എന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു,ജീവിതം പാഴായി!! ഞാന്‍ പോകുന്നു! ജിഷ്ണുവിന്റെ അവസാന വാക്കുകള്‍?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: പാമ്പാടി നെഹ്രു കോളേജില്‍ ആത്മഹത്യ ചെയ്ത എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങള്‍ പുറത്തായതായി റിപ്പോര്‍ട്ട്.

ക്രൈംബ്രാഞ്ച് പരിശോധനയില്‍ ലഭിച്ച കുറിപ്പിലെ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കേസില്‍ ഹൈക്കോടതിയില്‍ വാദം നടക്കുന്നതിനിടെയാണ് കുറിപ്പിലെ വിവരങ്ങള്‍ പുറത്തായിരിക്കുന്നത്.

അതേസമയം ആത്മഹത്യ കുറിപ്പിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജനുവരി 11നാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. എന്നാല്‍ ഇതിനെതിരെ ജിഷ്ണുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

 നാലു വാചകങ്ങള്‍

നാലു വാചകങ്ങള്‍

ഇംഗ്ലീഷിലാണ് ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പ. നാലു വാചകങ്ങള്‍ മാത്രമാണ് കുറിപ്പിലുണ്ടായിരുന്നത്. ഞാന്‍ പോകുന്നു. എന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു. ജീവിതം പാഴായി. ജീവിതം നഷ്ടമായി എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

 ആധികാരികത ഉറപ്പിച്ചിട്ടില്ല

ആധികാരികത ഉറപ്പിച്ചിട്ടില്ല

ജിഷ്ണു പ്രണോയ് കേസില്‍ ഹൈക്കോടതിയില്‍ വാദം നടക്കുന്നതിനിടെയാണ് ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങള്‍ പുറത്തായിരിക്കുന്നത്. അതേസമയം ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പിന്റെ ആധികാരികത കോടതി ഇതുവരെ ഉറപ്പാക്കിയിട്ടില്ല.

 കണ്ടെത്തിയത് ജനുവരി 11ന്

കണ്ടെത്തിയത് ജനുവരി 11ന്

ജനുവരി 11നാണ് ജിഷ്ണുവിന്റേതെന്ന് സംശയിക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയുടെ ഓവു ചാലില്‍ നിന്നായിരുന്നു കുറിപ്പ് കണ്ടെത്തിയത്.

 അട്ടിമറി ശ്രമം

അട്ടിമറി ശ്രമം

അതേസമയം ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതില്‍ സംശയവുമായി ജിഷ്ണുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. പോലീസ് പരിശോധനയില്‍ കണ്ടെത്താത്ത കത്ത് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത് എങ്ങനെയാണെന്നാണ് കുടുംബം ചോദിക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള മാനേജ്‌മെന്റ് ശ്രമത്തിന്റെ ഭാഗമാണിതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

 പോലീസ് പറഞ്ഞത്

പോലീസ് പറഞ്ഞത്

ജിഷ്ണു ഇത്തരത്തില്‍ ഒരു ആത്മഹത്യ കുറിപ്പ് എഴുതി വയ്ക്കാനുളള സാധ്യ കുടുംബം തള്ളിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഒരാളാണ് വിഷ്ണുവെന്നും അതിനാല്‍ ഒരിക്കലും ഇത്തരത്തിലൊരു ആത്മഹത്യ കുറിപ്പ് എഴുതില്ലെന്നുമാണ് കുടുംബം പറയുന്നത്. പോലീസും ഇക്കാര്യം സ്ഥിരീരിച്ചിട്ടില്ല

English summary
jishnu pranoy's suicide note details out.
Please Wait while comments are loading...