കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ വധക്കേസ്; റിമാന്‍ഡിലായ പ്രതിക്ക് ജനങ്ങളുടെ തെറിവിളി

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: പെരുമ്പാവൂര്‍ സ്വദേശിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമിയൂര്‍ ഇസ്ലാമിനെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. വൈകിട്ട് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് റിമാന്‍ഡ് ചെയ്തത്. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടിയിരുന്നതിനാല്‍ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല.

തിരിച്ചറിയല്‍ പരേഡിനായി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിനുശേഷം 15 ദിവസത്തേക്ക് പോലീസ് കസ്റ്റഡി റിമാന്‍ഡിന് ആവശ്യപ്പെടും. മുഖം ഹെല്‍മെറ്റ് കൊണ്ട് മറച്ചാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. ജഡ്ജിയുടെ ചേംബറില്‍ വെച്ച് ഹെല്‍മെറ്റ് മാറ്റിയിരുന്നു.

 jisha

അഭിഭാഷകനെ ആവശ്യമുണ്ടോയെന്നും പൊലീസില്‍നിന്നും മര്‍ദനമുണ്ടായോ എന്നും രണ്ടു ചോദ്യങ്ങളാണ് ജഡ്ജി പ്രതിയോട് ചോദിച്ചത്. നിയമസഹായം ആവശ്യമുണ്ടെന്ന് പ്രതി പറഞ്ഞതിനാല്‍ പ്രതിക്ക് അഭിഭാഷകനെ അനുവദിച്ചു. അഡ്വ പി രാജനാണ് പ്രതിക്കുവേണ്ടി ഹാജരാവുക. പ്രതി എത്തുന്നതറിഞ്ഞ് കോടതി പരിസരത്ത് വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു.

ജനങ്ങള്‍ അക്രമാസക്തരായേക്കുമെന്ന മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജനങ്ങള്‍ തെറിവിളിച്ചു. മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും കണ്ണില്‍ നിന്ന് പ്രതിയെ മറയ്ക്കുന്നതിന് ഇയാളെ പോലീസ് വാഹനത്തിന്റെ പ്ലാറ്റ്‌ഫോമില്‍ കിടത്തിയാണ് തിരികെ കൊണ്ടു പോയത്. തിരിച്ചറിയല്‍ പരേഡ് അടക്കമുള്ള തുടര്‍നട
പടികള്‍ വരും ദിവസങ്ങളില്‍ നടക്കും.

English summary
Jisha murder case: Accused remanded in 14-day judicial custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X