Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലപ്പെടുമ്പോള്‍ ജിഷ മദ്യം കഴിച്ചിരുന്നോ... ആ ദിവസം ബസ്സിലും കണ്ടു? ദുരൂഹതകള്‍ ഒഴിയുന്നില്ല

പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ത്ഥിനി ആയിരുന്ന ജിഷയുടെ കൊലപാതകം സംബന്ധിച്ച ദുരൂഹതകള്‍ക്ക് അവസാനമാകുന്നില്ല. പോലീസ് പറയുന്ന സമയത്തല്ല ജിഷ കൊല്ലപ്പെട്ടത് എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പുറമേ ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കൊല്ലപ്പെടുമ്പോള്‍ ജിഷ മദ്യപിച്ചിരുന്നോ എന്നാണ് ചോദ്യം. ജിഷയുടെ ശരീരത്തില്‍ ലഹരി പാനീയത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി രാസപരിശോധനാഫലത്തില്‍ വ്യക്തമായിട്ടുണ്ട്.

ജിഷ കൊല്ലപ്പെട്ടു എന്ന് പറയുന്ന ദിവസം പെരുമ്പാവൂര്‍-കോതമംഗലം റൂട്ടില്‍ ഒടുന്ന സ്വകാര്യ ബസ്സില്‍ വച്ച് ജിഷയെ കണ്ടു എന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടത്രെ. അങ്ങനെയെങ്കില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശം കൂടുതല്‍ ദുരൂഹതയിലേക്കാണ് നയിക്കുക എന്ന് ഉറപ്പാണ്.

ഏപ്രില്‍ 28

ഏപ്രില്‍ 28

ഏപ്രില്‍ 28 ന് വൈകീട്ട് അഞ്ച് മണിയ്ക്ക് ശേഷമാണ് ജിഷ കൊല്ലപ്പെട്ടത് എന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് കഴിഞ്ഞ ദിവസം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നത്.

പുറത്ത് പോയോ?

പുറത്ത് പോയോ?

കൊല്ലപ്പെട്ട ദിവസം രാവിലെ ജിഷ വീട്ടില്‍ നിന്ന് പുറത്ത് പോയിരുന്നോ? രാവിലെ പതിനൊന്ന് മണിയ്ക്ക് വീട്ടില്‍ നിന്ന് പുറത്ത് പോയ ജിഷ ഉച്ചയ്ക്ക് ഒന്നേകാലോടെ തിരിച്ചെത്തിയാന്നാണ് ദൃക്‌സാക്ഷിക്കളുടെ മൊഴി.

സ്വകാര്യ ബസ്സില്‍

സ്വകാര്യ ബസ്സില്‍

പെരുമ്പാവൂര്‍- കോതമംഗലം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സില്‍ ആണത്രെ ജിഷ യാത്ര ചെയ്തത്. ബസ് ജീവനക്കാരാണ് ജിഷയെ കണ്ട കാര്യം അന്വേഷണ സംഘത്തെ അറിയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിഷ മദ്യം കഴിച്ചിരുന്നോ?

ജിഷ മദ്യം കഴിച്ചിരുന്നോ?

കൊല്ലപ്പെടുമ്പോള്‍ ജിഷ മദ്യപിച്ചിരുന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ വലിയ ദുരൂഹത ഉയര്‍ത്തുന്നത്. ജിഷയുടെ ആന്തരീകായവങ്ങളുടെ രാഹസ പരിശോധനയില്‍ ലഹരി പാനീയം സ്ഥിരീകരിച്ചിട്ടുണ്ട്.

ഭക്ഷണം കഴിച്ചിരുന്നു

ഭക്ഷണം കഴിച്ചിരുന്നു

ജിഷ ഉച്ചയ്ക്ക് കഴിച്ചത് ഫ്രൈഡ് റൈസ് ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതിനോടൊപ്പെ ശീതള പാനീയവും കുടിച്ചിരുന്നു.

വെളുത്തുള്ളിയും?

വെളുത്തുള്ളിയും?

വേവിയ്ക്കാത്ത വെളുത്തുള്ളി ജിഷയുടെ ആമാശയത്തില്‍ ഉണ്ടായിരുന്നു. വീണ്ടും സംശയം ജനിപ്പിയ്ക്കുന്നതാണിത്.

 മദ്യം മറയ്ക്കാനോ?

മദ്യം മറയ്ക്കാനോ?

മദ്യത്തിന്റെ മണം മറയ്ക്കുന്നതിന് വേണ്ടിയാണോ ജിഷ വെളുത്തുള്ളി കഴിച്ചത് എന്ന രീതിയിലും സംശയങ്ങള്‍ ഉയരുന്നുണ്ട്.

ചതിയാണോ?

ചതിയാണോ?

ജിഷ മദ്യം അറിവോടെ കഴിച്ചതാണോ എന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല. രാസപരിശോധനയില്‍ ശീതള പാനീയത്തിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ശീതളപാനീയത്തില്‍ ജിഷ അറിയാതെ മദ്യം കലര്‍ത്തിയാതാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ആരെ കാണാനാണ് പോയത്?

ആരെ കാണാനാണ് പോയത്?

കൊല്ലപ്പെട്ട ദിവസം ജിഷ ആരെ കാണാനാണ് പോയത്? ഇത് സംബന്ധിച്ച് പോലീസിന് ഒരു വിവരവും ഇല്ല. ഇതിലേയ്ക്കാണ് ഇപ്പോള്‍ അന്വേഷണം നീളുന്നത്.

പണത്തിന് വേണ്ടി

പണത്തിന് വേണ്ടി

വീട് പണി പൂര്‍ത്തിയാക്കുന്നതിനായി പണം കണ്ടെത്തുന്നതിനാണ് ജിഷ കൊല്ലപ്പെട്ട ദിവസം അമ്മ രാജേശ്വരി പഴയ താമസ സ്ഥലത്തേയ്ക്ക് പോയത്. ജിഷയും ഇത്തരം ഒരു ആവശ്യത്തിന് വേണ്ടി ആരെയെങ്കിലും കാണാന്‍ പോതാണോ എന്നും സംശയിക്കുന്നുണ്ട്.

ആശയക്കുഴപ്പം

ആശയക്കുഴപ്പം

ജിഷ കൊല്ലപ്പെട്ടത് 27 ന് അര്‍ദ്ധരാത്രിയോ 28 ന് പുലര്‍ച്ചെയോ ആകാമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ മേല്‍പ്പറഞ്ഞ സംഭവങ്ങളെല്ലാം തന്നെ സംശയത്തിന്റെ നിഴലിലാകും.

അട്ടിമറിയ്ക്കാന്‍

അട്ടിമറിയ്ക്കാന്‍

ജിഷയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം അട്ടിമറിയ്ക്കാന്‍ വന്‍ ഗൂഢാലോചന തുക്കം മുതലേ നടക്കുന്നുണ്ട്. അതിന്‌റെ ഭാഗമാണോ ഇപ്പോള്‍ പുറത്ത് വരുന്ന പുതിയ മൊഴികള്‍ എന്നും സംശയിക്കാവുന്നതാണ്.

കാത്തിരുന്ന് കാണാം

കാത്തിരുന്ന് കാണാം

കേസ് പുതിയ അന്വേഷണ സംഘം ഏറ്റെടുത്തിട്ട് അധികനാള്‍ ആയിട്ടില്ല. സംസ്ഥാന പോലീസ് മേധാവി തന്നെ കേസിന് നേരിട്ട് മേല്‍നോട്ടം വഹിയ്ക്കും എന്ന് അറിയിച്ചിട്ടുണ്ട്. ഇനിയെല്ലാം കാത്തിരുന്ന് തന്നെ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+