കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ കൊല്ലപ്പെട്ടത് അപ്പോഴല്ല, അതിനും മുമ്പ്... പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിനെ കുഴയ്ക്കും

Google Oneindia Malayalam News

കൊച്ചി: പെരുമ്പാവൂരിലെ ജിഷ കൊല്ലപ്പെട്ടത് എപ്പോഴാണ്? എന്തായാലും ജിഷ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ആ വാര്‍ത്തയുടെ പിറകേയെത്തിയത്. എന്നാല്‍ ജിഷ കൊല്ലപ്പെട്ടു എന്ന് പോലീസ് പറയുന്ന സമയം പോലും ശരിയല്ലെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഏപ്രില്‍ 28 ന് വൈകീട്ട് അഞ്ചിനും അഞ്ചേമുക്കാലിനും ഇടയിലാണ് ജിഷ കൊല്ലപ്പെട്ടത് എന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനെ നിരാകരിയ്ക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എന്നാണ് വാര്‍ത്തകള്‍.

Jisha

മാധ്യമ പ്രവര്‍ത്തകയായി ഷാഹിന ഓപ്പണ്‍ ദ മാഗസിനില്‍ എഴുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ജിഷ കൊല്ലപ്പെട്ടത് ഏപ്രില്‍ 27 ന് അര്‍ദ്ധരാത്രിയ്ക്ക് ശേഷമോ അല്ലെങ്കില്‍ 28 ന് പുലര്‍ച്ചയ്‌ക്കോ ആയിരിക്കാം എന്നാണ് വിദഗ്ധരുടെ അഭിപ്രായങ്ങളുടെ ഉദ്ധരിച്ച് ഷാഹിന നിരീക്ഷിയ്ക്കുന്നത്.

28 നാണ് ജിഷ കൊല്ലപ്പെടുന്നത്. പോസ്റ്റുമോര്‍ട്ടം നടക്കുന്നത് ഏപ്രില്‍ 29 ന് ഉച്ചയ്ക്കും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മരണം നടന്നിട്ട് 34 മുതല്‍ 36 വരെ മണിക്കൂറുകള്‍ പിന്നിട്ടിരിയ്ക്കാനാണ് സാധ്യത എന്നാണ് വിലയിരുത്തല്‍.

എന്നാല്‍ പോലീസ് ഇപ്പോഴും പഴയ പല്ലവി തന്നെയാണ് ആവര്‍ത്തിയ്ക്കുന്നതത്രെ. ജിഷ കൊലപാതകം സംബന്ധിച്ച് വളരെ നിര്‍ണായകമായ ഒരു സംഗതിയാണിത്. കൊല നടന്ന സമയം സംബന്ധിച്ച അവ്യക്തത ഒടുവില്‍ യഥാര്‍ത്ഥ പ്രതിയ്ക്ക് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള അവസരം പോലും സൃഷ്ടിച്ചേയ്ക്കും.

English summary
Jisha Murder case: Postmortem report questions the time of death?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X