Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷ്ണുവിനെ 'കൊന്നവര്‍' കേരളത്തിലില്ല?...പിന്നെ!! അന്വേഷണം ശക്തമാക്കി, പക്ഷെ ഇത് തിരിച്ചടി!!

മൂന്നു മുതല്‍ അഞ്ചു വരെ പ്രതികളാണ് ഒളിവില്‍പ്പോയത്

തൃശൂര്‍: ജിഷ്ണു പ്രണോയ് കേസില്‍ പോലീസ് തിരയുന്ന പ്രതികള്‍ കേരളം വിട്ടതായി സംശയം. മൂന്നു പ്രതികളെക്കൂടിയാണ് കേസില്‍ ഇനി പിടികൂടാനുള്ളത്. മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേല്‍, നാലാം പ്രതി അസിസ്റ്റന്റ് പ്രഫസര്‍ സി പി പ്രവീണ്‍, അഞ്ചാം പ്രതി ദിപിന്‍ എന്നിവരാണ് സംഭവത്തിനു ശേഷം ഒളിവില്‍ പോയത്.

1

ഷാഡോ പോലീസ് ഉള്‍പ്പെടുന്ന അന്വേഷണസംഘം അഞ്ചു ടീമായി തിരിഞ്ഞാണ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കു ഇവര്‍ കടന്നു കളഞ്ഞതായാണ് സൂചന. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നാണ് അന്വേഷണസംഘത്തിന് തിരിച്ചടിയാവുന്ന പ്രധാന ഘടകം. ഇതോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നിലയ്ക്കുകയായിരുന്നു.

2

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം നടത്തിയിരുന്നു. ഒന്നാം പ്രതി പി കൃഷ്ണദാസിനും രണ്ടാംപ്രതി സഞ്ജിത് വിശ്വനാഥനുമാണ് അന്നു മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. പക്ഷെ മുന്‍കൂര്‍ ജാമ്യമില്ലാത്ത മൂന്നു മുതല്‍ അഞ്ചു വരെ പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിനു സാധിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+