കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏട്ടനു വേണ്ടി മരിക്കാന്‍ അവിഷ്ണ!! ഇത് ഇരട്ടച്ചങ്കല്ല, നീതി നിഷേധിക്കപ്പെട്ടവന്റെ നിശ്ചയദാര്‍ഢ്യം!!

ജിഷ്ണുവിന് നീതി ലഭിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം. ബന്ധുക്കളും നാട്ടുകാരും അവിഷ്ണയ്‌ക്കൊപ്പം നിരാഹാരം തുടരുകയാണ്.

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട്: ജിഷ്ണു പ്രണോയിക്ക് നീതി ആവശ്യപ്പെട്ട് സഹോദരി അവിഷ്ണ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിരാഹാര സമരം തുടങ്ങിയിട്ട് മൂന്ന് ദിവസം പിന്നിട്ടെങ്കിലും അവിഷ്ണ ആഹാരം കഴിച്ചിട്ട് നാല് ദിവസമായി.

മഹിജയ്‌ക്കെതിരായ പോലീസ് നടപടി ഉണ്ടായ ശേഷം അവിഷ്ണ ആഹാരം കഴിച്ചിട്ടില്ല. അതേസമയം അവിഷ്ണയുടെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ്. വെള്ളം പോലും കുടിക്കാന്‍ അവിഷ്ണ തയ്യാറല്ല. ഏട്ടനു വേണ്ടി മരിക്കാന്‍ തയ്യാറാണെന്ന നിലപാടിലാണ് അവിഷ്ണ.

avishna

ജിഷ്ണുവിന് നീതി ലഭിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം. ബന്ധുക്കളും നാട്ടുകാരും അവിഷ്ണയ്‌ക്കൊപ്പം നിരാഹാരം തുടരുകയാണ്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വീട്ടില്‍ ക്യാംപ് ചെയ്യുന്നുണ്ട്. അവിഷ്ണ്ക്ക് ആവശ്യമായ വൈദ്യ സഹായം ലഭ്യമാക്കാന്‍ മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

അവിഷ്ണയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസ് തീരുമാനിച്ചിരുന്നു. എന്നാല്‍ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് അവിഷ്ണയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അനുനയ ശ്രമങ്ങളുമായി മുന്നോട്ടു പോയെങ്കിലും നിലപാടില്‍ നിന്ന് പിന്മാറാന്‍ അവിഷ്ണയും തയ്യാറായില്ല.

avishna

നിരാഹാര സമരം നടത്തുന്ന അവിഷ്ണയെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ആരോഗ്യം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കാന്‍ അവിഷ്ണയോട് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടെങ്കിലും അവിഷ്ണ വഴങ്ങിയിട്ടില്ല. വെള്ളമെങ്കിലും കുടിക്കണമെന്ന് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചെങ്കിലും അതിനും അവിഷ്ണ വഴങ്ങിയിട്ടില്ലെന്നാണ് സൂചന.

വെള്ളിയാഴ്ച അവിഷ്ണയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു. ഫോണില്‍ വിളിച്ചാണ് വിഎസ് അവിഷ്ണയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

English summary
jishnu pranoy's sisters hunger strike continue. ready to die for brother, avishna says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X