സാജു പോള്‍ എംഎല്‍എയുടെ വസതിയിലേയ്ക്ക് എബിവിപി നടത്തിയ മാര്‍ച്ചില്‍ ലാത്തി ചാര്‍ജ്ജ്
കൊച്ചി: പെരുമ്പാവൂര്‍ എംഎല്‍എ സാജു പോളിന്റെ വസതിയിലേയ്ക്ക് എബിവിപി പ്രവര്‍ത്തകരുടെ മാര്‍ച്ച്. മാര്‍ച്ച് പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനും ലാത്തി ചാര്‍ജ്ജിനും ഇടയാക്കി. രണ്ട് എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സാജു പോള്‍ എംഎല്‍എയുടെ അനാസ്ഥയാണ് ജിഷയുടെ കൊലപാതകത്തിന് ഇടയാക്കിയതെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്.
എബിവിപി ജില്ലാകമ്മിറ്റിയാണ് സാജുപോളിന്റെ വസതിയിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പെരുമ്പാവൂര്‍ ഗാന്ധി സ്‌ക്വയറില്‍ വച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റിയതോടെ പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തുകയായിരുന്നു.

ലാത്തി ചാര്‍ജ്ജിന് ശേഷവും തടിച്ച് കൂടിയ പ്രവര്‍ത്തകര്‍ക്ക് െേന പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. സ്ഥലത്ത് കനത്ത തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സുഭാഷ് മൈതാനത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടക്കുന്നതിനാലാണ് മാര്‍ച്ച് പൊലീസ് ഗാന്ധി സ്‌ക്വയറില്‍ തടഞ്ഞത്.












Click it and Unblock the Notifications