കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ്ണുവിന് നീതി വേണം മുഖ്യമന്ത്രീ..കുടുംബം അനിശ്ചിതകാല നിരാഹാര സമരത്തിന്..!!

Google Oneindia Malayalam News

തിരുവനന്തപുരം: നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കുടുംബം അനിശ്ചിതകാല നിരാഹാര സമരത്തിന് ഒരുങ്ങുന്നു. ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കൊപ്പം ബന്ധുക്കളും സമരത്തില്‍ പങ്കെടുക്കും. ഡിജിപി ലോക്‌നാഥ് ബെഹറയുടെ ഓഫീസിന് മുന്നില്‍ ഈ മാസം 27 മുതലാണ് അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കാന്‍ ജിഷ്ണുവിന്റെ കുടുംബം തീരുമാനിച്ചിരിക്കുന്നത്.

jishnu

ജിഷ്ണു പ്രണോയ് മരിച്ചിട്ട് രണ്ടരമാസം പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസാണ് കേസിലെ ഒന്നാം പ്രതി. നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേല്‍, അധ്യാപകനായ പ്രവീണ്‍, വിപിന്‍, കോളേജ് പിആര്‍ഒ സജിത്ത് എന്നിവരാണ് മറ്റു പ്രതികള്‍. കൃഷ്ണദാസിന് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പിലാക്കാത്ത പശ്ചാത്തലത്തിലാണ് കുടംുബം നിരാഹാര സമരത്തിലേക്ക് നീങ്ങുന്നത്.

English summary
Jishnu Pranoy's family demands justice and decided to go for a hunger strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X