ജിഷയെ കൊലപ്പെടുത്തിയത് രണ്ട് പേര്‍ ചേര്‍ന്ന്...? വീട്ടില്‍ മറ്റൊരു വിരലടയാളം കണ്ടെത്തി !!!
കൊച്ചി: പെരുമ്പാവൂരില്‍ ജിഷയെ കൊലപ്പെടുത്താന്‍ അമീറുള്‍ ഇസ്ലാമിനെ കൂടാതെ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നോ...? ജിഷ വധത്തില്‍ ഒന്നില്‍ കൂടുതല്‍ പേരുടെ സാന്നിധ്യമുണ്ടെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. ഇത് വ്യക്തമാക്കുന്ന നിര്‍ണായകമായ മറ്റൊരു തെളിവു കൂടി പോലീസിനു ലഭിച്ചു.
ജിഷയെ കൊലപ്പെടുത്തുന്ന സമയത്ത് വീട്ടില്‍ മറ്റൊരാളുടെ സാന്നിധ്യം വ്യക്തമാക്കുന്ന വിരലടയാളം പോലീസ് കണ്ടെത്തിയെന്നാണ് വിവരം. ജിഷയുടെ മുറിക്കുള്ളിലെ പ്ലാസ്റ്റിക് ജാറില്‍ നിന്നാണ് വിരലടയാളം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കൊലപാതകത്തില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു.

ആസൂത്രിതം
ജിഷ വധം ആസൂത്രിതമാണോ..? ആണെന്നാണ് പോലീസ് വിശ്വസിക്കുന്നത്. അന്വേഷണ സംഘത്തിനു ലഭിച്ച തെളിവുകളെല്ലാം അതാണ് വ്യക്തമാക്കുന്നത്.

കൊല നടത്തിയത് രണ്ട് പേര്‍
അമീറുള്‍ ഇസ്ലാമാണ് ജിഷയെ കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസ് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പോലീസ് പറയുന്നത് ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ്.

തെളിവു കിട്ടി
ജിഷ വധത്തില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്. ജിഷ മരണപ്പെടുമ്പോള്‍ വീട്ടില്‍ അമീറിനെ കൂടാതെ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു.

എന്താണാ തെളിവ്
ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളമാണ് കേസില്‍ പുതിയ വഴിതിരിവുണ്ടാക്കിയിരിക്കുന്നത്. അമീറുള്‍ ഇസ്ലാമിന്റെതാല്ലാത്ത മറ്റൊരു വിരലടയാളം കൂടി പോലീസിന് ലഭിച്ചു

വിരലടയാളം
അമീറുള്‍ ഇസ്ലാമിന്റെ വിരലടയാളമല്ല കണ്ടത്തിയത്. പിന്നെ ആരുടേത്..

5000 വിരലടയാളങ്ങള്‍ ഒത്തു നോക്കി
ജിഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി എടുത്തു മാറ്റിയ പൊലീസുകാരും നാട്ടുകാരുമടക്കം 5000 പുരുഷന്മാരുടെ വിരലടയാളങ്ങള്‍ ഒത്തു നോക്കി. എന്നാല്‍ കണ്ടെത്തിയ വിരലടയാളം മറ്റൊരാളുടേതാണ്.

കണ്ടെത്തിയത് പ്ലാസ്റ്റിക് ജാറില്‍ നിന്ന്
ജിഷ മീന്‍ വളര്‍ത്തിയിരുന്ന പ്ലാസ്റ്റിക് ജാറില്‍ നിന്നാണ് പുതിയ വിരലടയാളം കണ്ടെത്തിയത്. ജിഷയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഇയാള്‍ക്കും പങ്കുണ്ടെന്നാണ് പോലീസ് വിശ്വസിക്കുന്നത്.

സിമന്റ് പൊടി...
ജാറില്‍ നിന്ന് കണ്ടെത്തിയ വിരലടയാളത്തില്‍ സിമന്റ് പൊടിയുടെ അംശം കണ്ടെത്തിയിട്ടുണ്ട്. ജിഷയ്ക്ക് സിമന്റു കട്ട കൊണ്ടുള്ള അടിയേറ്റിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആരാണിയാള്‍
പുതിയതായി കണ്ടെത്തിയ വിരലടയാളം പോലീസിനെ കുഴപ്പിക്കുകയാണ്. ആരുടെ വിരലടയാളമാണിതെന്ന് കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല

കൂട്ടുകാരനെ സംശയം
അമീറുള്‍ ഇസ്ലാമിന്റെ സഹൃത്തായ അനാറുള്‍ ഇസ്ലാമിനെ പോലീസ് സംശയിക്കുന്നുണ്ട്. തുടക്കം മുതല്‍ അനാറുള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.

പോലീസിനെ വെട്ടിച്ച് കടന്നു
അസാമില്‍ വച്ച് അനാറുള്‍ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടിരുന്നു. കേരളത്തില്‍ നിന്നെത്തിയ അന്വേണ സംഘം ചോദ്യം ചെയ്തതിന് പിന്നാലെ ഇയാള്‍ മുങ്ങുകയായിരുന്നു

വിരലടയാളത്തിനുടമ ആര്...
ജിഷ വധത്തില്‍ മറ്റൊരാളുടെ സാന്നിദ്ധ്യം കൂടി കണ്ടെത്തിയതോടെ വിരലടയാളത്തിനുടമയെ പിടികൂടാന്‍ ശ്രമം തുടങ്ങിയിരിക്കുകയാണ് പോലീസ്. അമീറിന്‍റെ സുഹൃത്തുക്കളുള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യുമെന്നാണ് വിവരം












Click it and Unblock the Notifications