പാണ്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും സമീപ വാസികള്‍ പോലീസിനോട് വെളിപ്പെടുത്താന്‍ തയ്യാറാകുന്നുമില്ല.

ഓട്ടോറിക്ഷ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. വട്ടോളിപ്പടിയിലെ ഓട്ടോ ഡ്രൈവര്‍മാരാരും അന്നേ ദിവസം ജിഷയുടെ വീടിനു സമീപത്തേക്ക് പോയിട്ടില്ലെന്നാണ് പറയുന്നത്. ശാസ്ത്രീയമായ രീതിയില്‍ അന്വേഷണം നടത്തി ഓട്ടോ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

അതിനിടെ അമീറുള്‍ ഇടയ്ക്കിടെ മൊഴി മാറ്റുന്നത് പോലീസിന് തലവേദനയാകുന്നുണ്ട്. അമീറിന്റെ പുതിയ വെളിപ്പെടുത്തല്‍ പോലീസിനെ കൂടുതല്‍ വലയ്ക്കുകയാണ്.

എന്നാല്‍ അമീറുള്‍ ജിഷയെ കൊലപ്പെടുത്താന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു എന്നാണ് പോലീസ് കരുതുന്നത്. അതുകൊണ്ടു തന്നെ ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടു എന്ന അമീറിന്റെ മൊഴി പോലീസ് തള്ളിക്കളയുന്നില്ല.

English summary
After Killing jisha, Amiyoor Islam escaped in a Autorikshaw, says Police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X