കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ ഘാതകനും രക്ഷപ്പെടും? ഗോവിന്ദച്ചാമിയെ രക്ഷിച്ച ആളൂര്‍ അമിയൂറിന് വേണ്ടിയും ഹാജരാകും

  • By വരുണ്‍
Google Oneindia Malayalam News

കൊച്ചി: കേരളത്തെ ഞെട്ടിച്ച അതിക്രൂരമായ കൊലപാതകമാണ് സൗമ്യ വധം. സൗമ്യയെ ക്രൂരമായി പീഡിപ്പച്ച ഗോവിന്ദച്ചാമിക്ക് കോടതി വധ ശിക്ഷ പ്രഖ്യാപിച്ചപ്പോള്‍ അത് ന്യായമായ ശിക്ഷതന്നെയെന്ന് എല്ലാവരും അംഗീകരിച്ചു. എന്നാല്‍ അഡ്വ ബി എ ആളൂര്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി സുപ്രീം കോടതയില്‍ ഹാജരായതോടെ വധ ശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമായി.

ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസിലും അഡ്വക്ക്റ്റ് ബിഎ ആളൂര്‍ പ്രതിയ്ക്ക് വേണ്ടി എത്തുന്നു. പെരുമ്പാവൂര്‍ ജിഷവധക്കേസിലെ പ്രതി അമിയൂര്‍ ഇസ്ലാമിന് വേണ്ടി അഡ്വ. ബി എ ആളൂര്‍ ഹാജരാകും.ഈ ആവശ്യമുന്നയിച്ച് അമീര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു.

ba-allor

തൃശൂര്‍ സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായത് അഡ്വ. ആളൂരായിരുന്നു.കേസില്‍ ഗോവിന്ദച്ചാമിക്ക് ഹൈക്കോടതി ശരിവെച്ച വധശിക്ഷ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് തനിക്കുവേണ്ടിയും ആളൂര്‍ ഹാജരാകണമെന്ന് അമിയൂര്‍ ഇസ്ലാം ആവശ്യപ്പെട്ടത്.

ആളൂര്‍ അമിയൂറുള്ളിന്റെ കേസ് ഏറ്റെടുത്തതോടെ ജിഷവധക്കേസിലും നീതി ലഭിക്കില്ലെന്നാണ് പറയുന്നത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലും എഫ്‌ഐആറിലുമടക്കം നിരവധി അപാകതകള്‍ കോടതി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിക്രൂരമായ കൊലപാതകമായിരുന്നു.

നെഞ്ചിലും തലയിലും അടിയേറ്റ് തകര്‍ന്നിരുന്നു. ആന്തരികാവയവങ്ങള്‍ പുറത്ത് വന്ന നിലയിലായിരുന്നു. ജനനേന്ദ്രിയത്തിലും മാരകമായ മുറിവേല്‍പ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഇരുട്ടില്‍ തപ്പി പോലീസ് നീണ്ട അന്വേഷണത്തിനൊടുവിലാണ് അസ്സാം സ്വദേശിയായ അമിറുള്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്യുന്നത്. ജിഷ വധവധം സംബന്ധിച്ച് നിരവധി ദുരൂഹതകള്‍ ഇനിയും ബാക്കിയാണ്. ആളുര്‍ അമിയൂറിന് വേണ്ടി ഹാജരാകുന്നു എന്ന വാര്‍ത്തയും ദുരൂഹത നിറഞ്ഞതാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Jsiha murder case advocate BA Aloor will argue for amiyoorl Islam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X