ജിഷ്ണു പ്രണോയിയുടെ മരണം; അന്വേഷണ ഉദ്യോഗസ്ഥന് വധഭീഷണി

  • Posted By:
Subscribe to Oneindia Malayalam

തൃശ്ശൂര്‍: പാമ്പടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് വധഭീഷണി. ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണനാണ് കേസ് അന്വേഷിക്കുന്നത്. വധഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് എഎസ്പി നെടുപുഴ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജിഷ്ണുവിന്റെ മരണത്തില്‍ പ്രിന്‍സിപ്പല്‍ എസ്. വരദരാജന്‍, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, ജിഷ്ണു കോപ്പിയടിച്ചുവെന്നു പറഞ്ഞ് പിടിച്ച ഇന്‍വിജിലേറ്ററായിരുന്ന അധ്യാപകന്‍ സി.പി. പ്രവീണ്‍, പരീക്ഷാ ഹാളില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന വിപിന്‍, വിമല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് വധഭീഷണി എത്തിയിരിക്കുന്നത്.

jishnu

വിദ്യാര്‍ഥികളുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് പ്രിന്‍സിപ്പലടക്കം അഞ്ചുപേര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ജിഷ്ണു മരിച്ച് ഏതാണ്ട് ഒന്നരമാസത്തിനു ശേഷമാണ് അധ്യാപകര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതമായത്. ജിഷ്ണുവിന്റെ മരണത്തില്‍ പോലീസ് അന്വേഷണം തൃപ്തിയല്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയടക്കമുള്ള ജിഷ്ണുവിന്റെ ബന്ധുക്കള്‍ വിമര്‍ശിക്കുകയും ചെയ്തു.


English summary
jishnu prannoy death case; Probe officer also receives death threats
Please Wait while comments are loading...