കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ കൊലപാതകം: വീരപ്പന്‍ സന്തോഷ് പിടിയില്‍, ചോദ്യം ചെയ്യല്‍ തുടരുന്നു

  • By Desk
Google Oneindia Malayalam News

പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ഥിനിയായ പെരുമ്പാവൂര്‍ സ്വദേശിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ വീരപ്പന്‍ സന്തോഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോതമംഗലം സ്വദേശിയാണ് വീരപ്പന്‍ സന്തോഷ്. ഇയാളെ പോലീസ് സംഘം ചോദ്യം ചെയ്തുവരികയാണ്. ഏപ്രില്‍ ഇരുപത്തെട്ടാം തീയതി രാത്രിയോടെയാണ് ജിഷയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

<strong>ജിഷ കൊലപാതകത്തില്‍ നടന്‍ തസ്‌ലിക് എന്തുപിഴച്ചു, ഫേസ്ബുക്ക് പറയും ഉത്തരം!</strong>ജിഷ കൊലപാതകത്തില്‍ നടന്‍ തസ്‌ലിക് എന്തുപിഴച്ചു, ഫേസ്ബുക്ക് പറയും ഉത്തരം!

പെരുമ്പാവൂരിലെയും കോതമംഗലത്തെയും സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സന്തോഷ് പോലീസിന് നല്‍കി എന്നാണ് അറിയുന്നത്. ബുധനാഴ്ച രാവിലെ കസ്റ്റഡിയില്‍ എടുത്ത സന്തോഷിനെ രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് പോലീസ് ചോദ്യം ചെയ്യുന്നത്.

jishamurder

അതേസമയം ജിഷയുടെ മാതാവ് രാജേശ്വരിയെ ചോദ്യം ചെയ്യാന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ജിഷയുടെ മരണത്തിന് ശേഷം താലൂക്കാശുപത്രിയിലെ പ്രത്യേക മുറിയില്‍ കഴിഞ്ഞുവരികയാണ് രാജേശ്വരി. ചോദ്യാവലി തയ്യാറാക്കി രാജേശ്വരിയില്‍ നിന്നും മൊഴിയെടുത്ത് വരികയായിരുന്നു പോലീസ് ഇതുവരെ.

ജിഷയുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തങ്ങളുടെ എതിര്‍പ്പ് വകവെക്കാതെയാണ് മകളുടെ മൃതദേഹം പോലീസ് ദഹിപ്പിച്ചത് എന്നും ജിഷയുടെ പിതാവ് കെ പി പാപ്പു പരാതിയില്‍ പറയുന്നു. നേരത്തെ പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാദൃശ്യം തോന്നുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

English summary
Jisha murder: Police detained Veerappan Santhosh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X