കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ മരണത്തില്‍ തങ്കച്ചന്റെ മകനേയും ചോദ്യം ചെയ്തു... ദൃശ്യങ്ങള്‍ അമ്മ തിരിച്ചറിഞ്ഞില്ല

Google Oneindia Malayalam News

കൊച്ചി: ജിഷ വധക്കേസില്‍ പോലീസ് ഇപ്പോഴും നട്ടം തിരിയുകയാണ്. കഴിഞ്ഞ ദിവസം ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ജിഷ തന്നെയാണോ എന്ന കാര്യം പോലും ഇതുവരെ സ്ഥിരീകരിയ്ക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

ഇതിനിടെ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്റെ മകനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ജിഷ പിപി തങ്കച്ചന്റെ മകളാണെന്ന ആക്ഷേപവുമായി സാമൂഹ്യ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നേരത്തേ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

തങ്കച്ചന്റെ മകന്‍ വര്‍ഗ്ഗീസ് കുട്ടിയെ ആണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇയാളുടെ സഹായി ബൈജുവിനേയും ചോദ്യം ചെയ്തു. എന്നാല്‍ ഇവരില്‍ നിന്ന് എന്തെങ്കിലും വിവരം ലഭ്യമായോ എന്ന കാര്യം പോലീസ് പുറത്ത് വിട്ടിട്ടില്ല.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

ജിഷയുടെ വീടിനടത്തുള്ള വളം ഡിപ്പോയിലെ സിസിടിവിയില്‍ നിന്നാണ് നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചത്. ജിഷയെ ഒരാള്‍ പിന്തുടരുന്നതിന്റെ ദൃശ്യങ്ങളാണ് ഇതില്‍ ഉണ്ടായിരുന്നത്.

മഞ്ഞഷര്‍ട്ട്

മഞ്ഞഷര്‍ട്ട്

മഞ്ഞ ഷര്‍ട്ട് ധരിച്ച യുവാവാണ് ജിഷയെ പിന്തുടര്‍ന്നിരുന്നത് എന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. എന്നാല്‍ ഇയാളെ പറ്റി ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല.

അത് ജിഷയല്ലേ...?

അത് ജിഷയല്ലേ...?

എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ജിഷ തന്നെ ആണോ എന്ന കാര്യത്തിലും ഇപ്പോള്‍ സംശയം ഉയരുന്നുണ്ട്. ജിഷയുടെ അമ്മ രാജേശ്വരിയോ സഹോദരി ദീപയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

സമീപവാസികള്‍

സമീപവാസികള്‍

ജിഷയുടെ ബന്ധുക്കള്‍ സ്ഥിരീകരിയ്ക്കുന്നില്ലെങ്കിലും സമീപവാസികള്‍ ഉറപ്പിച്ച് പറയുന്നത് ദൃശ്യത്തിലുള്ളത് ജിഷ തന്നെ ആണെന്നാണ്. ജിഷ ധരിച്ച വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഇക്കാര്യം പറയുന്നത്.

തങ്കച്ചന്റെ മകന്‍

തങ്കച്ചന്റെ മകന്‍

ഇതിനിടയിലാണ് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്റെ മകന്‍ വര്‍ഗ്ഗീസ് കുട്ടിയെ പോലീസ് ചോദ്യം ചെയ്തത്. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ഇടുക്കിയില്‍ പിടിയിലായ ആള്‍

ഇടുക്കിയില്‍ പിടിയിലായ ആള്‍

കഴിഞ്ഞ ദിവസം ഇടുക്കിയില്‍ നിന്ന് പിടിയിലായ മണികണ്ഠന്‍ ജോര്‍ജ്ജിനെ പോലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഇയാള്‍ക്ക് പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യം ഉണ്ടായിരുന്നു.

ഡിഎന്‍എ പരിശോധന

ഡിഎന്‍എ പരിശോധന

മണികണ്ഠന്‍ ജോര്‍ജ്ജിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാനാകൂ. പോലീസ് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

English summary
Jisha Murder case: Mother and sister didn't identify Jisha in CCTV visuals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X